കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ ബാധിച്ചു മരിച്ച എക്സൈസ് ഡ്രൈവറുടെ ശബ്ദ സന്ദേശം പുറത്ത്: ചികിത്സ നിഷേധിച്ചെന്ന് പരാതി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിൽ കൊവിഡ് രോഗിയായ എക്സൈസ് ഡ്രൈവറുടെ മരണത്തിന് പിന്നിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന ബന്ധുക്കളുടെ ആരോപണം വിവാദമാകുന്നു. എനിക്ക് ശ്വാസം മുട്ടുന്നു. എന്നെ ഇവിടുന്ന് രക്ഷിക്കണം ഇവിടെ ചികിത്സ കിട്ടുന്നില്ലെന്ന് സഹോദരന് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. അതു പുറത്തു വിട്ടു കൊണ്ടാണ് യുവാവിനെ ചികിത്സിച്ച പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കളും നാട്ടുകാരും ആരോപണവുമായി രംഗത്തെത്തിയത്.

പത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17 പേര്‍ക്ക്; 2 പേര്‍ക്ക് രോഗമുക്തിപത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17 പേര്‍ക്ക്; 2 പേര്‍ക്ക് രോഗമുക്തി

കൊവിഡ് സമൂഹ വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളും നിലവിലുള്ള കണ്ണൂരില്‍ കൊവിഡ് രോഗികളുടെ പരിചരണത്തിനെതിരെയും ഇതോടെ പരാതി ഉയര്‍ന്നിരിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച് രണ്ടുദിവത്തിനകം മരിച്ച എക്‌സൈസ് ഡ്രൈവര്‍ക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പരാതിയുമായി സുനിലിന്റെ കുടുംബം രംഗത്ത് വന്നത് ചികിത്സ കിട്ടുന്നില്ലെന്ന് ആശുപത്രിയില്‍ നിന്നും ബന്ധുക്കളോട് സുനില്‍ പറയുന്ന ഫോണ്‍ റെക്കോര്‍ഡ് ആണ് കുടുംബം പുറത്തുവിട്ടത്.

Recommended Video

cmsvideo
ആശങ്കയിൽ നാട്,വൈറസിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല
 excisedriver-159

കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത പനി ബാധിച്ച് മട്ടന്നൂരിലെ എക്‌സൈസ് ഡ്രൈവര്‍ സുനിലിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. തിങ്കളാഴ്ച ഐസിയുവില്‍ നിന്നും ബന്ധുവിന് സുനില്‍ അയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. പക്ഷെ ആരോപണം പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിക്കുകയാണ്. ഞായറാഴ്ച ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ കടുത്ത ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു എന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നു.

ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാഴാഴ്ചയാണ് സുനില്‍ മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം മറ്റ് രോഗങ്ങളൊന്നും ഇല്ലാതിരുന്ന 28 കാരന്‍ മരിച്ചതില്‍ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം നടത്തുകയാണ്. അതേസമയം, സുനിലിനും കണ്ണൂര്‍ ടൗണിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന 14 കാരനും രോഗബാധയുണ്ടായത് സംബന്ധിച്ച് ഒരു സൂചനയുമില്ലെന്നാണ് ജില്ലാ കലക്ടര്‍ പറയുന്നത്.

രോഗം ബാധിച്ചവര്‍ വിശദാംശങ്ങള്‍ പറയാത്തത് ജില്ലയില്‍ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ടെന്നും കലക്ടര്‍ ടി.വി സുഭാഷ് വ്യക്തമാക്കി. കണ്ണൂരില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് വരെ 64 പേര്‍ക്ക് സമ്പര്‍ക്കം വഴി കൊവിഡ് പിടിപെട്ടിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. നാലുപേര്‍ ജില്ലയില്‍ മരിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാറ്റം ഉണ്ടാകുന്നതിനനുസരിച്ചു ഇളവുകള്‍ വരുത്തുമെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

English summary
Allegation against hospital over death of excise staff in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X