കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബേക്കറികളിലേക്ക് വിതരണം ചെയ്യാനുള്ള പലഹാരങ്ങളില്‍ അലുമിനിയം മാലിന്യം ഭക്ഷ്യവകുപ്പ് നടപടിയെടുത്തു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിലെ ബേക്കറികളിലേക്ക് വിതരണം ചെയ്യാനായി കൊണ്ടുപോകുന്ന പലഹാരങ്ങളില്‍ അലുമിനിയം മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടഞ്ഞു.കണ്ണൂര്‍ പാപ്പിനിശേരിയില്‍ വച്ചാണ് മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹനവും വിതരണക്കാരനെയും ആരോഗ്യവകുപ്പ് അധികൃതര്‍ പിടികൂടിയത്. ആരോഗ്യവകുപ്പിനെ നാട്ടുകാര്‍ ആണ് അറിയച്ചത് തുടര്‍ന്നുണ്ടായ പരിശോധനയില്‍ മായം കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് നടപടിയെടുക്കുമെന്ന് അറിയിച്ചു.

<strong>ശരണം വിളിയൊക്കെ കുറേ കേട്ടിട്ടുണ്ട്.. ഇതുകൊണ്ടൊന്നും പേടിക്കില്ല.. ശരണംവിളി പ്രതിഷേധക്കാരോട് പിണറായി</strong>ശരണം വിളിയൊക്കെ കുറേ കേട്ടിട്ടുണ്ട്.. ഇതുകൊണ്ടൊന്നും പേടിക്കില്ല.. ശരണംവിളി പ്രതിഷേധക്കാരോട് പിണറായി

കച്ചവടസ്ഥാപനങ്ങളിലും ബേക്കറികളിലും വിതരണം ചെയ്യാനായി മുഴപ്പിലങ്ങാട് പ്രവര്‍ത്തിക്കുന്ന ഡെയ്‌ലി ഫ്രഷ് പലഹാര നിര്‍മാണ യൂണിറ്റിന്റേതാണ് പീടികൂടിയ ഭക്ഷ്യവസ്തുക്കള്‍.പാപ്പിനിശേരി മുതല്‍ പയ്യന്നൂര്‍ വരെ വിവിധ കടകളിലായി വില്‍പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു.പലഹാരം വാങ്ങിയ ആള്‍ മാലിന്യം ശ്രദ്ധയില്‍പെട്ടതോയെയാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്.ഇതോടെ ജില്ലാ ഫുഢ് സേഫ്റ്റി അസി കമ്മീഷണര്‍ കെ ജനാര്‍ദനന്റെ നേതൃത്വത്തില്‍ ഡെയ്‌ലി ഫ്രഷില്‍ പരിശോധന നടത്തി 5000 രൂപ പിഴയും ഈടാക്കി.

bakery1-21

കലത്തപ്പം ഉണ്ടാക്കുന്ന പാത്രത്തില്‍ നിന്നാണ് മാലിന്യം കലര്‍ന്നതെന്ന് അധികൃതര്‍ പറഞ്ഞു.പഴയ പാത്രങ്ങള്‍ മാറ്റാനും ശുചിത്വം പാലിക്കാനും കര്‍ശന നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം കലത്തപ്പം കഴിച്ച കുഞ്ഞിന്റെ നാവ് അലുമിനിയം കൊണ്ട് മുറിഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ മുഴുവന്‍ നശിപ്പിച്ചു.

English summary
Aluminium waste found in bakery items in kannur, food safety commissioner take action against the food processing unit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X