'സമ്മതമില്ലാതെ ഗര്‍ഭഛിദ്രം, ആത്മഹത്യ ചെയ്താല്‍ കാരണം ആയങ്കിയും കുടുംബവും'; ആരോപണവുമായി ഭാര്യ
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ പലരും തന്നെ മോശക്കാരിയാക്കി.
കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അര്ജുന് ആയങ്കിക്കെക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അമല രംഗത്ത്. അര്‍ജുനും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്ന് താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് കാരണം അര്‍ജുനും കുടുംബവുമാണെന്ന് അമല പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച ലൈവ് വീഡിയോയിലാണ് അമല ഇക്കാര്യം വെളിപ്പെടുത്തുന്നത്. പൊലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്ത് നിന്നാണ് ഈ വീഡിയോ ചിത്രീകരിക്കുന്നതെന്നും അമല പറഞ്ഞു. അമലയുടെ വാക്കുകളലേക്ക്...

ഗര്‍ഭിണിയായപ്പോള്‍
2019 ആഗസ്റ്റ് മാസത്തിലാണ് താന്‍ അര്ജുന് ആയങ്കിയുമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ഒന്നര വര്‍ഷത്തിന് ശേഷം 2021 ഏപ്രില്‍ എട്ടിനായിരുന്നു ഞങ്ങളുടെ വിവാഹം. 2020 ജൂണില്‍ വിവാഹത്തിന് മുമ്പ് തന്നെ തന്നെ കണ്ണൂരില്‍ കൊണ്ടുവന്നിരുന്നു. വിവാഹത്തിന് നാല് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഞങ്ങള്‍ ഒരുമിച്ച് താമസം തുടങ്ങിയിരുന്നു. ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിപ്പിച്ച് ഗര്‍ഭഛിദ്രം നടത്തി.

കാശിന് വേണ്ടിയാണ് സ്നേഹം
ഇതിന് ശേഷമാണ് വിവാഹം കഴിച്ചത്. പ്രണയിക്കുന്ന സമയത്ത് അര്‍ജുന്റെ കയ്യില്‍ ഒഒരു രൂപ പോലും ഉണ്ടായിരുന്നില്ല. അയാള്‍ക്ക് ഹെഡ്സെറ്റ് പോലും വാങ്ങിനല്‍കിയത് താനാണ്. ആത്മാര്‍ത്ഥമായ പ്രണയമാണെന്നാണ് തന്നെ വിശ്വസിപ്പിച്ചിരുന്നത്. പല തവണ സാമ്പത്തികമായി സഹായം നല്‍കിയിട്ടുണ്ട്. കാശിന് വേണ്ടിയാണ് സ്നേഹം കാണിക്കുന്നതെന്ന് അര്ജുന് ആയങ്കിയുടെ സുഹൃത്ത് പോലും പറഞ്ഞിരുന്നു. എന്നാല്‍ ഇത് താന്‍ വിശ്വസിച്ചില്ല.

പലരും തന്നെ മോശക്കാരിയാക്കി
എന്നാല്‍ ഇപ്പോള്‍ താന്‍ ഒരു ഭീകരജീവിയാണെന്ന രീതിയിലാണ് ഭര്‍ത്താവ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്ന് അമല പറഞ്ഞു. അര്ജുന് ആയങ്കിയുടെ സ്വര്ണക്കടത്തലിനെ കുറിച്ചും കുഴല്പ്പണത്തെ കുറിച്ചെല്ലാം അര്ജുന് ആയങ്കി പറഞ്ഞിട്ടുണ്ടെന്ന് അമല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ പലരും തന്നെ മോശക്കാരിയാക്കി.

ജീവിതം തകരാന്‍ കാരണം
കേസില്‍ അര്ജുന് ആയങ്കിക്കെതിരെ മൊഴി കൊടുത്തിട്ടില്ല. കേസിനും ജാമ്യത്തിനുമെല്ലാം കൂടെ നിന്നു. കേസിന്റെ എല്ലാ കാര്യങ്ങളും നോക്കിയത് താനാണെന്നും അമല വെളിപ്പെടുത്തുന്നു. തന്റെ ജീവിതം തകരാന്‍ കാരണം, അര്ജുന് ആയങ്കിയുടെ അമ്മയും സഹോദരനുമാണെന്ന് അമല ആരോപിക്കുന്നത്.

കഴുത്തില്‍ ഉമ്മ വച്ച പാട്
ഒരു ദിവസം അര്‍ജുനൊപ്പം സിനിമ കാണാന്‍ പോയിരുന്നു. അന്ന് രാത്രി വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷം അര്ജുന് വീണ്ടും രാത്രി പുറത്തേക്ക് പോയി. രാത്രി പിറ്റേദിവസം ഒമ്പത് മണിക്കാണ് വന്നത്. കയ്യില്‍ ബിയറൊക്കെ ഉണ്ടായിരുന്നു. അത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. അന്ന് കഴുത്തില്‍ ഉമ്മ വച്ച പാടുണ്ടായിരുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ കുഴല്‍പണവുമായി ബന്ധപ്പെട്ട ഇടപാടിന് പോയതാണെന്ന് പറഞ്ഞുവെന്ന് വീഡിയോയില്‍ അമല പറയുന്നു.

ഗര്‍ഭഛിദ്രത്തിന് പോയപ്പോള്‍
തന്റെ നിറത്തെ ചൊല്ലി അര്‍ജുന്റെ അമ്മ എപ്പോഴും പരിഹസിക്കാറുണ്ടായിരുന്നു. വെളുത്താല്‍ അമ്മയ്ക്ക് ഇഷ്ടപ്പെടുമെന്ന് കരുതി ചികിത്സ വരെ തേടിയിരുന്നു. ഗര്‍ഭഛിദ്രത്തിന് പോയപ്പോള്‍ ഡോക്ടറോട് സമ്മതമില്ലെന്ന് കരഞ്ഞ് പറഞ്ഞതാണെന്നും അമല പറഞ്ഞു. അതേസമയം, അതേസമയം, കഴിഞ്ഞ ദിവസം അമലയെ കുറിച്ച് അര്ജുന് ആയങ്കി സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

അര്ജുന് ഫേസ്ബുക്കില്‍ കുറിച്ചത്
എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം എന്നത് പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചു എന്നതാണ്. സഹതാപം , സിമ്പതി, കരുണ, ദയ ഇതൊന്നും കൊണ്ട് ഒരാളെ പൂര്‍ണമായി മനസ്സിലാക്കാതെ വിവാഹം ചെയ്യരുത് എന്ന് ജീവിതം കൊണ്ട് മനസ്സിലാക്കിയ രക്തസാക്ഷിയാണ് ഞാന്‍ എന്നാണ് അര്ജുന് ഫേസ്ബുക്കില്‍ കുറിച്ചത് ഇതിന് പിന്നാലെയാണ് അമല ആരോപണവുമായി രംഗത്തെത്തിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications