അമ്പന്‍ ജയകുമാറിന്റെ മരണകാരണം വളഞ്ഞിട്ടു മര്‍ദ്ദിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ കക്കാട് തുളിച്ചേരിയിലെ നമ്പ്യാര്‍ മെട്ടയില്‍ പ്ളബിങ് തൊഴിലാളി കൊല്ലപ്പെട്ടത് അതിക്രൂരമായ മര്‍ദ്ദനമേറ്റിട്ടാണെന്നു പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്. അമ്പന്‍ അജയകുമാറെന്ന61-വയസുകാരനെ പ്രതികള്‍ ആഞ്ഞു ചവിട്ടുകയും തലയ്ക്കു അടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. പ്രതികള്‍ വളഞ്ഞിട്ടു ചവിട്ടുകയും മാരകവസ്തുക്കള്‍ കൊണ്ടു തലയ്ക്കടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.
അതിക്രൂരമായ മര്‍ദ്ദനത്തില്‍ അജയകുമാറിന്റെ വാരിയെല്ലും ആന്തരികവയവങ്ങളും തകര്‍ന്ന്് രകത്സ്രാവമുണ്ടായതാണ് മരണകാരണമായതെന്നാണ് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. അയല്‍വാസിയായ ടി. ദേവദാസ്, മക്കളായ സഞ്ജയ്ദാസ്, സൂര്യദാസ് ആസാം സ്വദേശി അസദുല്‍ ഇസ്ലാം എന്നിവരെയാണ് ജയകുമാര്‍ വധക്കേസില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് ദേവദാസിന്റെ വീട്ടുമുറ്റത്തു നിന്നു കാറും ഓട്ടോറിക്ഷയും കഴുകിയ മലിനജലം റോഡിലേക്ക് ഒഴുക്കി വിട്ടത് അജയകുമാര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നു ദേവദാസും മക്കളുമായി അജയകുമാര്‍ വാക്കേറ്റം നടത്തുകയും ചെയ്തിരുന്നു.
വിഷയത്തില്‍ ഇടപെട്ട അയല്‍വാസികളും നാട്ടുകാരും രമ്യമായി പരിഹരിക്കുകയും സ്ഥിതി ശാന്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു ശേഷം വൈകിട്ട് അഞ്ചു മണിയോടെ റോഡരികിലെ കടവരാന്തയില്‍ ഇരിക്കുകയായിരുന്ന അജയകുമാറിനെ ബൈക്കിലെത്തിയ ദേവദാസിന്റെ മക്കളും ഇതരസംസ്ഥാന തൊഴിലാളിയും ചേര്‍ന്ന് ഫൈബര്‍ കസേര, ഹെല്‍മെറ്റ്, കല്ല്,വടി എന്നിവ കൊണ്ടു മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെയില്‍ മര്‍ദ്ദനം തടയാന്‍ വന്ന പ്രവീണ്‍കുമാറെന്ന അയല്‍വാസിയെയും ഇവര്‍ മര്‍ദ്ദിച്ചു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അജയകുമാറിനെയും പ്രവീണിനെയും പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയിലെത്തിച്ചത്. ഇതിനകം തന്നെ അജയകുമാര്‍ മരണമടഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന അയല്‍വാസി കെ.പ്രവീണ്‍ കുമാര്‍ ഗുരുതരമായി പരുക്കേറ്റ് കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കുളളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എടക്കാട് സിഐ ശംഭുനാഥ് അറസ്റ്റിരുന്നു. പ്രതികളെ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. റിമാന്‍ഡിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്ന് പൊലിസ് അറിയിച്ചു.












Click it and Unblock the Notifications