ആംബുലന്‍സും ഫയര്‍ഫോഴ്‌സ് വാഹനവും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു
തലശേരി: മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സും ഫയര്‍ ഫോഴ്‌സ് ഫയര്‍ എന്‍ജിന്‍ വാഹനവും തമ്മില്‍ കൂട്ടിയിടിച്ചു ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ആംബുലന്‍സിലുണ്ടായ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ ഡ്രൈവറായ ഏഴോം കൊട്ടില സ്വദേശി കെ.മിഥുനാണ് (38) മരിച്ചത്.
വടക്കുമ്പാട് കുളിബസാറിലെ പോത്തോടയില്‍ പി.സിന്ധു (46) പ്രവീണ്‍, സുരേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച അര്‍ധരാത്രി പതിനൊന്നു മണിയോടെ മുഴപ്പിലങ്ങാട് മൊയ്തു പാലത്തിന് മുകളില്‍ വെച്ചായിരുന്നു അപകടം.

തീപ്പിടിത്തം ഉണ്ടായ മുഴപ്പിലങ്ങാട് കുളം ബസാറിലേക്ക് പോവുകയായിരുന്ന അഗ്‌നിരക്ഷാസേനയുടെ വാഹനവും പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും പാലയാട് അണ്ടലൂര്‍ കാവിന് സമീപത്തെ ഹരിദാസിന്റെ മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സുമാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ എന്‍ജിനുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടന്നയുടന്‍ സ്ഥലത്ത് എത്തിയ ധര്‍മ്മടം പൊലിസ് ഡ്രൈവര്‍ മിഥുനെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടില്ല. അപകടത്തില്‍ പരുക്കേറ്റ സുരേഷും സിന്ധുവും മരണമടഞ്ഞ ഹരിദാസന്റെ മക്കളാണ്. പ്രവീണ്‍ മറ്റൊരു മകളുടെ ഭര്‍ത്താവാണ്. കഴിഞ്ഞ നാലു മാസമായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ റെഡ് വിങ്‌സ് ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തു വരികയാണ് മിഥുന്‍. ഏഴോം കൊട്ടില ഗവ. ഹൈസ്‌കുളിന് സമീപം കുഞ്ഞന്‍ ചാലിലെ കോയോന്‍ അശോകന്‍ - തമ്പിലാന്‍ നാരായണി ദമ്പതികളുടെ മകനാണ് മിഥുന്‍.
ഭാര്യ: വി.രാജി ഏകമകന്‍ അയാന്‍ സഹോദരന്‍: നിഥിന്‍ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊട്ടില സമുദായ ശ്മശാനത്തില്‍ നടക്കും.












Click it and Unblock the Notifications