Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംബുലന്‍സ് തകര്‍ത്തു, കൈഞരമ്പ് മുറിച്ചു; ലഹരിമരുന്ന് കിട്ടാതെ അക്രമാസക്തരായി കണ്ണൂരിലെ തടവുകാര്‍

കണ്ണൂര്‍: ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ജില്ലാ ജയിലിലും തടവുകാര്‍ അക്രമാസക്തരായി. ജില്ലാ ജയിലില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരും സെന്‍ട്രല്‍ ജയിലില്‍ തിരുവനന്തപുരം സ്വദേശിയായ തടവുപുള്ളിയുമാണ് അക്രമാസക്തരായത്. ഇവരെ പിന്നീട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് ജില്ലാ ജയിലിലെ രണ്ട് തടവുകാര്‍ ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് അക്രമം കാണിച്ചത്. ലഹരി കിട്ടാത്തതിനെ തുടര്‍ന്ന് അക്രമാസക്തരായ ഇവര്‍ ചുമരില്‍ തലയിടിപ്പിച്ച് സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതോടെ രണ്ടുപേരെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ka

എന്നാല്‍ ആംബുലന്‍സില്‍വെച്ചും ഇവര്‍ അക്രമാസക്തരായി. ആംബുലന്‍സിന്റെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തു. കൂടുതല്‍ ഉദ്യോഗസ്ഥരെത്തി ഇവരെ ബലംപ്രയോഗിച്ച് കീഴടക്കിയതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരെയും പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ തിരുവനന്തപുരം സ്വദേശി അക്രമാസക്തനായത്. ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു.

ധര്‍മ്മടം മേലൂരില്‍ ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച കേസിലെ പ്രതി മഹേഷ്, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണഅ ലഹരി വസ്തുക്കള്‍ കിട്ടാത്തതിനെ തുടര്‍ന്ന് അക്രമാസക്തരായത്. കഴിഞ്ഞ മുപ്പതിനാണ് സംഭവം. എന്നാല്‍ ഇത് പുറത്തറിയുന്നത് ചൊവ്വാഴ്ചയായിരുന്നു. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്.

ജയില്‍ അധികൃതര്‍ ഉടന്‍തന്നെ ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ചികിത്സകള്‍ക്കായി മനോരോഗ വിഭാഗത്തിലേക്ക് മാറ്റി.
ജയിലുകളില്‍ ലഹരിമരുന്ന് എത്തുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് തടവുകാരില്‍ പലരും അക്രമ സ്വഭാവം പ്രകടിപ്പിച്ചുതുടങ്ങിയത്. ഇവരില്‍ പലരും നേരത്തെ രഹസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. എന്നാല്‍ പരിശോധന ശക്തമായതോടെ ജയിലുകളിലേക്കുള്ള ലഹരിക്കടത്ത് തടസപ്പെടുകയായിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധിനക്കിടെ ലഹരി വസ്തുക്കള്‍ക്ക് പുറമെ മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ജയില്‍ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണകളും, കത്തികളും, ലഹരി വസ്തുക്കളും പടിച്ചെടുത്തിരുന്നു. രണ്ട് മൊബൈല്‍ ഫോണ്‍, മൂന്ന് പവര്‍ ബാങ്ക്, അഞ്ച് ചാര്‍ജര്‍, ബാറ്ററി, ഇയര്‍ ഫോണ്‍ എന്നിവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മൊബൈലില്‍ സിം ഉണ്ടായിരുന്നില്ല.

തടവ്കാരെ പാര്‍പ്പിച്ചിരുന്ന സ്ഥലത്ത് ആദ്യം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ജയില്‍ വളപ്പ് കിളച്ച് പരിശോധിക്കുകയായിരുന്നു. പത്താം ബ്ലോക്കിന് സമീപത്തും, രണ്ടാം ബ്ലോക്കിന് സമീപത്തും തിരഞ്ഞപ്പോഴാണ് ഇവ ലഭിച്ചത്. കാലപ്പഴക്കം ചെന്ന ഇവ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴിച്ചിട്ടതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് പരിശോധന നടത്തിയത്. ജയിലില്‍ ഫോണ്‍ ഉപയോഗം കടുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജാമറുകളും സ്ഥാപിച്ചിരുന്നു.

സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    ജില്ലാ ജയില്‍, സ്‌പെഷ്യല്‍ ജയില്‍ എന്നിവിടങ്ങളിലെ അമ്പതോളം ഉദ്യോഗസ്ഥരും പരിശോധനക്കുണ്ടായിരുന്നു. ജയിലിലെ ഫോണ്‍വിളി, ലഹരി ഉപയോഗം എന്നിവ തടയു്‌നനതിന് നേരത്തെ തന്നെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഫോണുകള്‍ക്കും, പവര്‍ ബാങ്കിനും പുറമെ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ മഴുവും കണ്ടെടുത്തിരുന്നു. മരം വെട്ടുകാര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള മഴുവായിരുന്നു കണ്ടെടുത്തത്. ഈ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവ് പുള്ളികള്‍ക്ക് മദ്യവും ലഹരി വസ്തുക്കളും എറിഞ്ഞ് നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് ഡിജിപി കര്‍ശന പരിശോധനക്ക് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയിലുകളില്‍ പരിശോധന കര്‍ശനമാക്കിയത്.

    കണ്ണൂര്‍, കണ്ണൂര്‍ വാര്‍ത്തകള്‍, പോലീസ്, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, സെന്‍ട്രല്‍ ജയില്‍ ലഹരി, ലഹരി, തടവ് പുള്ളികള്‍,

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+