Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചരക്കണ്ടിയിലെ ഇറച്ചിക്കടയില്‍ വെടിമരുന്ന് കണ്ടെത്തി: പൊലിസ് അന്വേഷണമാരംഭിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പ് പൊലിസ് സ്‌റ്റേഷന്‍പരിധിയിലെ അഞ്ചരക്കണ്ടിയിലെ ഇറച്ചിക്കടയില്‍ ഒന്നര കിലോ ഗ്രാം വെടിമരുന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ചരക്കണ്ടി വെണ്‍മണല്‍ മെട്ടയിലെ തവക്കല്‍ ചിക്കന്‍ സ്റ്റാളിനകത്താണ് പോളിത്തീന്‍കവറില്‍ പൊതിഞ്ഞനിലയില്‍ വെടിമരുന്ന് കണ്ടെത്തിയത്. ഇന്നലെ ചിക്കന്‍ സ്റ്റാള്‍ ഉടമയായ റഹീം ഇറച്ചിവിതരണത്തിനായി സ്റ്റാള്‍ പൂട്ടി പുറത്തുപോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കടയ്ക്കകത്ത് വെടിമരുന്ന് കണ്ടെത്തിയത്.

കടയുടെ ചിമ്മിനിതട്ടിന്റെ അകത്തൂടെ വെടിമരുന്ന് ആരോ അകത്തേക്കിട്ടതാണെന്ന് സംശയിക്കുന്നതായി ഇയാള്‍ പൊലിസിനോട് പറഞ്ഞു. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊതി അഴിച്ചു നോക്കിയപ്പോഴാണ് വെടിമരുന്നാണെന്ന് വ്യക്തമായത്. ഉടന്‍ കൂത്തുപറമ്പ് പൊലിസ് സ്ഥലത്തെത്തി വെടിമരുന്ന് കസ്റ്റഡിയിലെടുത്തു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് വ്യാപക റെയ്ഡുനടത്തി.

kannur

റഹീമിന്റെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനിടെ മുഴക്കുന്ന് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ വിളക്കോട് മാരകായുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര സുരക്ഷാവിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടു നിന്നും വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തിയ

സംഭവത്തിലാണ് ആഭ്യന്തരസുരക്ഷാവിഭാഗം അന്വേഷണമാരംഭിച്ചു. കോഴിക്കോടു നിന്നുള്ള ആഭ്യന്തര സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരാണ് മുഴക്കുന്നിലെത്തി അന്വേഷണമാരംഭിച്ചത്. ലോക്കല്‍ പൊലിസിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥര്‍ വടിവാളുകളുംആയുധങ്ങളും കണ്ടെത്തിയ സ്ഥലങ്ങളില്‍ പരിശോധനനടത്തിയത്. കഴിഞ്ഞ ദിവസം പൊലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.

സ്വകാര്യവ്യക്തിയുടെ സ്ഥലത്തിനോട് ചേര്‍ന്ന ഓവുചാലിലാണ് ഏഴുവടിവാളുകള്‍, കൈമഴു, പിച്ചാത്തി, യോധനപരിശീലനത്തിനായി ഉപയോഗിക്കുന്ന നഞ്ചക്ക് എന്നിവ കണ്ടെത്തിയത്. ഇവ ഒളിപ്പിച്ചുവെച്ചസംഘത്തെ കുറിച്ചും ആയുധങ്ങള്‍ ശേഖരിച്ചുവച്ചതിന്റെ ലക്ഷ്യത്തെ കുറിച്ചുമാണ് ആഭ്യന്തര സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നത്. മുഴക്കുന്ന് പൊലിസ് സ്‌റ്റേഷന്‍ എസ്. ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലാണ് ഒളിപ്പിച്ചുവെച്ച ആയുധശേഖരം പിടികൂടിയത്. ഇതിനെ തുടര്‍ന്ന് പൊലിസ് പ്രദേശത്ത് വ്യാപകമായ റെയ്ഡും നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+