കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാതാ അമൃതാനന്ദമയി കണ്ണൂരില്‍: 11,12 തീയതികളില്‍ കണ്ണൂരിലെത്തും, വിപുലമായ ഒരുക്കങ്ങള്‍,

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മാതാ അമൃതാന്ദമയി മാര്‍ച്ച് 11,12 തീയതികളില്‍ കണ്ണൂരിലെത്തുന്നു. ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ വാര്‍ഷിക മഹോത്സവത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. ആശ്രമത്തില്‍ എത്തുന്ന അമ്മയെ മുതിര്‍ന്ന ഭക്തന്‍മാരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. വാര്‍ഷിക മഹോത്സവം ഈ ദിനങ്ങളില്‍ അമ്മയുടെ സാന്നിധ്യത്തില്‍ നടക്കും.

<strong>അരിവാള്‍ രോഗികള്‍ക്ക് ഏഴ് മാസമായി പെന്‍ഷനില്ല; മരുന്ന് വാങ്ങാന്‍ പോലുമാകാതെ രോഗികള്‍, വയനാട് ജില്ലയില്‍ ആകെയുള്ളത് 816 രോഗികള്‍, 11ന് കലക്‌ട്രേറ്റിന് മുമ്പില്‍ സമരം</strong>അരിവാള്‍ രോഗികള്‍ക്ക് ഏഴ് മാസമായി പെന്‍ഷനില്ല; മരുന്ന് വാങ്ങാന്‍ പോലുമാകാതെ രോഗികള്‍, വയനാട് ജില്ലയില്‍ ആകെയുള്ളത് 816 രോഗികള്‍, 11ന് കലക്‌ട്രേറ്റിന് മുമ്പില്‍ സമരം

സന്ദര്‍ശനം പ്രമാണിച്ച് വിപുലമായ ഒരുക്കങ്ങളാണ് കണ്ണൂര്‍ മാതാ അമൃതാനന്ദമയീ മഠത്തില്‍ നടക്കുന്നത്. 11ന് രാവിലെ 10.30ന് അമ്മയുടെ അനുഗ്രഹ പ്രഭാഷണവും ഭക്തിഗാനസുധയുമുണ്ടാവും. ഇതിനുശേഷം ഭക്തര്‍ക്ക് നേരിട്ട് ദര്‍ശനം നല്‍കുന്നതായിരിക്കും. മഹോത്സവത്തോടനുബന്ധിച്ച് 12ന് രാവിലെ മുതല്‍ മഹാഗണപതിഹോമം, സുദര്‍ശന ഹോമം, നവഗ്രഹഹോമം, ഭഗവതിസേവ, സരസ്വതി പൂജ, മഹാലക്ഷ്മി പൂജ, ദുര്‍ഗ പൂജ, കാളീപൂജ, തുടങ്ങിയ വിശേഷാല്‍ പൂജകളും നടക്കും.

Mata Amritanandamayi

ഒരേ സമയം ഇരുപതിനായിരം പേരേ ഉള്‍ക്കൊള്ളുന്ന പ്രൗഡ ഗംഭീരമായ സദസാണ് മഠത്തിന് മുന്‍വശം ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി രണ്ട് ലക്ഷത്തോളം ഭക്തര്‍ അമ്മയുടെ ദര്‍ശനം തേടി ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന സമയങ്ങളില്‍ മുഴുവന്‍ ആശ്രമത്തില്‍ അന്നദാനവും മറ്റ് പൂജാദികര്‍മ്മങ്ങളും ഉണ്ടായിരിക്കും. 2011ല്‍ പ്രതിഷ്ഠ കഴിഞ്ഞ ആശ്രമത്തില്‍ അമ്മ നാലാം തവണയാണ് സന്ദര്‍ശനം നടത്തുന്നത്. 2016 ജനുവരിയിലാണ് ഒടുവില്‍ ഇവിടെ സന്ദര്‍ശനം നടത്തിയത്. അമ്മയുടെ ദര്‍ശനം അറിഞ്ഞ് കണ്ണൂരിന്റെ പല ഭാഗത്തു നിന്നും ഭക്തജനങ്ങള്‍ ഇപ്പോള്‍ തന്നെ ആശ്രമത്തിലേക്ക് എത്തികൊണ്ട് ഇരിക്കുകയാണ്.

English summary
Amritanandamayi's two days visit in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X