• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടില്‍ നിന്നും പറന്നുപോയ ആഫ്രിക്കന്‍ തത്തയെ ഒടുവില്‍ തിരിച്ചുകിട്ടി

Google Oneindia Malayalam News

കണ്ണൂര്‍: വീട്ടില്‍ നിന്നും പറന്നുപോയ ആഫ്രിക്കല്‍ തത്തയെ ആനന്ദിനും കുടുംബത്തിനും തിരിച്ചുകിട്ടിയത് രണ്ടുദിവസം കഴിഞ്ഞ്. വീട്ടില്‍ നിന്നും സ്വയം കൂടുതുറന്ന് പുറത്തേക്ക് പറന്നു പോയ ആഫ്രിക്കന്‍ തത്ത തിരിച്ചുവന്ന ആഹ്‌ളാദത്തിലാണ് സിനിമാതീയേറ്റര്‍ ഉടമയായ ആനന്ദും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ അതിദിയും. അച്ഛന്‍കൊണ്ടുവന്ന തത്ത പറന്നുപോയതിന്റെ മനോവിഷമത്തിലായിരുന്നു ബംഗ്‌ളൂരില്‍ നിന്നും നവരാത്രി അവധിക്കെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അതിദി. തത്തയെ തിരിച്ചുകിട്ടിയതോടെ അവളുംഹാപ്പിയായി.

മക്കള്‍ തകര്‍ത്ത പ്രതിച്ഛായ; അവധിയെടുത്ത് പിന്മാറ്റം, രാഷ്ട്രീയ വഴികളില്‍ കോടിയേരി താണ്ടിയ വിവാദങ്ങള്‍മക്കള്‍ തകര്‍ത്ത പ്രതിച്ഛായ; അവധിയെടുത്ത് പിന്മാറ്റം, രാഷ്ട്രീയ വഴികളില്‍ കോടിയേരി താണ്ടിയ വിവാദങ്ങള്‍

തങ്ങളുടെ വീട്ടിലെ കൂട്ടില്‍ നിന്നും സ്വയംപറന്നു പോയ തത്തയെ ഒടുവില്‍ പൊലിസ് സ്‌റ്റേഷനില്‍ നിന്നും കണ്ടുകിട്ടിയപ്പോള്‍ ആഹ്‌ളാദം അടക്കാന്‍ കഴിയാതെ അവള്‍ മാറോട് ചേര്‍ത്തുവെച്ചു നിറകണ്ണുകളോടെ ചിരിച്ചുകൊണ്ടു അമര്‍ത്തി ചുംബിക്കുകയായിരുന്നു.

ശനിയാഴ്ച്ച പകലാണ് കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ആഫ്രിക്കന്‍ തത്തയെ ചൊല്ലി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ 27-നാണ് തളാപ്പ് അമ്പിളിയില്‍ ആനന്ദിന്റെ വീട്ടിലെ ആഫ്രിക്കന്‍ തത്ത കൂടുവിട്ടു പറന്നു പോയത്. മകളുടെ പ്രിയപ്പെട്ട ആഫ്രിക്കന്‍ തത്തയുടെ പറന്നു പോയതിന്റെ വിഷമത്തിലായിരുന്നു ആനന്ദ്.

പൂജാ അവധിക്ക് നാട്ടിലെത്തിയ അതിഥിക്കും നന്നായി കൊഞ്ചിവര്‍ത്തമാനം പറയുന്ന ആഫ്രിക്കന്‍ തത്ത നഷ്ടപ്പെട്ടത് ദു:ഖമായി. എന്നാല്‍ താവക്കരയിലെആശിര്‍വാദ് ആശുപത്രികെട്ടിടത്തില്‍ തത്തയെ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ട്വിസ്റ്റ് തുടങ്ങുന്നത്.

''ആരോഗ്യം നന്നാക്കി എടുത്തിട്ട് വരാം'', ശബ്ദം മുറിയുന്നുണ്ടായിരുന്നു, നോവുന്ന ഓർമ്മ പങ്കിട്ട് ബ്രിട്ടാസ്''ആരോഗ്യം നന്നാക്കി എടുത്തിട്ട് വരാം'', ശബ്ദം മുറിയുന്നുണ്ടായിരുന്നു, നോവുന്ന ഓർമ്മ പങ്കിട്ട് ബ്രിട്ടാസ്

ആളുകളുമായി നല്ല ഇണക്കം കാണിച്ചിരുന്ന തത്തയെ അവിടുത്തെ ഡോക്ടര്‍ തിരിച്ചറിഞ്ഞതിനു ശേഷം കൂട്ടിലാക്കി പഴങ്ങളും മറ്റുംനല്‍കി സംരക്ഷിക്കുകയായിരുന്നു. തങ്ങളുടെ പക്കല്‍ ഒരു വി. ഐ.പി തത്തയുണ്ടെന്നും ഇതു യഥാര്‍ത്ഥ ഉടമസ്ഥന് നല്‍കണമെന്നും ഡോക്ടര്‍ കണ്ണൂര്‍ ടൗണ്‍ പൊലിസിനോട് ആവശ്യപ്പെടുകയായിരുന്നു.

ഒടുവില്‍ തത്തയെ സ്‌റ്റേഷിനിലേക്ക്‌കൊണ്ടുവരികയും ഇന്‍സ്റ്റന്റ് ഗ്രാമിലൂടെ വിവരം പുറത്തറിയുകയുമായിരുന്നു. ഇതുകണ്ട തിരൂര്‍ സ്വദേശികളായ കുടുംബം തങ്ങളുടെ തത്തയാണിതെന്ന് അവകാശപ്പെട്ടു രംഗത്തുവരികയും ഇവര്‍ സ്‌റ്റേഷനിലെത്തുകയും ചെയ്തു. കഴിഞ്ഞ 24നാണ് ഇവരുടെ ഇതേ ഇനത്തിലുള്ള തത്ത നഷ്ടപ്പെട്ടത്. ഇതിനിടെയില്‍ താന്‍ ഇരിട്ടിയില്‍ നിന്നും നാല്‍പതിനായിരം രൂപ കൊടുത്തുവാങ്ങിയ തത്തയാണിതെന്നു പറഞ്ഞു ആനന്ദും കുടുംബവും സ്‌റ്റേഷനിലെത്തിയിരുന്നു. ഇതോടെ പൊലിസും കണ്‍ഫ്യൂഷനിലായി.ഇതിനിടെയില്‍ ആപ്പിളും മുട്ടയുമൊക്കെ കൊടുത്തു പൊലിസ് തത്തയെ പരിപാലിക്കുകയും ചെയ്തു. എന്നാല്‍ ഉടമയാരെന്ന സസ്‌പെന്‍സ് തത്തതന്നെ അമ്പിളി, അമ്പിളിയെു വിളിച്ചു പൊളിച്ചതോടെ പൊലിസ് ആനന്ദിന്റെതാണെന്ന് ഉറപ്പിച്ചു തത്തയെ യഥാര്‍ത്ഥ ഉടമകളായ ആനന്ദിനും മകള്‍ അദിതിക്കുമൊപ്പം വിടുകയായിരുന്നു. മണിക്കൂറുകളോളം മനുഷ്യരുമായിസംസാരിക്കാന്‍ കഴിവുള്ളതാണ് ഈആഫ്രിക്കന്‍ തത്ത. പക്ഷിസ്‌നേഹികള്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ഇതിന്റെ ഉടമസ്ഥാവകാശത്തെ കാണുന്നത്.

വി.എസ്-പിണറായി യുദ്ധത്തിലെ മധ്യസ്ഥന്‍; അടിമുടി പാര്‍ട്ടിയായി ജീവിച്ച കോടിയേരി വിടപറയുമ്പോള്‍വി.എസ്-പിണറായി യുദ്ധത്തിലെ മധ്യസ്ഥന്‍; അടിമുടി പാര്‍ട്ടിയായി ജീവിച്ച കോടിയേരി വിടപറയുമ്പോള്‍

English summary
An African parrot that flew away from home has finally been found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X