ടാങ്കർ ലോറിയിലെത്തിച്ച് ശുചിമുറി മാലിന്യം തള്ളാൻ ശ്രമം; പിടികൂടി നാട്ടുകർ
തലശേരി: ഓടക്കടവ് റോഡരികിലെ വയലിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി നാട്ടുകാർ പിടികൂടി. ലോറിയിലുള്ളവർ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചയോടെയാണ് സംഭവം. പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവായതോടെ നാട്ടുകാർ പ്രദേശം നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടയിലാണ് ചിലർ മാലിന്യവുമായി ഇവിടെ എത്തിയത്.
പ്രദേശത്ത് ഒരു വർഷത്തിലധികമായി മാലിന്യം തളുന്നത് പതിവാണെന്നും അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. വാഹനം തടഞ്ഞു വെച്ചതിനു ശേഷം ഉടനെ തന്നെ പോലീസിൽ അറിയിച്ചെങ്കിൽ വണ്ടിയിൽ ഉണ്ടായിരുന്നവർ ഓടി പക്ഷപ്പെട്ടെന്ന് നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് പോലിസും വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഗീത ഉൾപ്പടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത പറഞ്ഞു.

മഴക്കാലത്ത് തലശേരി അഞ്ചരക്കണ്ടി ഭാഗങ്ങളിൽ നിന്നും രാത്രി കാലങ്ങളിൽ മാലിന്യം കൊണ്ടു തള്ളുന്നത് വേങ്ങാട് പഞ്ചായത്തിൽ നിത്യസംഭവമായിരിക്കുകയാണ്. ഇതു കാരണം പകർച്ചവ്യാധി ഭീഷണിയിലാണ് ഈ പ്രദേശം. കണ്ണൂർ ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ മാലിന്യം തള്ളുന്നതിനെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. നഗരസഭകൾ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചാണ് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ശ്രമിക്കുന്നത്. ഇവരെ വിവരങ്ങൾ മുൻകുട്ടി കൈമാറുന്നവർക്ക് പാരിതോഷികങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓരോ പ്രദേശങ്ങളിലും മാലിന്യം തള്ളുന്നത് തടയാൻ പ്രദേശവാസികൾ ജാഗ്രതാ സമിതി രൂപീകരിച്ചും പ്രവർത്തിച്ചു വരികയാണ്. മാലിന്യം തള്ളുമ്പോൾ പിടിക്കപ്പെടുന്നവരിൽ നിന്നും വൻ പിഴയും തദ്ദേശ സ്വയംഭരണ വകുപ്പ് ഈടാക്കുന്നുണ്ട്.












Click it and Unblock the Notifications