കണ്ണൂരിൻ്റെ ടൂറിസം സാധ്യതകൾ തേടിനിക്ഷേപക സംഗമം നടത്തി
കണ്ണൂർ: കണ്ണൂർ ജില്ലയുടെ ടൂറിസം സാധ്യതകൾ തേടി നിക്ഷേപകസംഗമം നടത്തി.ടൂറിസം വകുപ്പ് ജില്ലയിലെ അഞ്ചു പുഴകളുടെ തീരങ്ങളിലായി പണി കഴിപ്പിച്ച ബോട്ട് ജെട്ടികൾ / ടെർമിനലുകൾ, അനുബന്ധ ടൂറിസം പദ്ധതികൾ, മൂന്ന് സ്പീഡ് ബോട്ടുകൾ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും സംരംഭകർക്ക് അവസരം ലഭ്യമാക്കുന്നതിനാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് പരിപാടി നടത്തിയത്.
മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നടന്ന നിക്ഷേപ സംഗമം കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാകുവാൻ മാസങ്ങൾ മാത്രം മതിയെന്നും ജില്ലയിലെ ടൂറിസം രംഗത്ത് അനന്ത സാധ്യതകൾ സൃഷ്ടിച്ച് നിരവധിയായ ടൂറിസം പദ്ധതികളുടെ പ്രവർത്തനങ്ങൾ അതിവേഗം നടന്നു വരികയാണെന്നും അവർ പറഞ്ഞു.

ജില്ലയിലെ ജല ടൂറിസം സാധ്യതകൾ നിക്ഷേപകർക്ക് ഡിടിപിസി പരിപാടിയിൽ പരിചയപ്പെടുത്തി. പെരുമ്പ (കവ്വായി കായൽ), കുപ്പം, വളപട്ടണം, മാഹി, അഞ്ചരക്കണ്ടി പുഴകളിലെ ബോട്ട് ജെട്ടികൾ/ടെർമിനലുകൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സാധ്യതകൾ ചെയ്യാൻ കഴിയുന്ന പദ്ധതികൾ, നിബന്ധനകൾ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ വിവരം സംഗമത്തിൽ വിശദീകരിച്ചു. ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള എയർ കണ്ടീഷൻ ബോട്ടുകളുടെ അടക്കം നടത്തിപ്പ് വിവരങ്ങളും സംഗമത്തിൽ പങ്കുവെച്ചു.
തുടർന്ന് നിക്ഷേപകർ ഇത്തരം ടൂറിസം കേന്ദ്രങ്ങൾ വിജയകരമായി നടത്തിക്കൊണ്ടു പോകാൻ വേണ്ട സൗകര്യങ്ങൾ ഡിടിപിസിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിക്ഷേപകർ അവരുടെ ആശയങ്ങളും പരിപാടിയിൽ പങ്കുവെച്ചു. പരിപാടിയിൽ അസി കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, ബിആർഡിസി മാനേജിങ് ഡയറക്ടർ പി ഷിജിൻ, ഡിടിപിസി മാനേജർ എ അരുൺ കൃഷ്ണ, സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, സീനിയർ ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ ടി കെ സൂരജ് എന്നിവർ സംസാരിച്ചു .
അഡ്വഞ്ചർ ടൂറിസം ഓപ്പറേറ്റർമാർ, ബോട്ട് ഓപ്പറേറ്റർമാർ, ട്രാവൽ ആൻഡ് ടൂറിസം ട്രേഡ് അസോസിയേഷനുകൾ, പുരവഞ്ചികളുടെ ഉടമസ്ഥർ, ടൂറിസം മേഖലയിലെ വിവിധ ഓപ്പറേറ്റർമാർ തുടങ്ങിയവർ നിക്ഷേപക സംഗമത്തിൽ പങ്കെടുത്തു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications