വീട്ടിനുളളില്‍ ബോംബ് നിര്‍മിക്കവെ പൊട്ടിെത്തറിച്ചു പരുക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഇരിട്ടി: കാക്കയങ്ങാട് ആയിച്ചോത്ത് വീട്ടില്‍ ബോംബ് സ്ഫോടനമുണ്ടായ സംഭവത്തില്‍ ഗൃഹനാഥനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എ കെ സന്തോഷ്(42) അറസ്റ്റിലായി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മുക്കോലപറമ്പത്ത് എ കെ സന്തോഷിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പും സ്വന്തം വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടാകുകയും അന്ന് കൈവിരല്‍ അറ്റുപോകുകയും ചെയ്തിരുന്നു. കേസില്‍വിചാരണ നേരിടവെയാണ് പുതിയ സംഭവം. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം തലശേരി കോടതിയില്‍ ഹാജരാക്കുമെന്ന് മുഴക്കുന്ന് പൊലിസ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് പന്ത്രണ്ടിനുണ്ടായ സ്‌ഫോടനത്തില്‍ സന്തോഷിനും ഭാര്യ ലസിതക്കും പരിക്ക് പറ്റിയിരുന്നു. എന്നാല്‍ ലസിതയുടെ പരുക്ക് ഗുരുതരമല്ല.വീടിനകത്തു നിര്‍മിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സ്‌ഫോടനവസ്തു നിരോധന നിയമപ്രകാരമാണ് ഈയാള്‍ക്കെതിരെ കേസെടുത്തത്.കാക്കയങ്ങാട് ആയിച്ചോത്ത് ബോംബു പൊട്ടി പരുക്കേറ്റ ആര്‍. എസ്. എസ് പ്രവര്‍ത്തകനായ യുവാവിനെ ആദ്യം തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ നിന്നും സാരമായ പരുക്കുളളതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാര്‍ച്ച് പന്ത്രണ്ടിന് വൈകുന്നേരം ആറുമണിയോടെയാണ് സ്ഫോടനമുണ്ടാത്.
മുക്കോലപറമ്പത്ത് സന്തോഷ് ഭാര്യ ലസിത സന്തോഷ് എന്നിവര്‍ക്കാണ് വീടിന്റെ അടുക്കള ഭാഗത്തുനിന്നും ബോംബ് പൊട്ടി പരിക്കേറ്റത്. മുഖത്തും കൈക്കും ഗുരുതര പരിക്കേറ്റ സന്തോഷിനെ ഇരിട്ടി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെക്കും കൊണ്ടു പോവുകയായിരുന്നു. ഇയാളുടെ ഭാര്യയുടെ പരുക്ക് ഗുരുതരമല്ല. സ്‌ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടില്‍ വേറെ മുറിയിലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.സമാന സംഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അന്ന് സന്തോഷിന്റെ വിരലുകള്‍ അറ്റുപോയിരുന്നു.
ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പൊട്ടിയ ബോംബിന്റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. നേരത്തെ സ്വന്തം വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടാകുകയും അന്ന് കൈവിരല്‍ അറ്റുപോകുകയും ചെയ്തിരുന്നു. കേസില്‍വിചാരണ നേരിടവെയാണ് പുതിയ സംഭവമുണ്ടായത്.
സ്‌ഫോടനത്തില്‍ പരുക്കേറ്റ സന്തോഷ് ആശുപത്രിയില്‍ ചികിത്‌സ തേടിയപ്പോള്‍ തന്നെ പൊലിസ് നിരീക്ഷണത്തിലായിരുന്നു.ചികിത്‌സ കഴിഞ്ഞു ഇയാള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തുമടങ്ങവെയാണ് പൊലിസ് അറസ്റ്റു രേഖപ്പെടുത്തിയത്. നേരത്തെ സന്തോഷിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി. എമ്മും മുസ്‌ലിംലീഗും പ്രതിഷേധപരിപാടികള്‍ നടത്തിയിരുന്നു. ആശുപത്രിയില്‍ വിട്ടാല്‍ രക്ഷപ്പെടാതിരിക്കാനായി പൊലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.












Click it and Unblock the Notifications