എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ച; വിഷയം സർക്കാർ പരിശോധിക്കുമെന്ന് എ വിജയരാഘവൻ
കണ്ണൂർ : എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം സർക്കാർ പരിശോധിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയും സർക്കാരും വേറെയാണെന്ന തരത്തിലുള്ള ചോദ്യം ശരിയല്ല. രാജ്യത്തെ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ പിബി അംഗമായ പിണറായി വിജയൻ തന്നെയാണ് കേരളത്തിലെ സർക്കാരിനെ നയിച്ചു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ മറ്റു സഖാക്കളും സർക്കാരിലുണ്ട്. ഇവരൊക്കെ കൂട്ടായി സ്വീകരിക്കുന്ന നടപടികൾ പാർട്ടി തീരുമാനം തന്നെയാണെന്ന് വിജയരാഘവൻ പറഞ്ഞു. 16 മാസങ്ങൾക്കു മുൻപ് ഒരു പോലീസുകാരൻ ആർഎസ്എസ് നേതാവിനെ കണ്ടതു വലിയ വിവാദമായിരിക്കുകയാണ്. മാധ്യമങ്ങൾ എപ്പോഴോ നടന്ന സംഭവമാണ് വലിയ വിവാദമായി ഇപ്പോൾ അവതരിപ്പിക്കുന്നത്. 16 മാസമായി നിങ്ങൾ എവിടെയായിരുന്നുവെന്ന് എ വിജയരാഘവൻ ചോദിച്ചു.

കമ്യൂണിസ്‌റ്റ് പാർട്ടിക്കെതിരെ കളവുകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്നത് കേരളത്തിലെ മാധ്യമങ്ങളുടെ സ്വഭാവമാണ്. അവരത് നല്ല രീതിയിൽ നിർവഹിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ചെലവിൽ പാർട്ടിക്കെതിരെ ചിലത് കാച്ചാമെന്നാണ് കമ്യുണിസ്‌റ്റ് വിരുദ്ധ മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
വിഷയത്തിൽ പറയുന്നത് അവരുടെ അഭിപ്രായമാണ്. അവർ കേരളത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്, അവർക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പിവി അൻവർ സ്വതന്ത്ര എംഎൽഎയാണ് അദ്ദേഹത്തിനും സ്വന്തമായി അഭിപ്രായം പറയാമെന്നും എ വിജയരാഘവൻ പറഞ്ഞു. എന്നാൽ എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് ശരിയാണോയെന്ന അഭിപ്രായം പാർട്ടിക്കുണ്ടോയെന്ന ചോദ്യത്തിന് എ വിജയരാഘവൻ പ്രതികരിച്ചില്ല.
ഇ.പി ജയരാജൻ ചടയൻ അനുസ്‌മരണത്തിൽ പങ്കെടുക്കാത്തതെന്ത് എന്ന ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറി. കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് ഇപി ജയരാജൻ ആയുർവേദ ചികിത്സ നടത്തുന്നത് കാരണമാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്ന് വ്യക്തമാക്കിയത്. ഇപി ജയരാജന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി വൈദേകം റിസോർട്ടിൻ്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം സി.പി.എമ്മിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ വിവാദത്തിലാണ് ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കിയത്. കഴിഞ്ഞ ഓഗസ്‌റ്റ് 31ന് ഇപിയെ കൺവീനർ സ്ഥാനത്തു നിന്നും നീക്കിയതിന ശേഷം അദ്ദേഹം പിറ്റേന്ന് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും പിന്നീട് നടന്ന പാർട്ടി പരിപാടികളിലും പങ്കെടുത്തിരുന്നില്ല.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ








Click it and Unblock the Notifications