കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷംസീറിന് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ്: സി.ഒ.ടി നസീര്‍ വധശ്രമം സി. പി. എമ്മിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന കോടിയേരി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസില്‍ ആരോപണവിധേയനായ എ. എന്‍ ഷംസീര്‍ എം. എല്‍. എയെ പൂര്‍ണമായി സംരക്ഷിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി ആരോപണം. ഇതു സംബന്ധിച്ചുയയര്‍ന്നുവന്ന ആരോപണങ്ങള്‍ കുറ്റകൃത്യം പാര്‍ട്ടിക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണെന്ന സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്നലെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗത്തില്‍ സിഒടി നസീര്‍ വധശ്രമക്കേസില്‍ ഷംസീറിനു പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ച പാര്‍ട്ടി അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടില്ല.

പാകിസ്താന് കിട്ടിയ മറ്റൊരു അടി: ആക്രമണം നടത്തി ഇന്ത്യന്‍ ടീമും, ഫലം ഒന്നു തന്നെയെന്ന് അമിത് ഷാപാകിസ്താന് കിട്ടിയ മറ്റൊരു അടി: ആക്രമണം നടത്തി ഇന്ത്യന്‍ ടീമും, ഫലം ഒന്നു തന്നെയെന്ന് അമിത് ഷാ

എന്നാല്‍ റിപ്പോര്‍ട്ടിന്റെ സാരംശം ചര്‍ച്ചയായി. അന്വേഷണ കമ്മിഷന്‍ അംഗങ്ങളായ ടി.വി രാജേഷ് എം. എല്‍. എ, പി.ഹരീന്ദ്രന്‍ എന്നിവരാണ് റിപ്പോര്‍ട്ടിന്റെ പ്രസകത ഭാഗങ്ങളിലെ കണ്ടെത്തലുകള്‍ ജില്ലാകമ്മിറ്റിയുടെ മുന്‍പില്‍ വെച്ചത്. സി.ഒ.ടി നസീറുമായി ചില വ്യകതിഗത പ്രശ്‌നങ്ങളുണ്ടെങ്കിലും ഷംസീര്‍ വധശ്രമത്തിനായി ഗൂഢാലോചന നടത്തിയതായി പറയാനാകില്ലെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

05-an-shamseer-1

ഒരിക്കല്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുകയും പിന്നീട് പാര്‍ട്ടി വിരുദ്ധനായി മാറുകയും ചെയ്ത നസീറിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രാദേശിക തലത്തില്‍ അമര്‍ഷമുണ്ട്. ഇതായിരിക്കാം അക്രമത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍.തുടക്കത്തില്‍ പി.ജയരാജന്റെ മേല്‍ ആരോപണമുയര്‍ന്നിരുന്നുവെങ്കിലും ജയരാജന്‍ നസീറിനെ ആശുപത്രിയില്‍ പോയി കണ്ടതോടെ ഈ ശ്രമം പൊളിഞ്ഞുവെന്നും അന്വേഷണകമ്മിഷന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിലെ ഒരുവിഭാഗവുമായി ചേര്‍ന്ന നസീര്‍ പാര്‍ട്ടിയെ താറടിക്കാന്‍ ശ്രമിക്കുകയാണെന്നും പൊലിസ് അന്വേഷണം ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും യോഗത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകനം ചര്‍ച്ചചെയ്യാനുള്ള യോഗമാണ് ഇതൊന്നും സി.ഒ.ടി നസീര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് അടുത്തജില്ലാകമ്മിറ്റിയോഗത്തില്‍ പരിഗണിക്കാമെന്നും കോടിയേരി അറിയിച്ചതോടെ ഈക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നില്ല.

എന്നാല്‍ പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ ശുഹൈബ്, ഷുക്കൂര്‍ വധങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ മുഖം വികൃതമാക്കുന്നുണ്ടെന്നും പരമ്പരാഗതമായി ഇടതുമുന്നണിക്ക് വോട്ടു ചെയ്യുന്ന ചില മുസലിം സാമുദായിക സംഘടനകള്‍ ഇത്തവണ മുഖം തിരിഞ്ഞു നിന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി. അക്രമരാഷ്ട്രീയത്തില്‍ നിന്നും അകന്നു െനില്‍ക്കണമെന്ന സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം കണ്ണൂരടക്കമുള്ള ജില്ലകളില്‍ നടപ്പിലാകുന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

English summary
AN Shammseer got clean chit in COT Naseer Murder attempt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X