കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപറമ്പ് ജ്വല്ലറിയിലെ മോഷണം; ആന്ധ്ര സ്വദേശിനികളില്‍ നിന്ന് മോഷണമുതല്‍ കണ്ടെത്തിയില്ല

Google Oneindia Malayalam News

കണ്ണൂര്‍: തളിപറമ്പ് നഗരത്തിലെ അറ്റ്ലസ് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ ആന്ധ്ര സ്വദേശിനികളായ ആനന്ദിയെയും കനിമൊഴിയെയും പൊലീസ് അറസ്റ്റു ചെയ്തുവെങ്കിലും ഇവര്‍ മോഷ്ടിച്ചുവെന്നു കരുതുന്ന മൂന്ന് പവന്‍ സ്വര്‍ണവള കണ്ടെത്തിയില്ല.

ഇതു പൊലിസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട മൂന്നാമത്തെ സ്ത്രീയുടെ കൈയ്യിലാണെന്ന് ഇവര്‍ മൊഴിനല്‍കിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കൊയിലാണ്ടിയില്‍ നിന്നും തളിപറമ്പ് പൊലിസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് വിവരം.

dfd

ഇവരോടൊപ്പം തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറിയില്‍ കവര്‍ച്ച നടത്താനുണ്ടായിരുന്ന മോഷണ സംഘാംഗമായ മൂന്നാമത്തെ സ്ത്രീ കൊയിലാണ്ടിയില്‍ വെച്ചു പൊലിസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടിരുന്നു.

മാലിക്കിന് കോടീശ്വരിയുമായി പുതിയ പ്രേമം..? പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ആരാണ് ആയിഷ ഒമര്‍മാലിക്കിന് കോടീശ്വരിയുമായി പുതിയ പ്രേമം..? പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ആരാണ് ആയിഷ ഒമര്‍

ഇവരെ ഇനിയും കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. മോഷ്ടിക്കുന്ന സ്വര്‍ണം മറ്റുള്ളവര്‍ക്ക് അതിവേഗം തന്നെ കൈമാറുന്നതാണ് ഇവരുടെ രീതിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്... പരാതി കൊടുക്കാതെ നിവൃത്തിയില്ല'; ബോഡി ഷെയ്മിങ്ങില്‍ ഹണി റോസ്'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്... പരാതി കൊടുക്കാതെ നിവൃത്തിയില്ല'; ബോഡി ഷെയ്മിങ്ങില്‍ ഹണി റോസ്

അതുകൊണ്ടു തന്നെ ഇത്തരം കേസുകളില്‍ പ്രതികളായവരില്‍ നിന്നും മോഷണ മുതല്‍ കണ്ടെടുക്കല്‍ ദുഷ്‌കരമാണ്. പ്രതികളെ അടുത്ത ദിവസം തന്നെ അറ്റ്ലസ് ജ്വല്ലറിയിലെത്തിച്ചു തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

വനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരംവനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം

English summary
andhra pradesh sisters robbing bangles in Atlas Jewelery atTaliparamba, bangle was not found.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X