അഞ്ജലിയും ജെസിയും ആടിത്തിമിർത്തത് അവസാന വേഷങ്ങൾ; നാടകസംഘത്തിനെ അപകടക്കെണിയിലാക്കിയത് ഗൂഗിൾ മാപ്പ്
പയ്യന്നൂർ കടന്നപ്പള്ളി തെക്കെക്കരയിൽ വ്യാഴാഴ്ച്ച രാത്രി അഞ്ജലിയും ജെസി മോഹനനും നാടകവേദിയിൽ ആടിത്തിമിർത്തത് തങ്ങളുടെ അവസാന വേഷങ്ങൾ. വ്യാഴാഴ്ച്ച രാത്രി കടന്നപ്പള്ളി തെക്കെക്കര റെഡ് സ്റ്റാറിൻ്റെ നാടകോത്സവത്തിൽ വനിതാ മെസ് എന്ന നാടകത്തിൽ ഇരുവരും സദസിനെ ആർത്തുചിരിപ്പിച്ചിരുന്നു. രാത്രി 7.30നാണ് തെക്കെക്കരയിൽ നാടകം തുടങ്ങിയത്. പത്തുമണിയോടെ അവസാനിച്ച നാടകത്തിന് ശേഷം സംഘാടകർ നൽകിയ ഭക്ഷണവും കഴിച്ചാണ് പതിനൊന്നരയോടെ നാടക സംഘം വെള്ളിയാഴ്ച്ച നാടകം അവതരിപ്പിക്കേണ്ട സുൽത്താൻബത്തേരിയിലേക്ക് തിരിച്ചത്.
നിടുംപൊയിൽ -പേര്യ ചുരം വഴിയുള്ള യാത്രക്ക് നിരോധനം ഉണ്ടായിരുന്നതിനാൽ ബോയ്സ് ടൗൺ വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങൾ പോയിരുന്നത്. കടന്നപള്ളിയിലെ നാടകാവതരണത്തിന് ശേഷം നാടകസംഘം രാത്രി പതിനൊന്നരയോടെയാണ് സുൽത്താൻബത്തേരിയിലേക്ക് പുറപ്പെട്ടത്. ഏലപ്പീടിക വഴി ചെറു വാഹനങ്ങൾക്ക് മാത്രം പോകാനാവുന്ന മറ്റൊരു റോഡിലുടെ എത്താനാണ് ഇവർ ശ്രമിച്ചത്. ഗൂഗിൾ മാപ്പ് പറഞ്ഞു കൊടുത്ത എളുപ്പവഴിയായിരുന്നു ഇത്. ഇതാകട്ടെ ദുരന്തത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു.

ആഴമുള്ള താഴ്ച്ചയിലേക്കാണ് നിയന്ത്രണം വിട്ട ബസ് മൂക്കുകുത്തി വീണത്. മുൻ സീറ്റിലിരിക്കുകയായിരുന്ന അഞ്ജലിയും ജെസി മോഹനനുമാണ് മരിച്ചത്. വേദിയിൽ നിന്ന് വേദിയിലേക്കുള്ള നാടക അവതരണത്തിൽ നിന്നും ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇവർ കുടുംബം നോക്കിയിരുന്നത്. ആകെ ബസിൽ മൂന്ന് നടിമാരാണ് ഉണ്ടായിരുന്നത്. മരണപ്പെട്ട അഞ്ജലിക്ക് ഒരു കുത്തുണ്ട്. ജെ സി യുടെ ഭർത്താവ് ഒരു വർഷം മുൻപാണ് അസുഖ ബാധിതനായി മരിച്ചിരുന്നു.












Click it and Unblock the Notifications