കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വാഹനങ്ങളുടെ പരക്കംപാച്ചില്‍: അഞ്ചരക്കണ്ടിയില്‍ അപകടം പതിവാകുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനടുത്തെ ചെറുനഗരമായ അഞ്ചരക്കïിയില്‍ വര്‍ധിച്ചുവരുന്ന വാഹനഅപകടങ്ങള്‍ തടയാന്‍ പരിഹാര നടപടികളില്ല. അടുത്ത കാലത്തായി നിരവധി അപകടങ്ങളാണ് ഇവിടെ ഉïായിട്ടുള്ളത്. തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്. ഭൂരിഭാഗവും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. വിമാനത്താവളം വന്നതോടെ വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉള്ളത്.

ചൂട്ടാട് ബീച്ച് അപകടക്കെണിയൊരുക്കുന്നു: മദ്രസാ വിദ്യാര്‍ഥിയെ കടലില്‍ കാണാതായിചൂട്ടാട് ബീച്ച് അപകടക്കെണിയൊരുക്കുന്നു: മദ്രസാ വിദ്യാര്‍ഥിയെ കടലില്‍ കാണാതായി

വിമാനത്താവളത്തിന്റെ കവാടത്തിലേക്ക് നേരിട്ട് വേഗത്തില്‍ എത്താന്‍ കഴിയുന്നതിനാലാണ് ഇതുവഴിയുള്ള ഗതാഗതം വര്‍ധിച്ചത്. എന്നാല്‍ സുഗമമായ ഗതാഗതത്തിനുവേï നടപടികളൊന്നും ടൗണിലില്ല. മിക്ക അപകടങ്ങളും ജങ്ഷനില്‍ തന്നെയാണ് സംഭവിച്ചിട്ടുള്ളത്. മട്ടന്നൂര്‍, കണ്ണൂര്‍, ചാലോട്, മമ്പറം ഭാഗങ്ങളിലേക്കുള്ള റോഡുകള്‍ സംഗമിക്കുന്ന ഇവിടെ ദിശാസൂചികകളില്ല. കവലയില്‍ റിഫഌകടറുകളില്ലാത്തതിനാല്‍ രാത്രികാലത്ത് അപകടസാധ്യത വര്‍ധിക്കുന്നു. ഇവിടെ എല്ലാ ഭാഗത്തേക്കുമുള്ള റോഡുകളിലും സ്പീഡ് ബ്രെയ്ക്കറുകള്‍ സ്ഥാപിക്കണമന്നെ ആവശ്യമുയരുന്നുണ്ട്.

accident-15607

വിമാനത്താവളത്തിലേക്കുള്ള പ്രധാനവഴിയായിട്ടും റോഡ് വികസനം നടപ്പായിട്ടില്ല. വീതികുറഞ്ഞ റോഡായതിനാല്‍ ഇവിടെ ഗതാഗതസ്തംഭനം പതിവാണ്. കൊടുവള്ളിയില്‍ നിന്നാരംഭിക്കുന്ന നാലുവരിപ്പാതയുടെ കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്. അഞ്ചരക്കïിയിലെ വാഹന അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് വേï നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ശാഖ കമ്മിറ്റി ഭാരവാഹികളായ ഹാഷിര്‍ ദാരിമി, നിയാസ്, ജമീല്‍ അഞ്ചരക്കïി എന്നിവര്‍ ജില്ലാകലക്ടര്‍ക്ക് നേരികï് നിവേദനം നല്‍കി.

English summary
Anjarakkandy became accident prone zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X