കൂത്തുപറമ്പില്‍ ഹരിതകര്‍മ്മസേന ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിച്ചു
കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ബ്രഹ്‌മപുരം മോഡല്‍ മാലിന്യം കത്തിക്കല്‍ അട്ടിമറി. ഹരിതകര്‍മ്മസേന ശേഖരിച്ചു സൂക്ഷിച്ച മാലിന്യത്തിന് തീയിട്ടു.കൊച്ചി കോര്‍പറേഷനിലെ ബ്രഹ്‌മപുരത്തിന്സമാനമായി മാലിന്യ കൂമ്പാരത്തിന് തീയിട്ടു എല്‍.ഡി. എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ പ്രതിസന്ധിയിലാക്കാനുളള നീക്കമാണ് നടന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ആയിത്തറ പാറയില്‍ ഹരിതകര്‍മ്മസേന ശേഖരിച്ച പ്ളാസ്റ്റിക്കിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ച സംഭവത്തില്‍ പഞ്ചായത്ത് ഭരണസമിതിയുടെ പരാതിയില്‍ കൂത്തുപറമ്പ് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ആയിത്തറ ആറാംവാര്‍ഡു പരിധിയിലെ വീടുകളില്‍ നിന്നും ശേഖരിച്ചു അടുത്ത ദിവസം കയറ്റി അയക്കാന്‍ വേണ്ടി ആയിത്തറ പാറയിലെ റവന്യൂ ഭൂമിക്ക് സമീപം സൂക്ഷിച്ച പ്ളാസ്റ്റിക്ക് കൂമ്പാരത്തിന് വ്യാഴാഴ്ച്ച രാത്രി പത്തേകാലിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടത്.
കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവടങ്ങളില്‍ നിന്നും സ്ഥലത്തെത്തിയ ഓരോാ യൂനിറ്റ് വീതം അഗ്നിശമന സേനയാണ് തീ അണിച്ചത്.കത്തിക്കൊണ്ടിരിക്കുന്ന മാലിന്യ കൂമ്പാരത്തിന് മുകളിലേക്ക് ജെ.സി.ബി ഉപയോഗിച്ചു മണ്ണിട്ടു മൂടി അതിനു മുകളില്‍ വെളളം ചീറ്റിയാണ് തീ അണച്ചത്. ഇതോടെയാണ് തീയും പുകയും സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂത്തുപറമ്പ് ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ പി.ഷാനിത്ത്, സീനിയര്‍ ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ സിബി ഫിലിപ്പ്, ഫയര്‍ ഓഫീസര്‍ ടി.സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. പഞ്ചായത്തിന്റെ മറ്റുവാര്‍ഡുകളില്‍ ഇതേരീതിയില്‍ ശേഖരിച്ച മാലിന്യങ്ങള്‍ കയറ്റി അയച്ചു തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വിജേഷ് മാറോളി, കെ.ഷിവ്യ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കുടംുബശ്രീയും ഹരിതകര്‍മ്മസേനയും സംയുക്തമായി ശേഖരിച്ച പ്ളാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ളിങ് യൂനിറ്റുകളിലേക്ക് കേരളത്തിന് പുറത്തേക്ക് കയറ്റിവിടുകയാണ് പതിവ്. മാസത്തില്‍ ഒരുതവണയാണ് ലോഡിങിനായി എത്തുന്നത്. ഇങ്ങനെ ശേഖരിച്ച പ്ളാസ്റ്റിക്ക് മാലിന്യങ്ങള്‍ക്ക് തീയിട്ടത് പ്രദേശത്ത് വിഷപുക പരത്തിയിട്ടുണ്ട്. എന്നാല്‍ ജനസാന്ദ്രതകുറഞ്ഞ വിജനമായ പ്രദേശമായതിനാലാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാത്തത്.












Click it and Unblock the Notifications