വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട: കോഴിക്കോട് സ്വദേശി അറസ്റ്റില്‍

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശി സഹീറില്‍ നിന്നാണ് അരക്കോടിയുടെ സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ സഹീറില്‍ നിന്നു സ്വര്‍ണം കണ്ടെടുത്തത്. പിടികൂടുമ്പോള്‍ 1069 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 922 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് 51,30,930 രൂപ ഇന്ത്യന്‍മാര്‍ക്കറ്റില്‍വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
റെയ്ഡി കസ്റ്റംസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.വി ജയകാന്ത്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ഗീതാകുമാരി, ഇന്‍സ്‌പെക്ടര്‍മാരായ രാംലാല്‍, നിവേദിത, സിലീഷ്, സൂരജ് ഗുപ്ത,ഹെഡ് ഹവില്‍ദാര്‍ ഗിരീഷ്, ഓഫീസ് സ്റ്റാഫുമാരായ പവിത്രന്‍, ശിശിര എന്നിവര്‍ പങ്കെടുത്തു.കഴിഞ്ഞ ദിവസം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ വിദേശകറന്‍സിവേട്ടയും നടന്നിരുന്നു. സി. ഐ. എസ്. എഫ് ന
ത്തിയ പരിശോധനയിലാണ് 15000 സൗദി റിയാലും 13000 യൂറോയും പിടികൂടിയത്. പിടികൂടിയ കറന്‍സികള്‍ ഇന്ത്യന്‍ രൂപയായ 14,61,550രൂപ മൂല്യവരും. വെളളിയാഴ്ച്ച പുലര്‍ച്ചെ അര്‍ധരാത്രി കണ്ണൂരില്‍ നിന്നും ദുബൈയിലേക്ക് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ പോകാനെത്തിയ കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാറില്‍ നിന്നാണ് കറന്‍സികള്‍ പിടികൂടിയത്. യാത്രക്കാരന് ലാഗേജ് സ്‌ക്രീനിങ് പരിശോധനയിലാണ് കറന്‍സികള്‍ കണ്ടെത്തിയത്.
ബാഗേജില്‍ പണത്തിന്റെ സംശയാസ്പദമായ ചിത്രം കണ്ടെത്തിയതോടെ നടത്തിയ വിശദമായ പരിശോധനയക്കിടെയാണ് വിദേശകറന്‍സികള്‍ പിടികൂടിയത്. യാത്രക്കാരനായ അബ്ദുള്‍ ജബ്ബാറിനെയും പിടികൂടിയ വിദേശകറന്‍സികളും തുടര്‍ നടപടികള്‍ക്കായി കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്ത് വ്യാപകമായ സാഹചര്യത്തില്‍ അതിശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് കസ്റ്റംസ് ഒരുക്കിയിട്ടുളളത്. കസ്റ്റംസ് സ്‌ക്രീനിങ് വെട്ടിച്ചു പുറത്തുകടക്കുന്നവരെ പിടികൂടുന്നതിനായി വിമാനത്താവളത്തിന് പുറത്ത് എയര്‍പോര്‍ട്ട് പൊലിസും ശക്തമായ തെരച്ചില്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications