കണ്ണൂരിനെ നടുക്കി വീണ്ടും കർഷക ആത്മഹത്യ; ആറ് മാസത്തിനിടെ ഇത് മൂന്നാമത്തെ മരണം
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയെ നടുക്കി വീണ്ടും മലയോരത്ത് ഒരു കര്‍ഷകന്‍ കൂടി സ്വയം ജീവനൊടുക്കി. ഇതോടെ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് കര്‍ഷകരാണ് കണ്ണൂരില്‍ ജീവനൊടുക്കിയത്. കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും ശല്യംകാരണം കൃഷി നശിക്കുന്നത് ഉല്‍പന്നങ്ങള്‍ക്ക് വിലകിട്ടാത്തതും സാമ്പത്തിക ബാധ്യതയുമാണ് കര്‍ഷകര്‍ക്ക് കൊലക്കയര്‍ തീര്‍ക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളിലൊന്നായായ നടുവില്‍ പഞ്ചായത്തിലെ പാത്തന്‍പാറ സ്വദേശി ജോസാണ് (63) മരിച്ചത്. വ്യക്തികള്‍ക്കും സ്വാശ്രയ സംഘത്തിലുമായി ജോസിന് കട ബാധ്യതയുണ്ടായിരുന്നു. വാഴക്കൃഷി നഷ്ടത്തിലായതിന്റെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. നടുവില്‍ പഞ്ചായത്തിലെ പാത്തന്‍പാറ സ്വദേശിയായ ജോസ് ഞായറാഴ്ച രാവിലെ കാണ് തൂങ്ങിമരിച്ചത്. സുഹൃത്തിന്റെ വീട്ടുവളപ്പിലാണ് മുണ്ടില്‍ തൂങ്ങിയ നിലയില്‍ ജോസിനെ കണ്ടത്. ജോസിന് പത്ത് സെന്റ് സ്ഥലമാണ് ഉടമസ്ഥതയിലുള്ളത്. എന്നാല്‍ വിവിധയിടങ്ങളില്‍ പാട്ടത്തിന് ഭൂമിയെടുത്ത് വാഴക്കൃഷി നടത്തിയിരുന്നു.

വാഴക്കൃഷിയാണ് ജോസിന്റെ വരുമാന മാര്‍ഗം. കഴിഞ്ഞ വര്‍ഷങ്ങളായി വാഴക്കൃഷി നഷ്ടത്തിലുമായിരുന്നു. വ്യക്തികള്‍ക്കും സ്വാശ്രയ സംഘത്തിലുമായി ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നു. സ്വാശ്രയ സംഘത്തിലും 2 ലക്ഷം വായ്പയുണ്ടായിരുന്നു. ഞായറാഴ്ചരാവിലെ സ്വാശ്രയ സംഘത്തിലും ജോസ് ചെന്നിരുന്നു. അടവ് മുടങ്ങിയതിനാലാണ് സ്വാശ്രയ സംഘത്തിലെത്തിയത്. തുടര്‍ന്ന് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ജോസ് തിരിച്ചു പോവുകയായിരുന്നു. ജീവനക്കാര്‍ ഫോണില്‍ വിളിച്ചെങ്കിലും ഇനി വിളിക്കേണ്ടെന്ന് പറയുകയായിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
ജോസിന് മൂന്ന് മക്കളാണുള്ളത്. മകളുടെ വിവാഹം കഴിഞ്ഞു. രണ്ടാണ്‍മക്കള്‍ കൂലിപ്പണിക്കാരാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. രണ്ടു മാസം മുന്‍പ് കൊളക്കാടും ഒരു കര്‍ഷകന്‍ ജീവനൊടുക്കിയിരുന്നു. ബാങ്കിലെ കടബാധ്യത കാരണമാണ് കൊളക്കാടും കര്‍ഷകന്‍ സ്വയം ജീവനൊടുക്കിയത്. ഇതിനുമുന്‍പായി അയ്യന്‍കുന്ന് പഞ്ചായത്തില്‍ സുബ്രഹ്‌മണ്യനെന്ന കര്‍ഷകനും ജീവനൊടുക്കിയിരുന്നു.
കാട്ടാന കൃഷി നശിപ്പിച്ചതും രോഗാവസ്ഥയും കടക്കെണിയുമാണ് സുബ്രഹ്‌മണ്യനെ സ്വയം ഹത്യയിലേക്ക് തളളിവിട്ടത്. കര്‍ഷക ആത്മത്യ വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ സഹായത്തിന് എത്തുന്നില്ലെന്നാണ്കര്‍ഷക സംഘടനകളുടെ ആരോപണം.കൃഷി മൂലം കടക്കെണിയിലായ കര്‍ഷകര്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സര്‍ക്കാര്‍അവഗണനയ്‌ക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും ഫലമുണ്ടായിട്ടില്ലെന്നാണ്കര്‍ഷക നേതാക്കള്‍ പറയുന്നത്.












Click it and Unblock the Notifications