കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ ലഹരി വേട്ട: രണ്ട് യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ സ്റ്റേഷനിൽ വന്നിറങ്ങിയ തിരുവനന്തപുരം സ്വദേശി എസ്.അസീം (35) കൊല്ലം സ്വദേശി ജെ.ജിഷ്ണു (28) എന്നിവരാണ് പിടിയിലായാത്. ആർപിഎഫും എക്സൈസും കണ്ണൂർ നടത്തിയ സംയുക്ത പരിശോധനയിലാണ് ബാഗുമായി പ്രതികൾ പിടിയിലായത്. ആറര കിലോ കഞ്ചാവ് അടങ്ങിയ ബാഗായിരുന്നു ഇരുവരുടേയും കൈയ്യിൽ ഉണ്ടായിരുന്നത്.

പ്രതികൾ ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിക്കുകയായിരുന്നു. കണ്ണുരിൽ ചില്ലറ വിൽപന നടത്താനായിരുന്നു ലക്ഷ്യം. ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കണ്ണൂർ റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്ത്, പ്രിവന്റീവ് ഓഫീസർമാരായ സി കെ ബിജു, ബി നസീർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി കെ ദിനേശൻ , സി ഇ ഒ മാരായ എൻ രജിത്ത്കുമാർ, ടി അനീഷ്, സി എച്ച് റിഷാദ്, പി നിഖിൽ, ഡ്രൈവർ സി അജിത്ത്, ഐ ബി പ്രിവന്റീവ് ഓഫീസർമാരായ സി വി ദിലീപ്, സി പി ഷാജി, വി കെ വിനോദ്, സുധീർ എന്നിവരും സംഘത്തിലുണ്ടായിരിന്നു. വടകര നാർ കോട്ടിക്ക് കോടതിയിൽ ഹാജരാക്കി യുവാക്കളെ റിമാൻഡ് ചെയ്തു.
നേരത്തെ കർണാടക അതിർത്തി കഴിഞ്ഞു ടൂറിസ്റ്റ് ബസുകളിൽ സിന്തറ്റിക് മയക്കുമരുന്ന് കടത്തുന്നത് വ്യാപകമായതിനെ തുടർന്ന് പോലിസും എക്സൈസും സംയുക്ത പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിരവധി പേരാണ് റെയ്ഡിൽ പിടിയിലാവുന്നത്.












Click it and Unblock the Notifications