കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആന്തൂര്‍ വിവാദം; സംസ്ഥാന നേതൃത്വം കണ്ണൂരുട്ടിയപ്പോള്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി മുന്‍നിലപാട് തിരുത്തി, പികെ ശ്യാമളയ്ക്ക് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ്!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയെ തുടര്‍ന്ന് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ആന്തൂര്‍ വിഷയത്തില്‍ നിലപാട് തിരുത്തി സി.പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റി. സാജന്‍ ജീവനൊടുക്കിയ സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയ്ക്കും നഗരസഭാ ഭരണസമിതിക്കും വീഴ്ചപറ്റിയിട്ടില്ലെന്ന സി.പി. എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ശനിയാഴ്ച നടന്ന ജില്ലാകമ്മിറ്റിയോഗം അംഗീകരിക്കുകയായിരുന്നു.

<strong>ഷംസീറിനു മേല്‍ ഒരുപരുന്തും പറക്കില്ല; പോലിസ് തെരയുന്ന ഇന്നോവയില്‍ വിലസുന്നു, ജില്ലാ കമ്മറ്റി യോഗത്തിനെത്തിയത് പോലീസി തിരയുന്ന കാറിൽ!!</strong>ഷംസീറിനു മേല്‍ ഒരുപരുന്തും പറക്കില്ല; പോലിസ് തെരയുന്ന ഇന്നോവയില്‍ വിലസുന്നു, ജില്ലാ കമ്മറ്റി യോഗത്തിനെത്തിയത് പോലീസി തിരയുന്ന കാറിൽ!!

പി.ജയരാജന്‍, എംവി ജയരാജന്‍, ജെയിംസ് മാത്യു എന്നീ ഉന്നത കമ്മിറ്റികളില്‍ അംഗമായ നേതാക്കള്‍ പാര്‍ട്ടിവിരുദ്ധമായ നിലപാട് സ്വീകരിക്കുകയും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നു പി.കെ ശ്യാമള യോഗത്തില്‍ ആരോപിച്ചു. ആന്തൂര്‍ വിഷയത്തില്‍ പി.കെ ശ്യാമളയ്ക്കു ഭരണതലത്തില്‍ വീഴ്ചയുണ്ടായെന്ന ജില്ലാസെക്രട്ടറിയേറ്റിന്റെയും ജില്ലാകമ്മിറ്റിയുടെയും നിലപാടാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടു തിരുത്തിയത്.

PK Shyamala

സാജന്റെ കുടുംബത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത അവരുടെ തന്നെ ഉത്തരവാദിത്വമാണെന്നു യോഗത്തിനു ശേഷം കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് കണ്ണൂരില്‍ യോഗം ചേര്‍ന്നത്. കഴിഞ്ഞദിവസം വിളിച്ച യോഗം കോടിയേരിക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സാജന്റെ ആത്മഹത്യയ്ക്ക് കാരണമായ സംഭവത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ മുന്‍ നിലപാടാണ് സംസ്ഥാന നേതൃത്വം തിരുത്തിച്ചത്. ആന്തൂര്‍ വിഷയത്തെച്ചൊല്ലി പാര്‍ട്ടി നേതൃത്വത്തില്‍ അഭിപ്രായഭിന്നത തുടരുന്നതിനിടെയാണ് ജില്ലാകമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തത്. സാജന്റെ ആത്മഹത്യയ്ക്ക് കാരണം നഗരസഭാ ഉദ്യോഗസ്ഥരുടെ നിലപാടുകളാണന്നും ഉദ്യോഗസ്ഥരെ തിരുത്തുന്നതില്‍ ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്നുമായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിന്റെ കïെത്തല്‍.

എന്നാല്‍, സംസ്ഥാനസമിതി ഈ നിലപാട് തള്ളി. പിന്നാലെ സാജന്റെ മരണകാരണം കുടുംബപ്രശ്‌നങ്ങളാണെന്ന് ആരോപിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പാര്‍ട്ടി പത്രത്തിലെ വാര്‍ത്തയ്‌ക്കെതിരേ ജില്ലയിലെ ഒരുവിഭാഗം നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇതടക്കം വിശദമായ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്‍, പി.കെ ശ്രീമതി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ മന്ത്രി ഇ.പി ജയരാജന്റെ സാന്നിധ്യമുണ്ടായില്ല.

English summary
Anthoor issue; CPM's clean chit for PK Shyamala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X