കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൊഴിയെടുക്കലിനോട് സഹകരിച്ച് ശ്യാമള: കണ്‍വെന്‍ഷന്‍ സെന്ററിന്റെ രേഖകളും അന്വേഷണ സംഘം പരിശോധിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത കേസില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷയും സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം,വി ഗോവിന്ദന്റെ ഭാര്യയുമായ പികെ ശ്യാമളയില്‍ നിന്നും തിങ്കളാഴഴ്ച രാവിലെ അന്വേഷണ സംഘം മൊഴിയെടുത്തു. പാര്‍ത്ഥാസ കണ്‍വന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട കെട്ടിടാനുമതി രേഖകളും അന്വേഷണ സംഘം പരിശോധിച്ചു.

<strong>കർണാടക പ്രതിസന്ധി; സ്പീക്കർക്കെതിരെ ബിജെപി, ബുധനാഴ്ച എംഎൽഎമാരെ അണിനിരത്തി പ്രതിഷേധിക്കും!</strong>കർണാടക പ്രതിസന്ധി; സ്പീക്കർക്കെതിരെ ബിജെപി, ബുധനാഴ്ച എംഎൽഎമാരെ അണിനിരത്തി പ്രതിഷേധിക്കും!

ആന്തൂര്‍ നഗരസഭാ പരിധിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തന അനുമതി നല്‍കുന്നതിലെ കാലതാമസത്തില്‍ മനം നൊന്ത് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ കുടുംബാംഗങ്ങള്‍ ആരോപണമുന്നയിച്ചിരുന്നു. കണ്‍വന്‍ഷന്‍ സെന്ററിന് താന്‍ നഗരസഭാ ചെയര്‍പേ്‌സണായി ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കുന്നില്ലെന്നു ശ്യാമള സാജനോ് പറഞ്ഞിരുന്നതായി സാജന്റെ ഭാര്യ ബീനയും കുടുംബാംഗങ്ങളുമാണ് ആരോപണമുന്നയിച്ചത്.

Kannur map

എന്നാല്‍ സാജന്‍ ആതമഹത്യ ചെയ്്ത സംഭവത്തില്‍ ശ്യാമളയക്ക് പങ്കില്ലെന്നായിരുന്നു സി. പി. എം നിലപാട്. കൊറ്റാളിയിലെ വീട്ടില്‍ നിന്നും ലഭിച്ച സാജന്റെ ഡയറിയില്‍ ശ്യാമളയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ഇതിനു തെളിവായി സി.പി. എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സാജന്‍ ആത്മഹത്യ ചെയത സംഭവത്തില്‍ ശ്യാമളയെ ചോദ്യം ചെയ്യാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച കഴിഞ്ഞ കുറേ ദിവസങ്ങളായി യുഡിഎഫും ബിജെപിയും സമരത്തിലാണ്.

ഇതിനെ തുടര്‍ന്നാണ് ആന്തൂര്‍ നഗരസഭ കാര്യാലയത്തിലെ ഓഫീസിലെത്തിഅന്വേഷണ സംഘം മൊഴിയെടുത്തത്.രാവിലെ പത്തുമുതല്‍ മണിക്കൂറുകളോളം നടന്ന മൊഴിയെടുക്കലുമായി പി.കെ ശ്യാമളയും നഗരസഭാ ഉദ്യോഗസ്ഥരും സഹകരിച്ചുവെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. കണ്‍വന്‍ഷന്‍ സെന്ററിന്റെ കെട്ടിടനിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട് സകലരേഖകളും അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്.

ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് കേസിലെ പ്രധാനപ്പെട്ട ആരോപണം. കുടുംബത്തിന്റെ മൊഴിയിലും സാജന്റെ കുടുംബം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും എല്ലാം പികെ ശ്യാമളയ്‌ക്കെതിരെ ആരോപണമുണ്ട്.

ഏതായാലും കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ടാണ് നഗരസഭ അധ്യക്ഷയുടെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായത്. കഴിഞ്ഞ ദിവസം ശ്യാമളയെ വിളിച്ച് നഗരസഭാ കാര്യാലയത്തില്‍ എത്തണമെന്ന് നിര്‍ദേശിച്ചാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷയുടെ മാനസിക പീഡനം നടന്നിട്ടുണ്ടോയെന്ന വിഷയം കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.

English summary
Anthoor issue; Shyamala cooperates with the statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X