കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാജന്റെ കുടുംബാംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; കണ്‍വെന്‍ഷന്‍സെന്റര്‍ നിയമവിരുദ്ധമായതിനാലാണ് അനുമതി നല്‍കാഞ്ഞതെന്ന് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: സിപിഎം പാര്‍ട്ടി കോട്ടയായ ആന്തൂര്‍ നഗരസഭയില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ചെയര്‍പേഴ്‌സനും സി.പി. എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമള. നഗരസഭയ്‌ക്കെതിരെ ഉയര്‍ന്ന ആത്മഹത്യചെയ്ത സാജന്റെ ഭാര്യയും കുടുംബാംഗങ്ങളും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമള.

<strong>ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ മിണ്ടാതെ പിണറായി, കോടിയേരിയെ ഒറ്റപ്പെടുത്തരുതെന്ന് ബാലൻ</strong>ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ മിണ്ടാതെ പിണറായി, കോടിയേരിയെ ഒറ്റപ്പെടുത്തരുതെന്ന് ബാലൻ

തളിപ്പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്നാണ് കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിലാണ് ജീവനൊടുക്കിയത്. എന്നാല്‍ ഇയാള്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍സെന്റര്‍ നിയമവിരുദ്ധമായതിനാലാണ് അനുമതി നല്‍കാഞ്ഞതെന്നാണ് പി.കെ ശ്യാമളയുടെ വിശദീകരണം.

PK Shyamala

ആന്തൂര്‍ നഗരസഭാ ഭരണസമിതിക്കോ ജീവനക്കാര്‍ക്കോ ആത്മഹത്യ ചെയ്ത സാജനോട് വിരോധം ഉണ്ടായിരുന്നില്ല, കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയായിരുന്നെന്നും പികെ ശ്യാമള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഹൈവേയുടെ അരികില്‍ നടത്തിയ നിര്‍മ്മാണം അനധികൃതമാണെന്നായിരുന്നു കണ്‍വെന്‍ഷന്‍ സെന്ററിനെതിരെ ഉയര്‍ന്ന പരാതി. ഈക്കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് അനുമതി വൈകാന്‍ ഇടയാക്കിയതെന്നും പികെ ശ്യാമള വ്യക്്തമാക്കി. ഏറെക്കാലം നൈജീരിയയില്‍ ജോലി ചെയ്ത സാജന്‍ ബക്കളത്താണ്ക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചിരുന്നത്. ഉറച്ച സി.പി. എം അനുഭാവിയായ സാജന്‍ കൊറ്റാളിയിലെ അറിയപ്പെടുന്ന പ്രവര്‍ത്തകനും സി.പി. എം കുടുംബത്തില്‍പ്പെട്ടയാളുമാണ്.

ആന്തൂര്‍ നഗരസഭാ ഭരണം പൂര്‍ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ്. സാജന്‍ അപേക്ഷ നല്‍കിയിട്ട് നാല് മാസത്തോളമായിട്ടും അനുമതി നല്‍കാത്തതാണ് ആത്മഹത്യയിലെത്തിച്ചതെന്നാണ് സാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ മറ്റുനേതാക്കളോട് ഈക്കാര്യത്തില്‍ പരാതിപ്പെട്ടതിലുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുകയായിരുന്നുവെന്നും സാജന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി പി.കെ ശ്യാമള രംഗത്തത്തെിയിരുന്നു. എന്നാല്‍ പ്രവാസി മലയാളി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഈക്കാര്യത്തില്‍ പൊലിസ് അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Anthur Municipality chairperson's comment about Sajan's suicide issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X