Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോള്‍വാള്‍ക്കര്‍ വിരുദ്ധ പരാമര്‍ശം: വിഡി സതീശനെതിരായ കേസില്‍ കക്ഷി ചേര്‍ന്ന് അബ്ദുള്ളക്കുട്ടി

തലശേരി: ആര്‍.എസ്.എസ് സര്‍സംഘചാലകായിരുന്ന എം.എസ്.ഗോള്‍വാള്‍ക്കര്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ കേസ് ഒക്ടോബര്‍ 19ലേക്ക് മാറ്റി. കണ്ണൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ ആര്‍.എസ്.എസ് നല്‍കിയ കേസാണ് ഇന്ന് വി.ഡി. സതീശന് വേണ്ടി ഹാജരായ വക്കീലിന്റെ ആവശ്യപ്രകാരം മാറ്റിയത്.

കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാകാന്‍ വി.ഡി. സതീശനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സതീശന് വേണ്ടി അഡ്വ. അനൂപ് വി നായരാണ് ഹാജരായത്. അതേസമയം വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരായ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുളളക്കുട്ടിയും കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ.ആര്‍. വിനോദും കോടതിയില്‍ ഇന്ന് ഹരജി നല്‍കി.

dfd

ഇവരുടെ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കാന്‍ കേസ് ഒക്ടോബര്‍ 19ലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടുമാസം മുന്‍പ് ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിലേതിന് സമാനമാണെന്നായിരുന്നു സതീശന്റെ പ്രസ്താവന. ഒരിടത്തും ഗോള്‍വള്‍ക്കര്‍ ഇത്തരം പരാമര്‍ശം നടത്തിയിട്ടില്ലെന്നിരിക്കെ പ്രസ്താവന ആര്‍ എസ് എസിനെ അപകീര്‍ത്തിപ്പെടുത്താനുളളതാണെന്നും പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടുമായിരുന്നു ആര്‍.എസ.്എസ് കോടതിയില്‍ പരാതി നല്‍കിയത്.

ആര്‍.എസ്.എസ് പ്രാന്ത സംഘ ചാലക് അഡ്വ. കെ.കെ. ബാലറാമായിരുന്നു കേസ് ഫയല്‍ ചെയ്തത്. സജി ചെറിയാന്‍ ഭരണഘടനയ്ക്കെതിരെ പ്രസംഗിച്ചതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആര്‍. എസ്. എസ് വിരുദ്ധപരാമര്‍ശം.

നേരത്തെ ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്‍. എസ്. എസിന് പങ്കുണ്ടെന്ന് പ്രസ്താവിച്ച രാഹുല്‍ഗാന്ധിക്കെതിരെയും ആര്‍. എസ്. എസ് കോടതിയില്‍ പരാതിയില്‍ നല്‍കിയിരുന്നു. ഇതിനു പുറകെയാണ് പ്രതിപക്ഷ നേതാവിനെതിരെയും ആര്‍.എസ്.എസ് വിരുദ്ധപരാമര്‍ശത്തിന് കേസ് നല്‍കിയിട്ടുള്ളത്.

ഫോട്ടോഷൂട്ട് വൈറലാക്കാന്‍ പ്രിയാമണി കഴിഞ്ഞേ ആളൊള്ളൂ...കൊല്ലുന്ന നോട്ടം തന്നെ മതിയല്ലോ; വൈറല്‍ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+