കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൃഗ സ്നേഹം പുലിവാലായി: കണ്ണൂരിലെ നാൽപതു പോലിസുകാർ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പെടുത്തു

  • By Desk
Google Oneindia Malayalam News

​കണ്ണൂർ: ട്രാഫിക്ക് സ്‌റ്റേഷനിലെ വളപ്പിൽ അരുമയോടെ വളർത്തിയ തെരുവുനായയുടെ മരണം പൊലിസുകാർക്ക് കോടാലിയായി മാറി. അപ്രതീക്ഷിതമായി ഒരു ദിവസം രാവിലെ തെരുവുനായ ചത്തതാണ് പൊലിസുകാരെ പരിഭ്രാന്തിയിലാഴ്ത്തിയത്. തങ്ങൾ തൊട്ടും തലോടിയം
ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കി പോ​റ്റി വ​ള​ർ​ത്തി​യ തെ​രു​വു​നാ​യ​ പേ​യി​ള​കി മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് 40 പോ​ലീ​സു​കാ​ർക്ക്പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എടുക്കേണ്ടി വന്നു.ക​ണ്ണൂ​ർ ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പൊലിസുകാർക്കാണ് മൃഗ സ്നേഹം വിനയായത്.

രാഷ്ട്രീയത്തില്‍ ഒരുവര്‍ഷം തികച്ച് പ്രിയങ്ക... നേട്ടങ്ങള്‍ ഇങ്ങനെ, ഇനി ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയംരാഷ്ട്രീയത്തില്‍ ഒരുവര്‍ഷം തികച്ച് പ്രിയങ്ക... നേട്ടങ്ങള്‍ ഇങ്ങനെ, ഇനി ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം

കണ്ണൂർ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷനിലെ നി​ത്യ സ​ന്ദ​ർ​ശ​ക​നും രാ​ത്രി പോ​ലീ​സു​കാ​രോ​ടൊ​പ്പം 'പാ​റാ​വ് ഡ്യൂ​ട്ടി' ചെ​യ്യു​ക​യും ചെ​യ്തി​രു​ന്ന തെ​രു​വു​നാ​യ​യെ വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് പോ​ലീ​സു​കാ​ർ പ​രി​ച​രി​ച്ച​ത്.

dog

പോ​ലീ​സു​കാ​ർ ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ന്‍റെ ഒ​രു വി​ഹി​തം ഈ ​തെ​രു​വു​നാ​യ​ക്ക് ന​ൽ​കി​യും മ​റ്റു​ള്ള തെ​രു​വു​നാ​യ​ക​ളി​ൽ​നി​ന്നും ര​ക്ഷി​ച്ചും ഇ​തി​ന് സ്റ്റേ​ഷ​നി​ൽ സ്ഥി​ര താ​മ​സം ഒ​രു​ക്കി. ഇ​തി​ന് പ്ര​ത്യു​പ​കാ​ര​മാ​യി തെ​രു​വു​നാ​യ രാ​ത്രി​യി​ൽ ട്രാ​ഫി​ക് സ്റ്റേ​ഷ​ന്‍റെ മു​റ്റ​ത്ത് ഇ​രു​ന്ന് അ​സ​മ​യ​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്കു നേ​രെ കു​ര​ച്ച് പോ​ലീ​സു​കാ​രെ ഉ​ണ​ർ​ത്തി ആ​ളു​ക​ൾ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തും.

പോ​ലീ​സി​ന്‍റെ സ്നേ​ഹ സാ​ന്ത്വ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​തി​നി​ടെ ര​ണ്ടു ദി​വ​സം മു​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ തെ​രു​വു​നാ​യ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ന​ല്ല ആ​രോ​ഗ്യ​മു​ള്ള തെ​രു​വു​നാ​യ പെ​ട്ടെ​ന്ന് ച​ത്ത​ത് പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ സം​ശ​യം ബ​ല​പ്പെ​ട്ടു. ഇതിനെ തു​ട​ർ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് നാ​യ​യു​ടെ ശ​രീ​രം വെ​റ്റ​റി​ന​റി സ​ർ​ജ​ൻ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​പ്പോഴാണ് ഫലം പോ​ലീ​സു​കാ​രെ ഞെ​ട്ടിച്ചത്.

തങ്ങളുടെ അരുമയായ തെ​രു​വു​നാ​യ പേ ​ഇ​ള​കി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.
തു​ട​ർ​ന്ന് പരിഭ്രാന്തിയിലായ ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 40 പോ​ലീ​സു​കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നിന്നും കഴിഞ്ഞ ദിവസം പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തിയത്

English summary
Anti rabies injection to policemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X