കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അയോധ്യ കേസിൽ ലീഗിന്റെ നിലപാടിനോട് ശിഹാബ് തങ്ങളുടെ ആത്മാവ് പൊറുക്കില്ല: അബ്ദുള്ളക്കുട്ടി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ബാബറി മസ്ജിദ് വിധിയിൽ സംസ്ഥാനത്തെ മുസ്ലിം ലീഗിന്റെ മലക്കം മറിച്ചില്‍ നേതാക്കളുടെ സങ്കുചിത മനോഭാവം മൂലമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. ഈ പ്രസ്താവനയോട് ശിഹാബ് തങ്ങളുടെ ആത്മാവ് പൊറുക്കില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. അയോധ്യാ വിധിയില്‍ ഒരുമയുടെ നിലപാടാണ് രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങളും സ്വീകരിച്ചത്. സുപ്രീം കോടതി വിധി വന്നപ്പോൾ തന്നെ ആദ്യം മുസ്ലിം ലീഗ് നേതാക്കൾ അംഗീകരിച്ചുവെങ്കിലും പിന്നീട് ലീഗ് ആദ്യത്തെ നിലപാടിൽ നിന്നും മലക്കം മറിയുകയായിരുന്നു.

ജെഎന്‍യു വിദ്യാര്‍ഥി സമരം; ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിച്ചു, സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ജെഎന്‍യു വിദ്യാര്‍ഥി സമരം; ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിച്ചു, സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍

apabdullakutty13-1

ബാബറി മസ്ജിദ് വിഷയത്തിലും സുപ്രീം കോടതി വിധിയിലും ചിലര്‍ക്ക് സങ്കുചിത താല്‍പര്യമാണെന്നും അസദുദീന്‍ ഒവൈസിക്ക് മുസ്ലിങ്ങള്‍ എന്നത് വോട്ട് ബാങ്കാണെന്നും ആ നിലപാട് ലീഗ് സ്വീകരിക്കരുതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. യുവാക്കളെ തെരുവിലിറക്കാനാണ് മുസ്ലിംലീഗിന്റെ ശ്രമം. യുഡിഎഫിലെ ഘടകകക്ഷിയായ മുസ് ലിം ലീഗ് സ്വീകരിക്കുന്ന വിഷയത്തിൽ പ്രധാന പാർട്ടിയായ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ഈ കാര്യത്തിൽ കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണമറിയാന്‍ താല്‍പര്യമുണ്ടെന്നും അബ്ദുല്ലക്കുട്ടി കണ്ണൂരില്‍ പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കൾ നടത്തുന ഇത്തരം നിരുത്തരവാദപരമായ പ്രതികരണങ്ങൾ സമൂഹം സ്വീകരിക്കുന്ന പൊതു നിലപാടിനെതിരാണെന്നും ജനങ്ങളുടെ സമാധാനം കെടുത്തുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

English summary
AP Abdullakkutti about Muslim legue's stand on Ayodhya case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X