Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കും: പുതിയ ദൗത്യത്തിൽ സന്തോഷമെന്ന് അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എ പി അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി നല്‍കിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും. ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ പരമാവധി ശ്രമിക്കും. ബിജെപിയില്‍ ന്യൂനപക്ഷങ്ങളുടെ അംഗത്വം കൂടി വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ കൈസ്ത്രവ എംഎല്എമാരുള്ള പാര്‍ട്ടിയാണ് ബിജെപി സംസ്ഥാന സമിതിയിലേക്ക് എല്ലാ ജില്ലകളില്‍ നിന്നും ന്യൂനപക്ഷ വിഭാഗത്തിലുള്ള ആളുകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

മഞ്ചേശ്വരത്തും കോന്നിയിലും സാമാന്യം നല്ല വോട്ടിന് ബിജെപി ജയിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ എംഎല്‍എയും എംപിയുമായ എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ച വിവരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് തിരുവനന്തപുരത്ത് അറിയിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ വിവിധ മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ ബിജെപിയെ പിന്തുണയ്ക്കാനായി രംഗത്തുവന്നത് പാര്‍ട്ടിക്ക് അഭിമാനകരമായ നേട്ടമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.

ap

തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവന്ന എക്‌സിറ്റ്‌പോളുകളെ പാര്‍ട്ടി തള്ളിക്കളയുന്നു. ബിജെപിയുടെ വീര്യം കെടുത്താനുള്ള ശ്രമം മാത്രമാണിത്. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ നിന്നും ശുഭകരമായ റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പറയാം. സിപിഎമ്മും സിപിഐയും വിട്ടു വന്ന 257 പേര്‍ ബി.ജെ.പിയില്‍ ചേരും. ശക്തമായ മഴയെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലും മറ്റു മണ്ഡലങ്ങളിലും പോളിംഗ് കുറഞ്ഞിട്ടുണ്ട്. അതല്ലാതെ ബിജെപി വോട്ടുകള്‍ കിട്ടാതെ പോയിട്ടില്ല. ബിജെപി വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്തുവെന്നാണ് തനിക്ക് മണ്ഡലം കമ്മിറ്റികളില്‍ നിന്നും കിട്ടിയ വിവരമെന്നും ശ്രീധരന്‍പ്പിള്ള തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+