കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രോളന്‍മാരെ ട്രോളി അബ്ദുള്ളക്കുട്ടി; തന്നെ വിമര്‍ശിക്കുന്നവര്‍ ചരിത്രബോധമില്ലാത്തവര്‍, ദേശീയ പുഷ്പമെന്നു ഇവര്‍ കേട്ടിട്ടില്ലേ...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാകമ്മിറ്റിനല്‍കിയ സ്വീകരണയോഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് എപി അബ്ദുള്ളക്കുട്ടി. ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ദേശീയ മുസ്ലിമാണെന്നും അതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

<strong>മഹാരാഷ്ട്രയില്‍ കളിമാറ്റി കോണ്‍ഗ്രസ്; രംഗത്തിറങ്ങി സോണിയാ ഗാന്ധി, കോണ്‍ഗ്രസിന് പിന്തുണ കൂടി</strong>മഹാരാഷ്ട്രയില്‍ കളിമാറ്റി കോണ്‍ഗ്രസ്; രംഗത്തിറങ്ങി സോണിയാ ഗാന്ധി, കോണ്‍ഗ്രസിന് പിന്തുണ കൂടി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിനു ശേഷം ബിജെപി അംഗത്വമെടുത്തതിനു ശേഷമായിരുന്നു ഈ പ്രതികരണം. എന്നാല്‍ സോഷ്യല്‍മീഡിയ ഇതു വ്യാപകമായി ഏറ്റെടുക്കുകയും രാഷ്ട്രീയ എതിരാളികള്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ട്രോള്‍കൊണ്ട് പൊങ്കാലയിടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് അബ്ദുള്ളക്കുട്ടി തനിക്കെതിരെ തിരിഞ്ഞ ട്രോളന്‍മാര്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തു വന്നത്.

AP Abdullakutty


ദേശീയ പുഷ്പമെന്നു ഇവര്‍ കേട്ടിട്ടില്ലേ...

ദേശീയ മുസ്ലീം' എന്ന പരാമര്‍ശത്തിന്റെ പേരില്‍ തന്നെ കളിയാക്കിയ ട്രോളന്‍മാര്‍ക്കൊന്നും ചരിത്രബോധമില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി. 'ദേശീയ മുസ്ലീം' എന്ന് കേട്ടതിന് പിന്നാലെ 'ദേശീയ പക്ഷി', 'ദേശീയ മൃഗം' എന്നൊക്കെ തന്നെ കളിയാക്കിയ ട്രോളന്‍മാരായ 'പഹയന്‍മാര്‍ ദേശീയ പുഷ്പം' ഏതെന്ന് കേട്ടിട്ടില്ലേ എന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. ദേശീയ പുഷ്പത്തിന്റെ സ്വന്തം പാര്‍ട്ടിയിലെത്തിയ ദേശീയ മുസ്ലീം ആണ് താന്‍ എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. കണ്ണൂരിലെ ബിജെപിയുടെ ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ അബ്ദുള്ളക്കുട്ടിക്ക് ഏര്‍പ്പെടുത്തിയ സ്വീകരണത്തില്‍ വച്ച് ഇതു പറഞ്ഞപ്പോള്‍ സദസില്‍ നിര്‍ത്താതെ കൈയടിയുയര്‍ന്നു.



പഞ്ചായത്ത് മുസ്‌ലിമുണ്ടോ...

ചില മാധ്യമങ്ങളില്‍ അവതാരകരും സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാരും എന്നെ കളിയാക്കി. സംസ്ഥാന മുസ്ലീം, പഞ്ചായത്ത് മുസ്ലീം അങ്ങനെ വല്ല വേര്‍തിരിവുമുണ്ടോ എന്ന്.. ദേശീയ മുസ്ലീം എന്ന് ഞാന്‍ ബോധപൂര്‍വം വിളിച്ചതാണ്. പണ്ട് സ്വാതന്ത്ര്യ സമരകാലത്ത് ജിന്ന വിഭജനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിയപ്പോള്‍ എതിര്‍ത്ത ഖാന്‍ അബ്ദുള്‍ ഗഫൂര്‍ ഖാനെപ്പോലെ, അബ്ദുള്‍ കലാം ആസാദിനെപ്പോലെ ഞാനിപ്പോള്‍, ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന മുസ്ലീമായാണ് നിലനില്‍ക്കുന്നത്'', എന്ന് അബ്ദുള്ളക്കുട്ടിവ്യക്തമാക്കി.

സത്യംപറഞ്ഞതിന് പടിയടച്ച് പിണ്ഡംവെച്ചു

''എന്തോ മുജ്ജന്മസുകൃതമാണ് ബിജെപി എന്നെ സ്വീകരിക്കാന്‍ കാരണം. സത്യം പറഞ്ഞതിന്റെ പേരിലാണ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും എന്നെ പടിയടച്ച് പിണ്ഡം വച്ചത്. എനിക്ക് വൈകാരികബന്ധമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ നേരിട്ട് കാണാനായത് പുണ്യമായി കരുതുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ചടങ്ങില്‍ ബി.ജെ.പി നേതാക്കളായ കെ.പി ശ്രീശന്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.രഞ്ചിത്ത്, പി.സത്യപ്രകാശന്‍, എ.പി ഗംഗാധരന്‍, ബിജു എളക്കുഴി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

English summary
AP Abdullakutty against trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X