കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അബ്ദുള്ളക്കുട്ടിയുടെ 15 സെന്റ് വേണ്ട; കെപിസിസി തീരുമാനത്തിൽ പ്രതികാരത്തെ അബ്ദുള്ളക്കുട്ടി, ഇനി മോദി കനിയണം, ലക്ഷ്യം കർണാടക ?

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വെള്ളപ്പൊക്കത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് വീടുവച്ചു കൊടുക്കുന്നതിനായി കെപിസിസി നടത്തുന്ന ഭവനനിര്‍മാണ പദ്ധതിക്ക് അബ്ദുള്ളക്കുട്ടി നല്‍കാമെന്നക ഏറ്റ പതിനഞ്ച് സെന്റ് സ്വീകരിക്കേണ്ടെന്ന് കെപിസിസി. ഈക്കാര്യത്തില്‍ കണ്ണൂര്‍ ഡിസിസി സമ്മര്‍ദ്ദം ചെലുത്തിയതാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഒരാളുടെ സ്വത്തോ, പണമോ കോണ്‍ഗ്രസ് സ്വീകരിക്കേണ്ടതില്ലെന്ന അഭിപ്രായമുയര്‍ന്നിരുന്നു.

<strong>ബാലഭാസ്‌കറിന്റെ മരണം: ഡ്രൈവര്‍ അര്‍ജ്ജുന്‍ പറഞ്ഞത് പച്ചക്കള്ളം? വണ്ടി ഓടിച്ചത് അർജ്ജുൻ തന്നെയെന്ന് </strong>ബാലഭാസ്‌കറിന്റെ മരണം: ഡ്രൈവര്‍ അര്‍ജ്ജുന്‍ പറഞ്ഞത് പച്ചക്കള്ളം? വണ്ടി ഓടിച്ചത് അർജ്ജുൻ തന്നെയെന്ന്

കഴിഞ്ഞ പ്രളയക്കാലത്താണ് കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ കമ്മിറ്റി നടത്തുന്ന ദുരിതാശ്വാസ പദ്ധതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി വീടില്ലാത്തവര്‍ക്ക് വീടുനല്‍കുന്നതിനായി തന്റെ പേരില്‍ മലപ്പട്ടം പഞ്ചായത്തിലുള്ള 15സെന്റ് സൗജന്യമായി നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്തത്. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും അതുവലിയ വാര്‍ത്തയാവുകയും ചെയ്തു.

സ്ഥലം വിൽക്കുന്നതിൽ അമാന്തം

സ്ഥലം വിൽക്കുന്നതിൽ അമാന്തം

എന്നാല്‍ സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി ആസ്ഥലം വിറ്റ് പണം കെപിസിസിക്ക് നല്‍കണമെന്നായിരുന്നു അന്നത്തെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അബ്ദുള്ളക്കുട്ടി അക്കാര്യത്തില്‍ അമാന്തം കാണിച്ചു. സ്ഥലം കെപിസിസിക്ക് എഴുതിക്കൊടുത്തതുമില്ല വിറ്റ് പണം നല്‍കിയതുമില്ല. പാര്‍ട്ടിക്കുള്ളില്‍ ഈക്കാര്യം പലതവണ ചര്‍ച്ചയായെങ്കിലും അബ്ദുള്ളക്കുട്ടി മറവിരോഗം ബാധിച്ചതുപോലെ അഭിനയിച്ചു.

സ്വന്തം തറവാട് വിൽക്കാൻ സതീശൻ പാച്ചേനി

സ്വന്തം തറവാട് വിൽക്കാൻ സതീശൻ പാച്ചേനി

എന്നാല്‍ കണ്ണൂര്‍ തളാപ്പില്‍ നിര്‍മിക്കുന്ന ജില്ലാകോണ്‍ഗ്രസ് ആസ്ഥാനമന്ദിരം പണിയുന്നതിനായി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി സ്വന്തം തറവാട് വീട് വിറ്റ് പണം കൈമാറാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. മാധ്യമശ്രദ്ധ ലഭിക്കുന്നതിനായി അബ്ദുള്ളക്കുട്ടിയുടെ വീണ്‍ വാക്കായി സ്ഥലം സംഭാവന ചെയ്യുന്ന പ്രസ്താവന ഒതുങ്ങിയെന്നു കോണ്‍ഗ്രസില്‍ തന്നെ അടക്കം പറച്ചിലുണ്ടായി.

അബ്ദുള്ളക്കുട്ടിക്ക് തുണ നരേന്ദ്രമോദി സ്തുതി

അബ്ദുള്ളക്കുട്ടിക്ക് തുണ നരേന്ദ്രമോദി സ്തുതി

സാമ്പത്തിക നേട്ടത്തിനായി അബ്ദുള്ളക്കുട്ടി തരാതരം പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിക്കുകയാണെന്നും സാമ്പത്തിക നേട്ടമാണ് ഇതിനു പിന്നിലെ ചേതോവികാരമെന്ന് സി. പി. എമ്മും കോണ്‍ഗ്രസും ഒരേപോലെ ആവര്‍ത്തിക്കുന്നു. നന്നെ ചെറുപ്പത്തിലെ എസ്. എഫ്. ഐ നേതാവായിരിക്കുമ്പോള്‍ തന്നെ സി.പി. എമ്മില്‍ നിന്നും എം.പിയായ വ്യക്തിയാണ് അബ്ദുള്ളക്കുട്ടി. രണ്ടുവട്ടം എം.പിയായതിനു ശേഷമാണ് അബ്ദുള്ളക്കുട്ടി സി.പി. എമ്മില്‍ നിന്നും പുറത്തുവന്നത്.

സിപിഎം എംപിമാരു‌‌ടെ സ്ഥിതി

സിപിഎം എംപിമാരു‌‌ടെ സ്ഥിതി

സാധാരണ സിപിഎം എംപിമാരുടെ ശമ്പളത്തിന്റെ പകുതി പാര്‍ട്ടിലെവിയായി നല്‍കണം. പിന്നെ മറ്റു അലവന്‍സുകളില്‍ നിന്നുള്ളവീതവും പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണ്. പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫിസ് തന്നെയാണ് എംപിയുടെ സിറ്റിങ് ഓഫിസായി കേന്ദ്രസര്‍ക്കാരില്‍ കാണിക്കുക. ഇതിനായി ജില്ലാകമ്മിറ്റി ഒരു മുറി നല്‍കും. ഇതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന മുപ്പതിനായിരം രൂപ വാടകയും അലവന്‍സും പാര്‍ട്ടിക്കുള്ളതാണ്.

ചെലിവിനുള്ള പണം പോലും ലഭിക്കുന്നില്ല

ചെലിവിനുള്ള പണം പോലും ലഭിക്കുന്നില്ല

ഇതുകൂടാതെ എംപിയുടെ വാഹനവും ടെലഫോണ്‍ സംവിധാനങ്ങളും റെയില്‍വേ ആനുകൂല്യങ്ങളും പാര്‍ട്ടിക്കുള്ളത് തന്നെയാണ്. എന്നാല്‍ ആദ്യ തവണ എംപിയായതു മുതല്‍ തന്നെ അബ്ദുള്ളക്കുട്ടിക്ക് ഈക്കാര്യത്തില്‍ മുറുമുറുപ്പുണ്ടായി. തനിക്ക് ചെലവിനു പോലും ശമ്പളത്തില്‍ നിന്നും പണമെടുക്കാന്‍ കഴിയുന്നില്ലെന്ന പരാതി അബ്ദുള്ള പല നേതാക്കളോടും ഉന്നയിച്ചിരുന്നു. രണ്ടാം തവണ ഈ പ്രശ്‌നം മൂര്‍ച്ഛിച്ചു. എകെജി മുതല്‍ പിന്‍തുടരുന്ന രീതി ഇതാണെന്നും ഈക്കാര്യത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമായിരുന്നു പാര്‍ട്ടി നിലപാട്.

എംപി പെൻഷനും പാർട്ടിക്കോ?

എംപി പെൻഷനും പാർട്ടിക്കോ?

കേരളത്തിലെ മറ്റ് എംപിമാരും ഈ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നു പാര്‍ട്ടി നേതൃത്വം പലതവണ അബ്ദുള്ളക്കുട്ടിയോട് പറയുകയുണ്ടായി. രണ്ടു തവണ എംപിയായതിനു ശേഷം മൂന്നാം തവണ അബ്ദുള്ളക്കുട്ടിക്ക സ്ഥാനമൊഴിയേണ്ടി വന്നു. എന്നാല്‍ എംപി പെന്‍ഷന്‍ ലഭിക്കുകയും ചെയതു. ഭീമമായ ഈ സംഖ്യയുടെ പകുതി പാര്‍ട്ടിക്ക് നല്‍കണമെന്ന നിര്‍ദ്ദേശമാണ് അബ്ദുള്ളക്കുട്ടിയെ അക്ഷരാര്‍ഥത്തില്‍ പ്രകോപിച്ചത്. ഇതിനിടയില്‍ എംപിയായ സമയം തന്നെ അബ്ദുള്ളക്കുട്ടി ബിസിനസ് രംഗത്തേക്കും ചുവടുമാറിയിരുന്നു.

ബിസിനസ് തുടങ്ങാനുള്ള നീക്കം

ബിസിനസ് തുടങ്ങാനുള്ള നീക്കം

അടുത്ത ചില ബന്ധുക്കളുടെ പങ്കാളിത്തത്തോടെയാണ് ബിസിനസിലേക്ക് ഇറങ്ങിയത്. ഇതു പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനവിധേയമായപ്പോള്‍ മറ്റു ചില ഉന്നത നേതാക്കളുടെ ബിസിനസുകളെ കുറിച്ച് തുറന്നടിച്ചാണ് അബ്ദുള്ളക്കുട്ടി പ്രതിരോധിച്ചത്. കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജനായിരുന്നു കടുത്ത എതിരാളി. എന്നാല്‍ ജയരാജന്റെയും മക്കളുടെയും മുതലാളിമാരോടുള്ള ചങ്ങാത്തവും ബിസിനസ് ബന്ധങ്ങളും അബ്ദുള്ളക്കുട്ടി പരാതിയായും അല്ലാതെയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കി. ഇതോടെയാണ് ഉംറ തീര്‍ഥാടനവും നാഡീജ്യോതിഷവും ചര്‍ച്ചയാക്കി കൊണ്ടുവന്നത്.

മോദി വികസനം

മോദി വികസനം

ഈ സാഹചര്യത്തില്‍ സിപിഎമ്മില്‍ ഇനി നില്‍ക്കക്കള്ളിയില്ലെന്നു മനസിലാക്കിയതോടെയാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ശത്രുവുമായ നരേന്ദ്രമോദിയെ വികസനത്തിന്റെ പേരില്‍ പുകഴ്ത്തിയത്. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നും കറിവേപ്പിലപ്പോലെ പുറത്തെറിയപ്പെട്ടു. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന മട്ടില്‍ അബ്ദുള്ളക്കുട്ടിക്ക് പുറത്തുപോവുകയും ചെയ്തു.

രക്ഷകനായ സുധാകരനും കണ്ണൂരിലെ നിയമസഭാ സീറ്റും

രക്ഷകനായ സുധാകരനും കണ്ണൂരിലെ നിയമസഭാ സീറ്റും

കണ്ണൂരില്‍ കോണ്‍ഗ്രസെന്നാല്‍ കെ.സുധാകരനാണ്. മാര്‍കസിറ്റ് അക്രമത്തെ എതിര്‍ക്കാന്‍ സുധാകരനു മാത്രമേ കഴിയൂവെന്ന വിശ്വാസം അന്നും ഇന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. സി.പി. എമ്മിന്റെ മര്‍മ്മം നോക്കി അടിക്കാനുള്ള ഒരു വടിയായാണ് സുധാകരന്‍ പുറത്തായ അബ്ദുള്ളക്കുട്ടിയെ കണ്ടത്. അതുകൊണ്ടു തന്നെ കെ. കെ രാഗേഷെന്ന എല്‍. ഡി. എഫിന്റെ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയെ അരലക്ഷത്തോളം വോട്ടുകള്‍ക്ക് തോല്‍പിക്കാന്‍ കഴിഞ്ഞുവെന്ന അഹങ്കാരവും സുധാകരന്റെ കാഴ്ച മറച്ചു.

സിപിഎമ്മിനോടുളള പ്രതികാരം

സിപിഎമ്മിനോടുളള പ്രതികാരം

താന്‍ പ്രതിനിധീകരിച്ച കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ കണ്ണൂര്‍ നിയോജക മണ്ഡലം അബ്ദുള്ളക്കുട്ടിക്ക് നല്‍കിയാണ് സിപിഎമ്മിനോടുള്ള തന്റെ പ്രതികാരം സുധാകരന്‍ തീര്‍ത്തത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കായി ജീവിതം മുഴുവന്‍ വെള്ളം കോരുകയും വിറകുവെട്ടുകയും ചെയ്ത പി.രാമകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, സതീശന്‍ പാച്ചേനി, മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയ നേതാക്കള്‍ അബ്ദുള്ളക്കുട്ടി വന്നതോടെ പെരുവഴിയിലുമായി. രണ്ടുവട്ടം എം. എല്‍. എയായ അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ വേരുറപ്പിക്കുമെന്ന തോന്നലുണ്ടായതോടെയാണ് പുരയ്ക്കു മേല്‍ ചാഞ്ഞ പൊന്നുകായ്ക്കുന്ന മരത്തെ വെട്ടി മാറ്റണമെന്ന് സുധാകരന് തോന്നിയത്.

സതീശൻ പാച്ചേനിയെ തോൽപ്പിച്ചു

സതീശൻ പാച്ചേനിയെ തോൽപ്പിച്ചു

എ ഗ്രൂപ്പില്‍ നിന്നും ചാടിവന്ന സതീശന്‍ പാച്ചേനിയെ ഇവിടെ മാമോദിസ മുക്കി ഐക്കാരനാക്കി ഇവിടെ സ്ഥാനാര്‍ഥിയാക്കിയെങ്കിലും അബ്ദുള്ളക്കുട്ടി മറ്റു എ ഗ്രൂപ്പുകാരുടെ സഹായത്തോടെ വൃത്തിയായി തോല്‍പിച്ചു കൊടുത്തു. തലശ്ശേരിയില്‍ സിപിഎമ്മിനെതിരെ ചാവേറായി പോയ അബ്ദുള്ളക്കുട്ടി അവിടെ വന്‍മാര്‍ജിനില്‍ ഷംസീറിനോട് ഏറ്റുമുട്ടി തോല്‍ക്കുകയും ന്യൂനപക്ഷവികാരം മുതലെടുക്കാനായി ഉദുമയിലേക്ക് പോയ സുധാകരന്‍ കെ കുഞ്ഞിരാമനോട് എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. സതീശന്‍ പാച്ചേനിയാകട്ടെ കടന്നപ്പള്ളിയോട് തോറ്റു തുന്നം പാടുകയും ചെയ്തു.

പികെ രാഗേഷ് വിഷയം

പികെ രാഗേഷ് വിഷയം

ഇതുകൂടാതെ സുധാകരന്റെ കൈയിലിരുപ്പിനാല്‍ വിമതനായി മാറിയ മുന്‍കോണ്‍ഗ്രസുകാരന്‍ പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പറേഷനില്‍ ആദ്യമായി അധികാരത്തിലേറാന്‍ എല്‍ഡിഎഫിന് വഴിയൊരുക്കുകയും ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് സീറ്റുറപ്പിച്ച അബ്ദുള്ളക്കുട്ടി അതുലഭിക്കാതെയായതോടെയാണ് തനിക്ക് കോണ്‍ഗ്രസില്‍ ഇനി സ്ഥാനമില്ലെന്നു മനസിലാക്കിയത്. ഇതോടെ പഴയ മോദി സ്തുതി പൊടിതട്ടിയെടുത്തു. ഫെയ്‌സ് ബുക്കിലൂടെ സ്തുതിച്ചപ്പോള്‍ സ്വാഭാവികമായി തന്നെ പുറത്താക്കുമെന്നു അറിയാമായിരുന്ന അബ്ദുള്ളക്കുട്ടി അതു കൃത്യസമയത്ത് ചെയ്തതു വ്യക്തമായ കണക്കുകൂട്ടലോടെയാണ്.

കോണ്‍ഗ്രസ് നല്‍കിയത് ലാഭം മാത്രം

കോണ്‍ഗ്രസ് നല്‍കിയത് ലാഭം മാത്രം

വന്നു കയറിയപാടെ രണ്ടുവട്ടം എം. എല്‍. എ സ്ഥാനം ലഭിച്ചുവെന്നുമാത്രമല്ല അതിലൂടെ ലഭിക്കുന്ന പെന്‍ഷനും ഇനി അബ്ദുള്ളക്കുട്ടിക്ക് സ്വന്തമാണ്. അതുകളയാന്‍ പാര്‍ട്ടിക്ക് വകുപ്പൊന്നുമല്ല. സിപിഎം പോലെ പാര്‍ട്ടി ലെവിയായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം കൊടുക്കേണ്ടി വരില്ലെങ്കിലും മിക്കപരിപാടികളിലും സാമ്പത്തിക സഹായം ചെയ്തുകൊടുക്കേണ്ടതായി വരും. എംഎല്‍.എയായിരിക്കെ ഇതിനു മടികാണിച്ച അബ്ദുള്ളക്കുട്ടി സുധാകരനുമായി തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്നും ഇതായിരുന്നു.

ലക്ഷ്യം ബിസിനസ്

ലക്ഷ്യം ബിസിനസ്

എംപിയായിരിക്കുമ്പോള്‍ ചെയ്തതുപോലെ തന്റെ ബിസിനസ് വളര്‍ത്തുകയെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെയും ലക്ഷ്യം. മാര്‍ഗദര്‍ശിയായത് സാക്ഷാല്‍ കെ.സുധാകരന്‍ തന്നെ. സുധാകരന്റെ ചെന്നൈയിലുള്ള ബിസിനസ് സംരഭത്തിലേക്കായിരുന്നു കണ്ണൂരില്‍ നിന്നുള്ള പണമൊഴുകിയിരുന്നു. ഇതു പോലെ അബ്ദുള്ളക്കുട്ടി മംഗളൂര് കേന്ദ്രീകരിച്ചു നടത്തിയ ബിസിനസിലേക്ക് എം. എല്‍. എയുടെ പണവും സ്വാധീനവും ചെലവഴിച്ചു. കോണ്‍ഗ്രസില്‍ നിന്നും പോയതോടെ അബ്ദുള്ളക്കുട്ടിക്ക് എം. എല്‍. എമാര്‍ക്കുള്ള പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ഒറ്റയ്ക്ക് അനുഭവിക്കാം. തനിച്ചു വന്ന് തനിച്ചു പോകുമ്പോള്‍ ഒരു ഈച്ചപോലും കൂടെയില്ലാത്തതു കൊണ്ട് ആര്‍ക്കും വീതം വയ്ക്കുകയോ ചെലവഴിക്കുകയോ വേണ്ട.

ഇനി മോദി തന്നെ ശരണം താമരക്കുമ്പിളിലും വരും ധനഭാഗ്യം

ഇനി മോദി തന്നെ ശരണം താമരക്കുമ്പിളിലും വരും ധനഭാഗ്യം

ഉള്ളാള്‍ എംഎല്‍എയായ യുടി ഖാദറെ തറപറ്റിക്കുകയാണ് ബിജെപിയിലേക്കു വന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ നിയോഗമെന്നറിയുന്നു. യുടി ഖാദര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കര്‍ണാടകയിലെ ജനപ്രതിനിധികളിലൊരാളാണ്. മന്ത്രിയായും പേരെടുത്തു. ബി.ജെ.പിക്ക് ശക്തമായ വേരുകളുള്ള കര്‍ണാടകയില്‍ ഉള്ളാള്‍ എന്നത് ബാലികേറാമലയാണ്. ന്യൂനപക്ഷ സ്വാധീനം തന്നെയാണ് ഇതിനുകാരണം. ഇതിനു മറുമരുന്നായാണ് ന്യൂനപക്ഷക്കാരനായ അബ്ദുള്ളക്കുട്ടിയെ അവര്‍ പരിഗണിക്കുന്നത്.

ഉള്ളാളിൽ ഒരു സീറ്റ്

ഉള്ളാളിൽ ഒരു സീറ്റ്

അടുത്തു തന്നെ കുമാരസ്വാമി മന്ത്രിസഭ വീഴുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.കേന്ദ്രഭരണമുപയോഗിച്ചു മോദി പ്രഭാവത്തില്‍ പാര്‍ട്ടിക്ക് കര്‍ണാടകയില്‍ അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പില്‍ മോദി ഭക്തനായ അബ്ദുള്ളക്കുട്ടിക്ക് ഉള്ളാളില്‍ സീറ്റു നല്‍കി ന്യൂനപക്ഷ വോട്ടിന്റെ പിന്‍തുണയോടെ ജയിപ്പിച്ചെടുക്കാമെന്നും നേതൃത്വം വിചാരിക്കുന്നത്. ഇതിനിടെ മംഗളൂരു കേന്ദ്രമായി താമസം മാറ്റിയ അബ്ദുള്ളക്കുട്ടി കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

കർണാടക നിയമസഭ

കർണാടക നിയമസഭ

കര്‍ണാടക നിയമസഭയിലും അംഗമായാല്‍ അതുവഴി തന്റെ ബിസിനസ് സാമ്രാജ്യത്വത്തെ വിപുലീകരിക്കാന്‍ കഴിയും. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ചിന്തിക്കുന്നതിനു മേലെ കാണാന്‍ കഴിവുള്ളയാളാണ് കണ്ണൂരിന്റെ സ്വന്തം അബ്ദുള്ളക്കുട്ടി. അതുകൊണ്ടു തന്നെ ബി.ജെ.പി പ്രവേശനംലഭിച്ചാല്‍ കടുത്ത മോദി ഭക്തനായ ദക്ഷിണേന്ത്യയിലെ ഏക ന്യൂനപക്ഷക്കാരന്‍ എന്ന പ്രത്യേക പരിഗണന തനിക്കു ഭാവിയില്‍ ഒട്ടേറെ സ്ഥാനമാനങ്ങള്‍ നേടിത്തരുമെന്ന ഉറച്ചവിശ്വാസവുമുണ്ട്.

English summary
AP Abdullakutty issue in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X