കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എപി അബ്ദുളളക്കുട്ടിയുടെ സഹോദരന്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി, മത്സരിക്കുന്നത് കണ്ണൂരിൽ

Google Oneindia Malayalam News

നാറാത്ത്: ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടിയുടെ സഹോദരന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നു. എപി ഷറഫുദ്ദീനാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ഷറഫുദ്ദീന്‍ മത്സര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡായ കമ്പിലിലാണ് ഷറഫുദ്ദീന്‍ ജനവിധി തേടുന്നത്. എപി ഷറഫുദ്ദീന്‍ കഴിഞ്ഞ ദിവസം കമ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനുളള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ഇബ്രാഹിം കുഞ്ഞ് വീണ്ടും കുരുക്കില്‍; അടുത്തത് ഇഡിയുടെ അറസ്റ്റ്? ചന്ദ്രികയിൽ എത്തിയത് കള്ളപ്പണമെന്ന്ഇബ്രാഹിം കുഞ്ഞ് വീണ്ടും കുരുക്കില്‍; അടുത്തത് ഇഡിയുടെ അറസ്റ്റ്? ചന്ദ്രികയിൽ എത്തിയത് കള്ളപ്പണമെന്ന്

അബ്ദുളളക്കുട്ടിയുടെ അനിയനാണ് എപി ഷറഫുദ്ദീന്‍. അബ്ദുളളക്കുട്ടിയുടെ നാടായ നാറാത്ത് തറവാട് വീടിന് സമീപത്ത് തന്നെയാണ് ഷറഫുദ്ദീന്‍ താമസിക്കുന്നത്. ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പിലും അതിന് ശേഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് വലിയ സാധ്യതകള്‍ ആണുളളതെന്ന് അബ്ദുളളക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തില്‍ ബിജെപിക്ക് വലിയ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

abdu

സിപിഎം നേതാവായിരുന്ന അബ്ദുളളക്കുട്ടി അവിടെ നിന്നാണ് കോണ്‍ഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കും എത്തിയത്. അബ്ദുളളക്കുട്ടിയിലൂടെ സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ആദ്യം സംസ്ഥാന ബിജെപി ഉപാദ്ധ്യക്കനായി നിയമിക്കപ്പെട്ട അബ്ദുളളക്കുട്ടിയെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായും തിരഞ്ഞെടുത്തു.

കോണ്‍ഗ്രസ് തിരിച്ചു വരും; അസമില്‍ ബിജെപി വീഴ്ത്താന്‍ പുതിയ നീക്കം, ബിപിഎഫും മഹാസഖ്യത്തിലേക്ക്കോണ്‍ഗ്രസ് തിരിച്ചു വരും; അസമില്‍ ബിജെപി വീഴ്ത്താന്‍ പുതിയ നീക്കം, ബിപിഎഫും മഹാസഖ്യത്തിലേക്ക്

അബ്ദുളളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയത് സംസ്ഥാന ബിജെപിയില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിന് കാരണമായിരുന്നു. സംഘടനാ പുനസംഘടനയില്‍ കുമ്മനം രാജശേഖരനേയും ശോഭാ സുരേന്ദ്രനേയും അടക്കം തഴഞ്ഞാണ് അടുത്തിടെ മാത്രം പാര്‍ട്ടിയില്‍ എത്തിയ അബ്ദുളളക്കുട്ടിയെ ബിജെപി ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തത്. ബിജെപിയുടെ 12 വൈസ് പ്രസിഡണ്ടുമാരില്‍ ഒരാളാണ് എപി അബ്ദുളളക്കുട്ടി. ദില്ലിയിലെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ മാര്‍ഗിലെ ബിജെപി ഓഫീസില്‍ വെച്ച് അബ്ദുളളക്കുട്ടി ചുമതല ഏറ്റെടുത്തു. ലക്ഷദ്വീപിന്റെ സംഘടനാ ചുമതലയാണ് അബ്ദുളളക്കുട്ടിക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. കേരളത്തിലെ പൊരുതുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കുളള അംഗീകാരമാണ് തന്റെ സ്ഥാനലബ്ദി എന്നാണ് അബ്ദുളളക്കുട്ടി പ്രതികരിച്ചിരിക്കുന്നത്.

ദേവൻ എന്നാ സുമ്മാവാ... ഫോർബ്‌സ് മാസികയിൽ അഭിമുഖം; കേരളത്തിലെ ശക്തനായ രാഷ്ട്രീയ നേതാവായി ഉയരുന്നു!ദേവൻ എന്നാ സുമ്മാവാ... ഫോർബ്‌സ് മാസികയിൽ അഭിമുഖം; കേരളത്തിലെ ശക്തനായ രാഷ്ട്രീയ നേതാവായി ഉയരുന്നു!

നടൻ കൃഷ്ണകുമാറിനെ കളത്തിലിറക്കി ബിജെപി; തിരുവനന്തപുരത്ത് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടംനടൻ കൃഷ്ണകുമാറിനെ കളത്തിലിറക്കി ബിജെപി; തിരുവനന്തപുരത്ത് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം

Recommended Video

cmsvideo
Actor Krishna Kumar congratulates BJP new National Vice President AP Abdullakutty

English summary
AP Abdullakutty's brother contesting in local body election as BJP candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X