• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബിജെപിക്ക് ആളെക്കൂട്ടാന്‍ അബ്ദുള്ളക്കുട്ടി ഗള്‍ഫിലേക്ക്; ഇനിയും പാര്‍ട്ടിമാറുമോയെന്ന ചോദ്യത്തില്‍ നിന്നും വഴുതി മാറി 'ദേശീയ മുസ്‌ലിം'!

  • By Desk

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും കരുത്തുപകരാന്‍ എ.പി അബ്ദുള്ളക്കുട്ടി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും. ബി.ജെ.പി അംഗത്വ ക്യാംപയിനിന്റെ ഭാഗമായാണ് അബ്ദുള്ളക്കുട്ടി ഗള്‍ഫിലേക്ക് പ്രചാരണം നടത്തുന്നത്. തന്റെ നിലപാടില്‍ അഭിനന്ദിച്ചും ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചും തനിക്ക് നിരവധി ഫോണ്‍ കോളുകള്‍ ഗള്‍ഫില്‍ നിന്നും വരുന്ന സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടി ഗള്‍ഫില്‍ സന്ദര്‍ശനം നടത്തുന്നത്.

കിയാ മോട്ടോഴ്‌സിന്റെ സെല്‍റ്റോസ് വിപണിയിലേക്ക്: ഓരോ ആറ് പുതിയ കാർ പുറത്തിറക്കാൻ തീരുമാനം!!

ബിജെപിയോടുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള അകല്‍ച്ച കുറയ്ക്കുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ അബ്ദുള്ളക്കുട്ടിക്ക് വന്ന ചില ഫോണ്‍ കോളുകള്‍ക്ക് അദ്ദേഹം നല്‍കുന്ന മറുപടികള്‍ ചര്‍ച്ചയായിരിക്കുകയാണ്. വിളിച്ചവര്‍ക്കൊക്കെ അറിയേണ്ടത് തങ്ങള്‍ അബ്ദുള്ളക്കുട്ടിയുടെ കൂടെ ബിജെപിയിലേക്കു വന്നാല്‍ പിന്നീട് അദ്ദേഹം ബിജെപിയില്‍ നിന്നും കാലുമാറുമോയെന്നാണ്.

ഇഎംഎസും പാർട്ടി മാറിയിരുന്നു

ഇഎംഎസും പാർട്ടി മാറിയിരുന്നു

എന്നാല്‍ ഇതിനു കൃത്യമായി മറുപടി പറയാതെ ചിരിച്ചൊഴിയുകയാണ് അബ്ദുള്ളക്കുട്ടി. ഇം. എം. എസും ഗൗരിയമ്മയും നിരവധി പാര്‍ട്ടികള്‍ മാറിവന്നവരാണെന്ന ന്യായവാദമാണ് അബ്ദുളളക്കുട്ടി ഉയര്‍ത്തുന്നത്. ആദ്യം കോണ്‍ഗ്രസുകാരനായ ഇ. എം. എസ്, പിന്നീട് സോഷ്യലിസ്റ്റും പിന്നീട് കമ്മ്യൂണിസ്റ്റും പിന്നെ പാര്‍ട്ടി പിളര്‍ത്തി മാര്‍ക്‌സിസ്റ്റുമായെന്നും ഇതില്‍ ഒരു അപാകതയും ആരും കണ്ടില്ലെന്നും അബ്ദുള്ളക്കുട്ടി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

തനിക്കുമാത്രമെന്തേ ഹറാമാകുന്നു?

തനിക്കുമാത്രമെന്തേ ഹറാമാകുന്നു?

ഇതേ നുകത്തില്‍ തന്നെയാണ് വന്ദ്യവയോധികയായ കെ. ആര്‍ ഗൗരിയമ്മയെയും കെട്ടുന്നത്. ആദ്യം കമ്മ്യൂണിസ്റ്റും പിന്നെ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. പി. എമ്മിലേക്കും അവിടുന്ന് പുറത്താക്കിയപ്പോള്‍ ജെ. എസ്. എസുമായി ഗൗരിയമ്മ മാറിയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. ഇവര്‍ക്കൊക്കെ രണ്ടും മൂന്നും പാര്‍ട്ടികളിലേക്ക് പോകാന്‍ കഴിയുമെങ്കില്‍ തനിക്കുമാത്രം അതെങ്ങനെ ഹറാമാകുന്നുവെന്നാണ് ചോദ്യം.

വീണ്ടും മോദി പുകഴ്ത്തൽ

വീണ്ടും മോദി പുകഴ്ത്തൽ

ഇതേസമയം കഴിഞ്ഞ ദിവസം വീണ്ടും നരേന്ദ്രമോദിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. രാജസ്ഥാനില്‍ നിന്നുള്ള രാജ്യാസഭാ അംഗം മരണപ്പെട്ടതില്‍ ലോക്‌സഭ അനുശോചനം രേഖപ്പെടുത്തി കീഴ്വഴക്കമനുസരിച്ച് ഒരു ദിവസത്തേക്ക് പിരിയേണ്ടതിന് പകരം അര ദിവസമാക്കി കുറച്ചതാണ് അബ്ദുള്ളക്കുട്ടി വിഷയമാക്കിയത്.

പ്രത്യുല്‍പാദനപരമല്ലാത്ത അവധികള്‍ നാം നിര്‍ത്തണം

പ്രത്യുല്‍പാദനപരമല്ലാത്ത അവധികള്‍ നാം നിര്‍ത്തണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം അനുശോചനത്തിന് ശേഷം ചെയര്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചു പരേതരെ തന്റെ വേര്‍പാടില്‍ ദുഃഖ സൂചകമായി ഒരു മണിക്കൂര്‍ സഭ പിരിയാന്‍ ഉത്തരവിടുന്നു. പ്രതിപക്ഷം പറഞ്ഞു കീഴ്‌വഴക്കം അനുസരിച്ച് സഭ ഒരു ദിവസത്തേക്ക് പിരിയണം. സര്‍ക്കാറിനു വേണ്ടി ചെയര്‍ പറഞ്ഞു ഇത്തരം അനാവശ്യ രീതികള്‍ മാറ്റണം. മതം, ജാതി, മഹാന്‍മാര്‍ എന്നിവരുടെ പേരിലുള്ള ആദരവിന്റെ പേരിലുള്ള പ്രത്യുല്‍പാദനപരമല്ലാത്ത അവധികള്‍ നാം നിര്‍ത്തണം...

 അവധികള്‍ ദേശ ദ്രോഹം

അവധികള്‍ ദേശ ദ്രോഹം

പ്രതിപക്ഷ തര്‍ക്കത്തിന തുടര്‍ന്ന് അര ദിവസത്തേക്ക് സഭ പിരിഞ്ഞു... നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ നിലപാടുകള്‍ മുന്നോട്ട് വെക്കുകയാണ്... പണ്ട് കേരളത്തിലെ ആദ്യ സഖാവ് ഇ.എം.എസ്സ് സര്‍ക്കാറിന്റെ കാലം കൃഷ്ണപിള്ളയുടെ രക്തസാക്ഷി ദിനം അവധിയാക്കുവാന്‍സഖാവ് കെ.പി.ആര്‍ ഗോപാലന്‍ പാര്‍ട്ടിക്കകത്ത് വാശിപിടിച്ചു. ഇ.എം.എസ് പറഞ്ഞു പറ്റില്ല ഇത്തരം അനാവശ്യവും പ്രത്യുല്‍പാദനപരമല്ലാത്ത അവധികള്‍ ദേശ ദ്രോഹമാണ്. ഈ നയം തന്നെയാണ് മോദിയും സ്വീകരിക്കുന്നതെന്നു പുകഴ്ത്തിയാണ് അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
AP Abdullakutty will go to gulf for BJP campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X