കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമനം; ഉദ്യോഗാര്‍ത്ഥികളെ ഭര്‍ത്താവിന്റെ പേരിലല്ല പരിഗണിക്കേണ്ടത്: വിസി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമന സംബന്ധിച്ച് മറുപടിയുമായി വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍. അന്തിമ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വിസിയായി വന്നതിന് ശേഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒരു പിന്‍വാതില്‍ നിയമനവും നടന്നിട്ടില്ലെന്നും പ്രിയ വര്‍ഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രിയക്ക് ഒന്നം റാങ്ക് എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും ഉദ്യോഗാര്‍ത്ഥികളെ ഭര്‍ത്താവിന്റെ പേരിലല്ല പരിഗണിക്കേണ്ടതെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
എസ് ബി കോളജ് എച്ച്ഒഡി ജോസഫ് സ്‌കറിയയെ പിന്തള്ളിയാണ് പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഒന്നാം റാങ്ക് നല്‍കിയത്. അധ്യാപന രംഗത്ത് 27 വര്‍ഷമായി തുടരുന്നയാളാണ് ജോസഫ് സ്‌കറിയ. എന്നാല്‍ ഇതിനോട് പ്രതികരിക്കാനില്ലെന്നാണ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞത്.

റിസര്‍ച്ച് പേപ്പറുകളും ലേഖനങ്ങളുമായി നൂറ്റി അന്‍പതിലേറെ പ്രസിദ്ധീകരണങ്ങളും ആറ് പുസ്തകങ്ങളും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര ഫെല്ലോഷിപ്പ് എന്നിവ നേടിയ അധ്യാപകനാണ് ജോസഫ് സ്‌ക്കറിയ എന്നാല്‍ അഭിമുഖത്തില്‍ പ്രയയുടെ അത്ര ശോഭിച്ചില്ലെന്ന് കണ്ടാണ് ജോസഫ് സ്‌കറിയയെ പിന്തള്ളി പ്രിയക്ക് ഒന്നാം റാങ്ക് നല്‍കിയത്. 2012 ല്‍ അസി പ്രൊഫസറായ പ്രിയ മൂന്ന് വര്‍ഷം പിഎച്ച്ഡി ചെയ്യാന്‍ അവധിയില്‍ പോയിരുന്നു. രണ്ട് കൊല്ലം യൂണിവേഴ്‌സിറ്റി സ്റ്റുഡനറ് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനായിരുന്നു പ്രവര്‍ത്തിച്ചത്.
ഇത് രണ്ടും അധ്യാപന പരിചയമായി കാണാനാകില്ലെന്നും നാലുവര്‍ഷത്തെ മാത്രമാണ് പ്രിയക്ക് പരിചയമെന്നും ഇവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു സേവ് യൂണിവേഴ്‌സിറ്റിയുടെ ആവശ്യപ്പെട്ടത്. സര്‍വകലാശാലയുടെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അടിസ്ഥാന യോഗ്യത തന്നെ ഗവേഷണ ബിരുദവും അസിസ്റ്റന്റ് പൊഫസര്‍ എന്ന നിലയില്‍ എട്ടുവര്‍ഷത്തെ അധ്യാപന പരിചയവും എട്ടില്‍ കുറയാത്ത ഗവേഷണ പ്രബന്ധങ്ങളും വേണമെന്നാണ് യുജിസി ചട്ടം ഇത് മറികടന്നാണ് പ്രിയക്ക് ഒന്നാം റാങ്ക് നല്‍കിയത് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
അതേസമയം പ്രിയാ വര്‍ഗീസിനെ അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് നിയമിക്കുമെന്ന് യുനിവേഴ്‌സിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പ്രിയക്ക് മതിയായ യോഗ്യതയില്ലെന്ന പരാതിയും പ്രതിഷേധവും നിലനില്‍ക്കുന്നതിനിടയിലാണ് സര്‍വകലാശാലയുടെ ഈ തീരുമാനമെന്നതാണ് ഏറ്റവും ശ്രദ്ധേയം. യുജിസി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം ഇല്ലെന്നാണ് പ്രിയയ്‌ക്കെതിരായിയുയര്‍ന്ന പ്രധാന ആക്ഷേപം. അപേക്ഷ സ്വീകരിച്ചതിന്റെ പിറ്റേ ദിവസം തന്നെ തിരക്കിട്ട് ചുരുക്കപ്പട്ടിക തയ്യാറാക്കിയെന്നും പരാതി ഉയര്‍ന്നിരുന്നു. കണ്ണീൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും വേണ്ട യോഗ്യത കൃത്യമായി തന്നെ പരാമര്‍ശിക്കുന്നുണ്ട്. നിയമനത്തിനെതിരെ കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് ആര്‍ കെ ബിജു വിസിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു അതേ സമയം തനിക്ക് മതിയായ യോഗ്യതയുണ്ടെന്ന് പ്രിയാ വര്‍ഗീസ് പറഞ്ഞത്.












Click it and Unblock the Notifications