കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിസി നിയമനം; ഇത് സിംഗിൾ ബെഞ്ച് വിധി; സർക്കാർ ആശ്വസിക്കേണ്ടെന്ന് യുവമോർച്ച

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഖ് രവീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തി.യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രഭുല്‍കൃഷ്ണ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സര്‍വ്വകലാശാലകളെ ഇടതുപക്ഷവല്‍ക്കരിക്കാനുളള ശ്രമത്തെ എന്തുവിലകൊടുത്തും യുവമോര്‍ച്ച ചെറുക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രഭുൽ പറഞ്ഞു.

 kannur-1639535862.j

ഇടതുപക്ഷ ആശയ പ്രചരണത്തിന് വേണ്ടിയാണ് കണ്ണൂര്‍ സര്‍വകലാശാലയെ ഉപയോഗിക്കുന്നത് എന്നും സിപിഎമ്മിന്റെയും ഡി വൈ എഫ് ഐയുടെയും നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് ജോലി കൊടുക്കാനുള്ള സ്ഥലമായി സര്‍വകലാശാലകളെ പിണറായി വിജയന്‍ മാറ്റിയെന്നും പ്രഭുൽ ആരോപിച്ചു. ഇപ്പോഴത്തേത് സിംഗിള്‍ ബെഞ്ചിന്റെ വിധിയാണ് .അതുകൊണ്ട് തന്നെ ഹൈക്കോടതി വിധിയില്‍ സര്‍ക്കാര്‍ ആശ്വസിക്കേണ്ടെെന്നും പ്രഭുൽ പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ. ഗണേശ്, സംസ്ഥാന സമിതിയംഗം അഡ്വ. ജിതിന്‍ രഘുനാഥ്, ജില്ലാ നേതാക്കളായ അര്‍ജ്ജുന്‍ മാവിലാക്കണ്ടി, ബിജെപി ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം, മനോജ്മാസ്റ്റര്‍, അരുണ്‍ തോമസ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
ഇതിനിടെഹൈക്കോടതി വിധിയിൽ ആശ്വാസം പ്രകടിപ്പിച്ചു കൊണ്ടു കണ്ണുർ സർവകലാശാല വൈസ് ചാൻസലർ. പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ രംഗത്തെത്തി.

തൻ്റെ പുനർ നിയമനത്തിന് പിന്നിലുണ്ടായ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നിൽ രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു.ഇപ്പോൾ തൻ്റെ നിയമനം ശരിയാണെന്ന നിലപാട് കോടതിയും അംഗീകരിച്ചുവെന്നും കണ്ണുർ വി.സി പറഞ്ഞു. സാധാരണ രീതിയിൽ ഇങ്ങനെ നിയമനം നടക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ തുടരാൻ അനുവദിക്കണമെന്ന് ഗവർണർക്കു കത്തെഴുതിയതിൽ തെറ്റില്ല. സർക്കാർ തന്നെയാണ് വൈസ് ചാൻസലറുടെ നിയമനം നടത്തേണ്ടത്. പ്രോ വൈസ് ചാൻസലറെന്ന നിലയിൽ തൻ്റെ നിലപാട് അറിയിക്കുകയാണ് മന്ത്രി ചെയ്തത്.ഗവർണർ നിയമം അറിയാവുന്നയാളാണ് അദ്ദേഹം ഒഴിവാകണമെന്നു പറഞ്ഞാൽ താൻ തയ്യാറായിരുന്നു. വൈസ് ചാൻസലർ എന്ന നിലയിൽ ചാൻസലറെ കുറിച്ചു ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും വി.സി വ്യക്തമാക്കി.

അതേസമയം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ തുടര്‍ നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയത് പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾക്കും യു.ഡി.എഫിനും തിരിച്ചടിയായി മാറിയിരിക്കുകയാണ്.വിസി നിയമനം ശരിവെച്ച കോടതി സര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
ഹര്‍ജിയില്‍ ഗവര്‍ണര്‍ സര്‍ക്കാരിന് നല്‍കിയ കത്ത് ഹാജരാക്കാന്‍ ഹര്‍ജി ഭാഗം കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍, കത്തിന് കേസില്‍ പ്രസക്തിയില്ലെന്ന് ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി നേരത്തേ വിധിപറയാന്‍ മാറ്റിയിരുന്നു.

വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്നും പൊതുതാല്‍പ്പര്യഹര്‍ജിയായാണ് പരിഗണിക്കേണ്ടതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നിയമനമല്ല, പുനര്‍നിയമനമാണ് നടന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു കോടതി അംഗീകരിച്ചതോടെ കഴിഞ്ഞ കുറെ ദിവസങ്ങളായി സർവ്വകലാശാലയിൽ വി.സിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ വിദ്യാർത്ഥി -യുവജന സംഘടനകൾ നടത്തി വരുന്ന സമരങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്.

Recommended Video

cmsvideo
Learn to respect your mother and sister, Pinarayi Vijayan tells Muslim League

English summary
Appointment of VC; This is a single bench verdict; Yuva Morcha against government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X