കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുധാകരനും വീടിനും സായുധ പൊലീസിന്റെ സുരക്ഷ; ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്

Google Oneindia Malayalam News

കണ്ണൂര്‍: കെ പി സി സി പ്രസിഡണ്ട് കെ സുധാകരനുള്ള സുരക്ഷ വര്‍ധിപ്പിച്ചു. കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. കെ സുധാകരന്റെ കണ്ണൂരിലെ നാടാലിലെ വീടിന് സായുധ പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ സുധാകരന്റെ യാത്രയില്‍ സായുധ പൊലീസിന്റെ അകമ്പടിയും ഉണ്ടായിരിക്കും. സുധാകരന് നേരെ ആക്രമണം ഉണ്ടായേക്കും എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് സുധാകരന്റെ ഭാര്യവീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സുധാകരന്റെ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നതാണ്. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സായുധ പൊലീസിന്റെ സുരക്ഷ കൂടി ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധത്തിന് പിന്നാലെ കെ സുധാകരന്റെ കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയായിരുന്നു ആക്രമണമുണ്ടയത്.

FG

കെ സുധാകരന്‍ എം പിയുടെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയായിരുന്നു ആക്രമണം. സി പി ഐ എമ്മിന്റെ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്. കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനെതിരേയും സി പി ഐ എമ്മിന്റെ പ്രതിഷേധ പ്രകടനത്തിനിടെ കല്ലേറുണ്ടായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി കെ പി സി സി ആസ്ഥാനത്ത് ഈ സമയം ഉണ്ടായിരുന്നു.

 'വിജയ് ബാബു ഒരു കോടി വാഗ്ദാനം ചെയ്തു, അമ്മയിലെ പലര്‍ക്കും പണം കിട്ടി'; വെളിപ്പെടുത്തലുമായി അതിജീവിത 'വിജയ് ബാബു ഒരു കോടി വാഗ്ദാനം ചെയ്തു, അമ്മയിലെ പലര്‍ക്കും പണം കിട്ടി'; വെളിപ്പെടുത്തലുമായി അതിജീവിത

ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പുണ്ടായി എന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. സ്വര്‍ണക്കടത്ത് കേസില്‍ ബി ജെ പി - പിണറായി സെറ്റില്‍മെന്റുണ്ടായി എന്നും ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ക്യൂട്ട്‌നെസ് വാരിവിതറുകയാണല്ലോ ഷംനാ..; വൈറല്‍ ചിത്രങ്ങള്‍ കണ്ടോ

കൊച്ചിയില്‍ തന്നെ കാല് കുത്തിക്കില്ലെന്ന് വരെ ഭീഷണിയുണ്ടായി എന്നും ക്രിമിനലുകളെ പാര്‍ട്ടി തലപ്പത്ത് ഇരുത്തിയിട്ട് ഭീഷണിപ്പെടുത്തുകയാണ് എന്നും വി ഡി സതീശന്‍ ആരോപിച്ചു. നേരത്തെ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനുള്ള സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു. 40 അംഗ സംഘത്തിന്റെ അധിക സുരക്ഷയാണ് മുഖ്യമന്ത്രിയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
armerd police security issued for KPCC President K Sudhakaran and his house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X