കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചു മണിക്കൂർ ഉറുമി വീശി കടത്തനാടൻ പയ്യൻ: ആരോമൽ ചുവടു വച്ചത് ലോക റെക്കാർഡിലേക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: നിർത്താതെ അഞ്ചു മണിക്കൂറും നാലു മിനുട്ടും ഉറുമി വീശി ആരോമൽ (22) ചുവടു വച്ചത് ലോക റെക്കാർഡിലേക്ക്. കളരിപ്പയറ്റിലെ മാരകായും മായാ അറിയപ്പെടുന്ന ഉറുമി വീശിയാണ് കളരിയുടെ സ്വന്തം നാടായ വടകരപുതുപ്പണം സ്വദേശി ആരോമൽ ഹൈറേഞ്ച് ബുക്ക് ഓഫ് വേൾഡ് റെക്കാർഡ് സ്വന്തമാക്കിയത്.

പ്രവാസികൾക്ക് വൻ തിരിച്ചടി: കണ്ണൂരിൽ നിന്നും കുവൈറ്റിലേക്കുള്ള ഗോ എയർ സർവീസ് നിർത്തി വച്ചേക്കുംപ്രവാസികൾക്ക് വൻ തിരിച്ചടി: കണ്ണൂരിൽ നിന്നും കുവൈറ്റിലേക്കുള്ള ഗോ എയർ സർവീസ് നിർത്തി വച്ചേക്കും

aromal2-15791

കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ കരുവഞ്ചാൽ കടത്തനാട് കെപിസിജിഎം കളരിയിൽ നിന്നും മൂന്നുവർഷത്തെ കഠിന പരിശീലനത്തിനൊടുവിലാണ് ആരോമൽ ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ നവംബർ 21ന് വേൾഡ് റെക്കാർഡ് അധികൃതരുടെ സാന്നിധ്യത്തിൽ മിന്നും പ്രകടനം കാഴ്ചവച്ചത്. വളരെ ചെറുപ്പത്തൽ തന്നെ കളരിപ്പയറ്റിൽ അതിസാഹസിക പ്രകടനങ്ങൾ നടത്തിയിരുന്ന ആരോമൽ സംസ്ഥാന - ദേശീയ മത്സരങ്ങളിൽ ചാമ്പ്യനായിട്ടുണ്ട്.
aromal-1579

ഇപ്പോൾ ആലപ്പുഴ നൂറനാട് പടനിലത്ത് സ്വന്തമായി സ്ഥാപിച്ച കുഴി കളരിയിൽ നൂറ്റമ്പതിലേറെ കുട്ടികളെ കള്ളാ പരിശീലിപ്പിക്കുന്നുണ്ട്. ബിഎസ്സി കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഈ യുവാവ് കോലത്തുനാട്ടിലെ പ്രസിദ്ധമായ കളരി കുടുംബത്തിലാണ് ജനിച്ചു വളർന്നത്. രണ്ടാം വയസു മുതൽ അച്ഛനും കളരിയാശാനുമായ രാമചന്ദ്രൻ ഗുരുക്കളാണ് കളരി അഭ്യസിപ്പിച്ചിരുന്നത്. അമ്മ ശൈലജാ രാമചന്ദ്രൻ കേരളത്തിലെ ആദ്യ വനിതാ കളരിഗുരുക്കളാണ്. സഹോദരി അമ്യതയും ഭർത്താവ് സനലും കള്ള പരിശീലകരാണ് . ദില്ലി- പഞ്ചാബ് ഇന്റർനാഷണൽ അക്കാദമിയിൽ സ്വദേശികളും വിദേശികളുമായ മുന്നൂറിൽപ്പരം ഫുട്ബോൾ താരങ്ങൾക്കും ആരോമൽ പരിശീലനം നൽകിയിട്ടുണ്ട്.

English summary
Aromal into Wolrd record over Urumi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X