വിദേശത്തു കുടുങ്ങിയവർക്ക് തുണയായി കെ സുധാകരൻ എംപി: റഷ്യയിൽ നിന്നെത്തിച്ചത് മൂന്നുറിലേറെപ്പേരെ!!
കണ്ണൂര്‍: കെ സുധാകരൻ എംപിയുടെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നത് തുടരുന്നു. നേരത്തെ മലേഷ്യയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ സുധാകരൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു. എം.പിയുടെ ഇടപെടലിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നിന്നായി നിരവധി ചാർട്ടേഡ് വിമാനങ്ങൾ കണ്ണൂരിലെത്തിയിട്ടുണ്ട്.
നേരത്തെ ബെംഗളൂരു, ലക്ഷദ്വീപ്, മംഗളൂരു എന്നിവടങ്ങളിൽ കുടുങ്ങിയ മലയാളികളെയും സുധാകരന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊ വിഡ് ഭീതിയിൽ റഷ്യയില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികളാണ് വീടുകളിലേക്ക് മടങ്ങിയെത്തിയത്. നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ 320 മലയാളി വിദ്യാര്‍ഥികളാണ് മോസ്കോയില്‍നിന്നുള്ള സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലെത്തിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി റഷ്യയില്‍നിന്നുള്ള വിമാനങ്ങളുടെ ലഭ്യതക്കുറവും ഉയര്‍ന്ന യാത്രാനിരക്കും കാരണം വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്കു തിരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

രണ്ടര മാസം മുൻപ് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തിരികേ നാട്ടിലെത്താന്‍ സഹായം നല്‍കുന്നതിനായി കെ. സുധാകരന് എംപിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വിവരശേഖരണത്തിലാണ് നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ റഷ്യയില്‍നിന്ന് നാട്ടിലെത്താന്‍ ബുദ്ധിമുട്ടുന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ മേയ് 21 ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് റഷ്യയിലെ നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ നാനൂറോളം വിദ്യാര്‍ഥികളെ തിരികേ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം വേണമെന്ന് എംപി ആവശ്യപ്പെട്ടിരുന്നു.
കേരള സ്റ്റുഡന്റ്സ് അസോസിയേഷൻ ഭാരവാഹി ഹാഫിസ് ജാബിര്‍ ആണ് വിദ്യാര്‍ഥികളുടെ രേഖകള്‍ ശേഖരിക്കുകയും റഷ്യയില്‍ ആവശ്യമായ ഏകോപനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തത്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള നിക്സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്പനിയാണ് റഷ്യന്‍ വിമാനക്കമ്പനിയായ റോയല്‍ എയര്‍ലൈന്‍സിന്റെ സഹായം ആവശ്യപ്പെട്ട് ചാര്‍ട്ടേഡ് വിമാനത്തിനുള്ള ഇടപെടല്‍ പൂര്‍ത്തീകരിച്ചത്. വിദേശകാര്യ മന്ത്രാലയത്തെയും റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറെയും കെ. സുധാകരന് എംപി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications