കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശത്തു കുടുങ്ങിയവർക്ക് തുണയായി കെ സുധാകരൻ എംപി: റഷ്യയിൽ നിന്നെത്തിച്ചത് മൂന്നുറിലേറെപ്പേരെ!!

Google Oneindia Malayalam News

ക​ണ്ണൂ​ര്‍: കെ സുധാകരൻ എംപിയുടെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നത് തുടരുന്നു. നേരത്തെ മലേഷ്യയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ സുധാകരൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു. എം.പിയുടെ ഇടപെടലിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നിന്നായി നിരവധി ചാർട്ടേഡ് വിമാനങ്ങൾ കണ്ണൂരിലെത്തിയിട്ടുണ്ട്.

കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രം: ഏറ്റെടുത്ത് ജില്ലാകളക്ടർ!! കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രം: ഏറ്റെടുത്ത് ജില്ലാകളക്ടർ!!

നേരത്തെ ബെംഗളൂരു, ലക്ഷദ്വീപ്, മംഗളൂരു എന്നിവടങ്ങളിൽ കുടുങ്ങിയ മലയാളികളെയും സുധാകരന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊ വിഡ് ഭീതിയിൽ റ​ഷ്യ​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാണ് വീടുകളിലേക്ക് മടങ്ങിയെത്തിയത്. ​ നോ​ര്‍​ത്തേ​ണ്‍ സ്റ്റേ​റ്റ് മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ 320 മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മോ​സ്‌​കോ​യി​ല്‍​നി​ന്നു​ള്ള സ്വ​കാ​ര്യ ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി റ​ഷ്യ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും ഉ​യ​ര്‍​ന്ന യാ​ത്രാ​നി​ര​ക്കും കാ​ര​ണം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നാ​ട്ടി​ലേ​ക്കു തി​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

 xplane-600x338-1

ര​ണ്ട​ര മാ​സം മു​ൻപ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ള്‍​ക്ക് തി​രി​കേ നാ​ട്ടി​ലെ​ത്താ​ന്‍ സ​ഹാ​യം ന​ല്‍​കു​ന്ന​തി​നാ​യി കെ. ​സു​ധാ​ക​ര​ന്‍ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച വി​വ​ര​ശേ​ഖ​ര​ണ​ത്തി​ലാ​ണ് നോ​ര്‍​ത്തേ​ണ്‍ സ്റ്റേ​റ്റ് മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ റ​ഷ്യ​യി​ല്‍​നി​ന്ന് നാ​ട്ടി​ലെ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന വി​വ​ര​മ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മേ​യ് 21 ന് ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നോ​ട് റ​ഷ്യ​യി​ലെ നോ​ര്‍​ത്തേ​ണ്‍ സ്റ്റേ​റ്റ് മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ നാ​നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളെ തി​രി​കേ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ പ്ര​ത്യേ​ക വി​മാ​നം വേ​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കേ​ര​ള സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി ഹാ​ഫി​സ് ജാ​ബി​ര്‍ ആ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ രേ​ഖ​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും റ​ഷ്യ​യി​ല്‍ ആ​വ​ശ്യ​മാ​യ ഏ​കോ​പ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്. ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള നി​ക്‌​സ് ടൂ​ര്‍​സ് ആ​ന്‍​ഡ് ട്രാ​വ​ല്‍​സ് ക​മ്പ​നി​യാ​ണ് റ​ഷ്യ​ന്‍ വി​മാ​ന​ക്ക​മ്പ​നി​യാ​യ റോ​യ​ല്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​നു​ള്ള ഇ​ട​പെ​ട​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ​യും റ​ഷ്യ​യി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സി​ഡ​റെ​യും കെ. ​സു​ധാ​ക​ര​ന്‍ എം​പി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

English summary
Around 300 people reaches Kerala from Russia through Chartered flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X