കണ്ണൂരില്‍ അറസ്റ്റിലായ മോഷ്ടാക്കള്‍ അഞ്ചാം പീടികയിലും കവര്‍ച്ച നടത്തി; സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു
തളിപറമ്പ്: വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയി തിരിച്ചെത്തുന്നതിനിടെയില്‍ വീടുകുത്തിതുറന്ന് പത്തരപവന്റെ സ്വര്‍ണം കവര്‍ന്ന മോഷ്ടാക്കളെ പൊലിസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ പൊലിസിന്റെ പിടിയിലായ പ്രതികളാണ് അഞ്ചാംപീടികയില്‍ നടന്ന മോഷണസംഭവത്തിന് പിന്നിലെന്നാണ് പൊലിസിന് ലഭിച്ച വിവരം. കുഞ്ഞിപ്പളളി കെ.വി ഹൗസിലെ കെ.നിയാസുദ്ദീനെന്ന മസില് നിയാസ്(40) ചാലക്കുന്ന് ജസി നിവാസല് കെ. അജേഷെന്ന കുറുക്കന് അജേഷ്(33) എന്നിവരാണ് കവര്‍ച്ച നടത്തിയതെന്നാണ് തെളിഞ്ഞത്.
ധര്‍മശാല- അഞ്ചാം പീടിക റൂട്ടില്‍ ചിത്ര സ്റ്റോപ്പിന്മുന്പിലെ കുന്നില്‍ ശശിധരന്റെ വീടുകുത്തിതുറന്ന് പത്തരപവന്റെ സ്വര്‍ണാഭരണങ്ങളും പണം കവര്‍ന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ എട്ടുമണിയോടെ ശശിധരനും ഭാര്യ പ്രീതയും മകന് അമലും മകള്‍ അമൃതയും വീടുപൂട്ടി മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു.ഞായറാഴ്ച്ച രാത്രിയോടെയാണ് ഇവര്‍ മടങ്ങിയെത്തിയത്. അപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നത് വ്യക്തമായത്. ടെറസിന്റെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്.

അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പൂജാമുറിയിലെ ഭണ്ഡാരത്തിലെ പണവുമാണ് നഷ്ടമായത്. ശശിധരന്റെ പരാതിയില്‍ തളിപറമ്പ് പൊലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്പുറകില് കണ്ണൂരില്‍ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാക്കളാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ വെളളിയാഴ്ച്ച ഉച്ചയോടെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കൊയിലി ആശുപത്രി പരിസരത്തെ കല്പക റസിഡന്‍സില്‍ നടത്തിയ പരിശോധനയിലാണ് നിയാസും അജേഷും പിടിയിലായത്. വിയ്യൂരിലെ അതീവസുരക്ഷ ജയിലില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് മസില് നിയാസിറങ്ങിയത്. നിരവധി കേസില്‍ പ്രതിയാ അജേഷ് ഒന്‍പതു മാസം മുന്‍പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. ഇവരില്‍ നിന്നും രണ്ടു ഇരുചക്രവാഹനങ്ങള്‍ എട്ടുപവന്‍ സ്വര്‍ണാഭരണങ്ങളും പിടികൂടിയിരുന്നു.
കഴിഞ്ഞ മെയ് 21-ന് രാത്രി കീഴുതളളിയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കവര്‍ന്ന ബുളളറ്റും ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജര്‍ കോട്ടയം നെല്ലൂര്‍ സ്വദേശി രോഹിന്രാജിന്റെ ബുളളറ്റുമാണ് ഇവയെന്ന് അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ ആരുടെതാണന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നില്ല അതേ സമയം ഇങ്ങനെ രണ്ടു മോഷ്ടാക്കള്‍ കണ്ണൂരില്‍ പിടിയിലായിട്ടുണ്ടെന്നും അറിഞ്ഞ തളിപറമ്പ് ഡിവൈഎസ്പി പി പ്രമോദ് ശശിധരന്റെ മകനെ ഉള്‍പ്പെടെ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലേക്ക് അയച്ചു സ്വര്‍ണാഭരണങ്ങള്‍ പരിശോധിപ്പിക്കുകയായിരുന്നു.
ഇവര്‍ സ്വര്‍ണം തിരിച്ചറിഞ്ഞതോടെ അഞ്ചു പവന് സ്വര്‍ണമാലയും മൂന്ന് പവന് വളയും മോഷ്ടിച്ചതിന്റെ തുമ്പായി മാറി.ബാക്കി മൂന്ന് പവന് സ്വര്‍ണാഭരണങ്ങള്‍ കണ്ണൂരില്‍ വില്പന നടത്തിയതായി തെളിഞ്ഞു. ഇതിനിടെയില്‍ ഇരുവരെയും കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വാങ്ങി കണ്ണൂര്‍ ടൗണ്‍ പൊലിസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications