Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാറുവയസുകാരി വിദ്യാത്ഥിനിയെ ലൈംഗീകപീഡനത്തിനിരയാക്കിയ കലാസ്ഥാപന ഉടമയക്ക് ജീവപര്യന്തം ശിക്ഷ

തളിപ്പറമ്പ്: പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയെ മയക്ക് മിഠായി നല്‍കി പലവട്ടം ലൈംഗീകചൂഷണത്തിന് വിധേയമാക്കുകയും നഗ്‌നചിത്രങ്ങള്‍ വിവരം പുറത്തുപറഞ്ഞാല്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കലാപഠനകേന്ദ്രം മേധാവിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു.

തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജ് സി.മുജീബ് റഹ്‌മാനാണ് കേസിലെ പ്രതിയായ കാര്‍ത്തികപുരം സ്വദേശിയും കരുവഞ്ചാല്‍ ശ്രുതി മ്യൂസിക് ഉടമയുമായ ജിജി ജേക്കബിനെ(52)ശിക്ഷിച്ചത്. ഇയാള്‍ പകര്‍ത്തിയ പെണ്‍കുട്ടിയുടെ ഫോട്ടോ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന് രണ്ടുവര്‍ഷം കഠിനതടവിന് കൂടി ശിക്ഷിച്ചിട്ടുണ്ട്.

kannur

Recommended Video

cmsvideo
    അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

    2015-ല്‍ ഓണം നാളിലാണ്് കേസിനാസ്പദമായ സംഭവം. മലയോരത്തെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഗീതവിദ്യാലയത്തില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയെ അതുവരെ പഠിപ്പിച്ച അധ്യാപകന്‍ അവധിയിലായതിനാല്‍ താന്‍ പഠിപ്പിക്കാമെന്ന് ഉടമയായ ജിജി ജേക്കബ് പറയുകയായിരുന്നു. ഇതിനിടെയില്‍ പെണ്‍കുട്ടിക്ക്മയക്കുമിഠായി തന്ത്രത്തില്‍ നല്‍കി ബോധം കെടത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിനു ശേഷം കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ഇയാള്‍ പിന്നീട് ഇതുകാണിച്ചു ഭീഷണിപ്പെടുത്തുകയും തുടര്‍ച്ചയായി എട്ടുതവണ ലൈംഗീകപീഡനത്തിനിരയാക്കുകയും ചെയ്തു. താന്‍ പറഞ്ഞാല്‍ പള്ളികളിലെ കൊയറുകളിലും മറ്റും പാടാന്‍ അവസരം ലഭിക്കുമെന്നും പീഡനത്തിനിരയായ കാര്യം പുറത്തുപറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നുമാണ് ഇയാള് ‍ പറഞ്ഞിരുന്നത്. എന്നാല്‍ പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി പരീക്ഷയില്‍ തോല്‍ക്കുകയും ആരോടും മിണ്ടാതെയിരിക്കുകയും ചെയ്തതോടെയാണ് വീട്ടുകാര്‍ വിവരങ്ങള്‍ അന്വേഷിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ധ്യാനകേന്ദ്രത്തില്‍കൊണ്ടു പോയിരുന്നു. എന്നിട്ടും സൗഖ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി അമ്മയോട് പറയുന്നത്. ഇവരുടെ പരാതി പ്രകാരം ആലക്കോട് പൊലിസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ആലക്കോട് സി. ഐ എ.വി ജോണാണ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+