കൃത്രിമ ജലപാതപദ്ധതി: കുടിയിറക്കപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് യുഡിഎഫ് സംഘം
തലശേരി: ഉള്‍നാടന്‍ കൃത്രിമ ജലപാതയുമായി ബന്ധപ്പെട്ടു കുടിയിറക്കപ്പെടുന്നവരുടെ വിഷയങ്ങള്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് അഡ്വ.സണ്ണിജോസഫ് എംഎല്‍എ പറഞ്ഞു. വീടുനഷ്ടപ്പെടുന്നവരും കൃഷിഭൂമിനഷ്ടപ്പെടുന്നവരുമായ വലിയൊരു വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.അശാസ്ത്രീയമായ പദ്ധതി നടപ്പിലാക്കുന്നവഴി വലിയൊരു വിഭാഗം ജനങ്ങള്‍ നേരിടാന്‍ പോകുന്നത് വന്‍ ദുരിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

കൃത്രിമ ജലപാത കടന്ന് പോകുന്ന പ്രദേശങ്ങളിലെ ദുരിതങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി യു.ഡി.എഫ് സംസ്ഥാന കമ്മറ്റി നിയോഗിച്ച ഉപസമിതി പദ്ധതി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തവേ പരാതിക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടരി അഡ്വ.അബ്ദുല്‍ കരീംചേലേരിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രദേശവാസികളുടെ പ്രയാസങ്ങളും ആവലാതികളും കേട്ടത്. ഓരോ പ്രദേശങ്ങളിലും വീടുകളും കിടപ്പാടങ്ങളും കൃഷിസ്ഥലങ്ങളും വസ്തുവഹകളും നഷ്ടപ്പെടുന്ന നൂറുകണക്കിന് സ്ത്രീ പുരുഷന്‍മാരാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ സംഘത്തിന് മുന്‍പാകെ പരാതി പറയാനെത്തിയത്.
മതുക്കോത്ത് നിന്ന് ആരംഭിച്ച സന്ദര്‍ശനം പാനൂരില്‍ സമാപിച്ചു. ചേലോറ വയല്‍, കാപ്പാട്, ആറ്റടപ്പ, ചാല, കോറ്റംകുന്ന്, പനോന്തേരി അയ്യപ്പക്ഷേത്രം, ആനപ്പാലം, ഇല്ലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പിടി മാത്യു, സിഎ അജീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു
യുഡിഎഫ്. നേതാക്കളായ കെപി താഹിര്‍, എന്‍.കെ.ജയരാജന്‍, എംപി.അരവിന്ദാക്ഷന്‍, സി.ടി.സജിത്ത്, സി.സമീര്‍ ,എന്‍.പി.താഹിര്‍ ഹാജി, വി.സുരേന്ദ്രന്‍ മാസ്റ്റര്‍, കെ.പി.സാജു, ഹരിദാസ് മൊകേരി, മഹമൂദ് കാട്ടുര്‍ ,പി .സി.അഹമ്മദ് കുട്ടി, സി.എറമുള്ളാന്‍, എം.പി.മുഹമ്മദലി, എം.മുസ്തഫ , ഖാലിദ് മുരിങ്ങേരി, ഇ.എ.നാസര്‍, കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പ്രേമവല്ലി, വൈസ് പ്രസിഡണ്ട് ശാഹുല്‍ ഹമീദ് തുടങ്ങിയവര്‍ അനുഗമിച്ചു. സമിതി ഫെബ്രുവരി 18 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.












Click it and Unblock the Notifications