വാഹനാപകടം: കണ്ണൂരില്‍ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഗായകന് ഗുരുതര പരുക്ക്!!
കണ്ണൂര്‍: കണ്ണൂർ-കാസർകോട് ദേശീയപാതയിലെ റോഡഡരികിലെ ബസ് ബേയുടെ താഴ്ചയിലുള്ള കുഴിയിൽ വീണ് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് എതിര്‍വശത്തെ കടയിലേക്ക് പാഞ്ഞു കയറി. കാറിലുണ്ടായിരുന്ന ഗായകന് പരിക്കേറ്റു. ഒരു വന്‍ ദുരന്തമാണ് വഴി മാറിയത്. എകെജി ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ നടന്ന അപകടത്തില്‍ ഏഷ്യാനെറ്റ് ഐഡിയസ്റ്റാര്‍ സിംഗര്‍ റോഷനാണ് പരിക്കേറ്റത്. മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി റോഡിലെ കുഴിയിലിറങ്ങിയതോടെ നിയന്ത്രണം വിട്ട് ഡിവൈഡറും തകര്‍ത്ത് എതിര്‍വശത്തെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
കടകള്‍ തുറക്കാത്ത സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മലക്കം മറിഞ്ഞു. കാര്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു. ബസുകള്‍ നിര്‍ത്തുന്നതിന് വേണ്ടി റോഡില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച താഴ്ചയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാത്രിയില്‍ ഈ കുഴി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടാത്തതിനാല്‍ ഇവിടെ വാഹനാപകടങ്ങള്‍ പതിവാണ് ഗുരുതരമായി പരുക്കേറ്റ റോഷൻ ചാല മിംമ്സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അപകടം നടന്നയുടൻ എത്തിയ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപടകത്തിന് കാരണമെന്ന് കരുതുന്നു. എന്നാൽ ഇയാളുടെ പരുക്ക് ഗുരുതരമല്ല. ശനിയാഴ്ച്ച പുലർച്ചെ ആറു മണിക്കാണ് അപകടം.












Click it and Unblock the Notifications