പണം തട്ടുന്നതിനായി ചെങ്കൽ തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്ന ആസാം സ്വദേശിയായ യുവാവ് റിമാൻഡിൽ
ഇരിട്ടി: ഇരിക്കൂറിലെ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സഹപ്രവർത്തകനായ ആ സാം സ്വദേശി റിമാൻഡിൽ 'തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഇരിക്കൂർ ബ്ലാത്തൂരിൽ ചെങ്കൽ പണിക്കെത്തിയ ആസാം സ്വദേശിയായ യുവാവിനെ ആരുമറിയാതെ കൊന്ന് കുഴിച്ചിട്ടത് പണത്തിന് വേണ്ടിയാണെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്.
രണ്ടു വർഷം മുൻപാണ് ചെങ്കൽ ക്വാറിക്കായി ജെസിബി കൊണ്ട് മണ്ണ് നീക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്.ഇതേ തുടർന്ന് നാട്ടുകാർ സംശയമുന്നയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു. ഇതിനു ശേഷം ശരീര അവശിഷ്ടങ്ങളും ഇവിടെ നിന്നും കണ്ടെത്തുകയുണ്ടായി. ഇതോടെയാണ് കേസിലെ പ്രതിയായ സാദിഖലി (20) കുടുങ്ങിയത്.

രണ്ട് വർഷം മുമ്പ് കല്യാടിനടുത്ത് ഊരത്തൂർ പറമ്പിൽ നിന്ന് തലയോട്ടിയും ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയ കേസിലാണ്ആസാം സ്വദേശി സാദിഖലിയെ (20) അറസ്റ്റ് ചെയ്ത് ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് അബ്രഹാം, ഇരിക്കൂർ സിഐ പി.അബ്ദുൽ മുനീർ, എസ്.ഐ നിതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. മൊബൈൽ ഫോൺ മോഷണക്കേസിൽ ജയിലിൽ കഴിയുന്ന സാദിഖലിയെ ഇരിക്കൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കാണാതായ ആസാം സ്വദേശി സയ്യിദ് അലി (22) യുടെതാണ് തലയോട്ടിയെന്ന് ശാസ്ത്രീയമായ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് ജയിലിൽ കഴിയുന്ന സാദിഖലിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. സയ്യിദ് അലിയുടെ മൊബൈൽഫോൺ കവർന്ന കേസിലായിരുന്നു ആസാം സ്വദേശി സാദിഖലി ജയിലിലായത്. ആസാം ബേർപ്പെട്ട ജില്ലയിലെ ഗ്രാമത്തിൽ നിന്നാണ് സാദിഖലിയെ ഒരാഴ്ച്ച മുൻപ് പ്രതിയെ ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം എസ്പിയുടെ നിർദ്ദേശപ്രകാരം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പോലീസ് നിഗമനത്തിലെത്തിയത്.
ആലുവയിൽ സ്വർണപ്പണി ചെയ്തിരുന്ന സാദിഖലി മറ്റൊരു ജോലി തേടിയാണ് ഇരിക്കൂർ ഊരത്തൂരിൽ എത്തിയത്. ഇവിടെ ചെങ്കൽ പണയിൽ ജോലി ചെയ്തിരുന്ന ബന്ധുവാണ് ഇയാൾക്ക് സയ്യിദലിയോടൊപ്പം താമസ സൗകര്യം ഏർപ്പെടുത്തിയത്.സയ്യിദലിയും സാദിഖലിയും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. സയ്യിദലി ഒരുപാത്രത്തിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സാദിഖലി പലപ്പോഴും പണം മോഷ്ടിക്കുന്നത് സയ്യിദലി കാണാനിടയായി. തുടർന്നായിരുന്നു വാക്കേറ്റവും അടിപിടിയും നടന്നതിനെ തുടർന്ന് കൊല നടന്നത്. കൊലയ്ക്കുശേഷം മുറിയിൽ നിന്ന് 100 മീറ്റർ അകലെ ചെങ്കൽപ്പണയിൽ കുഴിയെടുത്ത് മറവുചെയ്തു. തങ്ങൾ ഇരുവരും നാട്ടിലേക്ക് പോവുകയാണെന്ന് പരിസരത്തുള്ളവരോട് പറഞ്ഞ് സാദിഖലി പോയി. 3000 രൂപയും മൊബൈൽ ഫോണുമായിരുന്നു സാദിഖലി കൊണ്ടുപോയത്.
2018 ൽ ഊരത്തൂരിലെ ചെങ്കൽ പണയുടെ പരിസരത്തുള്ള കശുമാവിൻ കാട് വെട്ടി തെളിച്ച് ചെങ്കൽ പണയ ക്കായി മണൽ നീക്കുന്നതിനിടെയാണ്. തലയോട്ടി കണ്ടെത്തിയത്. ഇതിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളും പൊതുജനങ്ങളും രംഗത്തുവന്നുവെങ്കിലും വലിയദുരൂഹതയൊന്നും അന്ന് പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഫോറൻസിക് പരിശോധനയിലാണ് ഇത് യുവാവിൻ്റെ തലയോട്ടിയാണെന്ന് മനസ്സിലായത്. ചെങ്കൽ മേഖലയായ ഇവിടെ ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്ന പോലീസ് അന്വേഷണത്തിലാണ് സയ്യിദലിയും സാദിഖലിയും ആസാമിലേക്ക് പോയ വിവരം ലഭിച്ചത്.
സയ്യിദലിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് വീട്ടിലെത്തിയിട്ടില്ലെന്നും സയ്യിദലിയുടെ മൊബൈൽ ഫോൺ മറ്റൊരാൾ ഉപയോഗിക്കുന്നതായിട്ട് പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സാദിഖലിയാണ് മൊബൈൽഫോൺ മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. കല്യാട് ഊരത്തൂർ പറമ്പിൽ രണ്ട് വർഷം മുമ്പ് തലയോട്ടിയും ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയ കേസിൻ്റെ ചുരുളഴിഞ്ഞത് പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ്.
ചെങ്കൽ പണയിൽ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ സയ്യിദ് അലിയുടെ (20) തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണമാണ് ഒടുവിൽ കൊലപാതക കേസിൻ്റെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശിയത്. ആസാമിലെ ഗുവാഹത്തിക്കടുത്ത ബെർപേട്ട ജില്ലയിലെ സാദിഖ് അലി(21)യെ പൊലിസ് മഫ്ടിവേഷത്തിൽ ചെന്നാണ് പിടികൂടിയത്. ഇരിക്കൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ മുനീർ, എസ് ഐ നിധീഷ് എന്നിവർ ഒരു വാറൻറ് കേസിലാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ആ സം പൊലിസിനെ അറിയിച്ചിരുന്നുവെങ്കിലും കൊല നടത്തിയതിൻ്റെ സൂചന അന്നേ പോലീസിന് ലഭിച്ചിരുന്നു.
2018 ലാണ് ഊരത്തൂർ ചെങ്കൽപണയുടെ സമീപത്ത് നിന്ന് ആദ്യം തലയോട്ടി കണ്ടെത്തിയത്.അടുത്ത ദിവസങ്ങളിൽ ശരീരാവയവങ്ങളും വസ്ത്രങ്ങയും കണ്ടെത്തിയതോടെ നാട്ടുകാർ രംഗത്ത് വരികയും പോലീസ് അന്വേഷണം ഊർജിതമാക്കുകയും തലയോട്ടിയും ശരീരികാവയവങ്ങളും ശാസ്ത്രീയ പരിശോധനക്കയക്കുകയും ചെയ്തു. പരിശോധനയിൽ ആസാം സ്വദേശിയും ഊരത്തൂർ ഗവ: ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ വാടക മുറിയിൽ താമസിച്ചിരുന്ന സയ്യിദ് അലിയുടേതാണ് തലയോട്ടിയും ശരീരികാവയവങ്ങളുമെന്ന് പോലീസ് സ്ഥിരീകരിച്ചു.ചെങ്കൽ പണയിൽ ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിലേക്ക് പോയെന്നാണ് കൂടെ ജോലി ചെയ്യുന്നവരും നാട്ടുകാരും കരുതിയത്.
സയ്യിദ് അലിയുടെ മരണം കൊലപാതകമാണെന്ന സംശയമുയർന്നുവെങ്കിലും അതിനെ ബലപ്പെടുത്തുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ മരണപ്പെട്ട സയ്യിദ് അലി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെൽ വഴി ഇരിക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ആസാമിലെ ബാർപേട്ട മാർക്കറ്റിൽ വെച്ച് സാദിഖ് അലിയെ പിടികൂടുകയായിരുന്നു കാര്യംനടന്നതിന് ശേഷം ഇവിടെ നിന്നും മുങ്ങിയ സാദിഖ് അലി രണ്ട് ദിവസത്തിന് ശേഷം വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എടുക്കാനെന്ന പേരിൽ വീണ്ടും ഊത്തരൂരിലെത്തുകയും സയ്യിദ് അലിയുടെ റൂമിൽ കയറി മൊബൈൽ ഫോണും പണവും കവർന്ന് ആസാമിലേക്ക് വണ്ടി കയറുകയുമാണുണ്ടായത്.
2018 ജനുവരി 27 മുതൽ സയ്യിദ് അലിയുടെ തിരോധാനവും സാദിഖ് അലി നാട്ടിലേക്ക് വണ്ടി കയറിയതുമാണ് യുവാവിനെ പോലീസിൻ്റെ നോട്ടപ്പുള്ളിയായത്.
എന്നാൽ കൊലപാതകസംബന്ധിച്ച് പോലീസിന് കൂടുതൽ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ മൊബൈൽ ഫോൺ കവർന്ന കേസിൽ യുവാവിന് ജാമ്യം ലഭിക്കുകയും പിന്നീട് ഇവിടെ നിന്ന് മുങ്ങുകയും ചെയ്തിരുന്നു. ഈ കേസിൽ വാറൻഡ് പ്രതിയായ യുവാവ് വീണ്ടും ഊത്തരൂരിലെത്തിയപ്പോഴാണ് പോലീസ് വീണ്ടും പിടികൂടിയത്.
ചോദ്യം ചെയ്യലിൽ ഇയാൾക്ക് സയ്യിദ് അലിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും സയിദ് അലിയെ കാണാതായ ദിവസം ഇരുവരും ഒന്നിച്ചുണ്ടായിരുന്നതായ നിർണ്ണായക തെളിവുകൾ പോലീസിന് ലഭിച്ചു. ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് നടത്തിയ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ സാദിഖ് അലിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി പോലീസ് ചോദ്യം ചെയ്യുന്നതോടെ ചെങ്കൽ മേഖലയിൽ പരിഭ്രാന്തി പരത്തിയ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications