Get Updates
Get notified of breaking news, exclusive insights, and must-see stories!

കാടാച്ചിറ സഹകരണബാങ്കില്‍ യുവതി നിക്ഷേപിച്ച ലക്ഷങ്ങള്‍ തട്ടിയെടുത്ത ജ്യോതിഷി പിടിയില്‍

തലശേരി: സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 21,70,000 രൂപയും രണ്ടരപവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ അധ്യാത്മിക പ്രഭാഷകനും ജ്യോതിഷിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ മുന്‍ മാനേജര്‍ റിമാന്‍ഡില്‍.

കാടാച്ചിറ സഹകരണബാങ്കില്‍ നിന്നും തട്ടിപ്പുനടത്തിയ ആഡൂര്‍ സ്വദേശി പ്രവീണ്‍ പനോന്നേരിയാ(47)ണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാവിലെ തലശേരി തിരുവങ്ങാടുവെച്ചാണ് എടക്കാട് സി. ഐ സുരേന്ദ്രന്‍ കല്യാടനും സംഘവും പ്രതിയെ പിടികൂടി തലശേരി കോടതിയില്‍ ഹാജരാക്കിയത്. ബാങ്കിലെ നിക്ഷേപകയായ ചെമ്പിലോട് തന്നട സ്വദേശിനി രജനിയുടെ പരാതിയിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

knr

2020 ജൂണ്‍ പതിനൊന്നിനാണ് 21,70,000 രൂപ രജനി ബാങ്കില്‍ നിക്ഷേപിച്ചത്. പ്രവീണ്‍ പനോന്നേരി യുവതിയുടെ കുടുംബസുഹൃത്തായിരുന്നു. ഈ പരിചയവും ഉയര്‍ന്ന പലിശയും വാഗ്ദ്ധാനം ചെയ്തതുകൊണ്ടാണ് പണം നിക്ഷേപിച്ചത്. കാര്‍ഷിക വായ്പയെന്ന നിലയില്‍ സ്വര്‍ണം വെച്ചാല്‍ നാലുശതമാനം മാത്രമേ പലിശ നല്‍കേണ്ടതുളളൂവെന്നും ആ തുക ബാങ്കില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ ഉയര്‍ന്ന പലിശ നല്‍കാമെന്നും വാഗ്ദ്ധാനം ചെയ്താണ് എഴുപതിനായിരം രൂപ കൂടിനിക്ഷേപിച്ചത്.

പണം നിക്ഷേപിച്ചു ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അതു പുതുക്കാനെന്ന പേരില്‍ പ്രവീണ്‍ യുവതിയില്‍ നിന്നും നിക്ഷേപ രസീത് കൈക്കലാക്കി. ബാങ്കിലേക്ക് വരേണ്ടതില്ലെന്നും താന്‍ പുതുക്കി വെച്ചോളാമെന്നും പറയുകയും ചെയ്തു. തുടര്‍ന്ന് യുവതിയറിയാതെ നിക്ഷേപ തുക പിന്‍വലിച്ചു തട്ടിയെടുത്തുവെന്നാണ് പരാതി. തട്ടിപ്പു മനസിലായതിനെ തുടര്‍ന്നാണ് രജനി എടക്കാട് പൊലിസില്‍ പരാതി നല്‍കിയത്.

പൊലിസ് സംഭവത്തില്‍ കേസെടുത്തുവെങ്കിലും പ്രാദേശിക കോണ്‍ഗ്രസ് നേതാവായ പ്രവീണ്‍ പനോന്നേരിയെ അറസ്റ്റു ചെയ്യാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് രജനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത്രയും വലിയ തുക തട്ടിയെടുത്ത പ്രമാദമായ കേസിലെ പ്രതിയെ എന്തുകൊണ്ടു അറസ്റ്റു ചെയ്യുന്നില്ലെന്ന ചോദിച്ച ഹൈക്കോടതി പൊലിസിനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ കല്യാടന്‍ സി. ഐയായി എടക്കാട് ചുമതലയേറ്റത്. തുടര്‍ന്നാണ് പ്രവീണിനെ പിടികൂടാന്‍ പൊലിസ് അന്വേഷണമാരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+