Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗരുഡ രത്നത്തിന്‍റെ പേരിൽ ജ്യോത്സ്യൻ പ്രവാസിയിൽ നിന്നും തട്ടിയത് 12 ലക്ഷം: പൊലിസ് അന്വേഷണം ആരംഭിച്ചു

തലശേരി: വാഹനപകട മരണത്തിൽ നിന്നും രക്ഷപെടാൻ ഗരുഡരത്നത്തിന് കഴിയുമെന്ന് വിശ്വസിപ്പിച്ച് ജ്യോത്സ്യൻ 11,75000രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂർ കോർപറേഷനിലെ കൊറ്റാളി സ്വദേശി മൊബിൻ ചന്ദാണ് കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരേ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയത്. ശുഭമുഹൂർത്തത്തിന് സമീപിക്കുകയെന്നു സോഷ്യൽപരസ്യം കണ്ടാണ് മൊബിനും ഭാര്യയും പുതിയ വീടിനായി കുറ്റിയടിക്കുന്നതിന് മുഹൂർത്തം കുറിക്കാനായി ജോത്സ്യനെ സമീപിച്ചത്. എന്നാൽ മൊബിന് വാഹനപകടത്തിൽ മരണമുണ്ടാകുമെന്ന് തന്‍റെ അത്ഭുത സിദ്ധിയിൽ തെളിഞ്ഞു കാണുന്നുവെന്ന് ഇയാൾ പറഞ്ഞു ഭയപ്പെടുത്തുകയായിരുന്നു. വാഹനാപകട മരണം തടയാൻ ശക്തിയുള്ള ഗരുഡ രത്നമെന്ന അത്ഭുത രത്നം തന്‍റെ പക്കലുണ്ടെന്നും ഇതുപയോഗിച്ചാൽ ദീർഘായുസുണ്ടാകുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

Police

ഗരുഡന്‍റെ തലയിൽ നിന്നെടുത്തതുമായി കോടികൾ വിലമതിക്കുന്ന ഗരുഡരത്നം പത്തെണ്ണം വീട്ടിൽ സൂക്ഷിക്കണമെന്നും കൂടാതെ ഓരോ ദിവസവും രത്നം തൊട്ട് പത്ത് പ്രാവശ്യം ഗരുഡമന്ത്രം ജപിക്കണമെന്നും മൊബിന്‍റെ ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഗരുഡരത്നത്തിന് പത്ത് ലക്ഷം രൂപ ചെലവുവരുമെന്നും പറഞ്ഞു. ഭർത്താവിന്‍റെ ജീവൻ രക്ഷിക്കാനായി ഭാര്യ പണം നൽകുകയായിരുന്നു.

കൂടാതെ മകന് തങ്കഭസ്മം പാലിൽ കലക്കി കൊടുത്താൽ അമാനുഷിക കഴിവും ഭാവിയിൽ ഐഎഎസ് ലഭിക്കുമെന്നും പറഞ്ഞു. ഇതിന് 1,2500 രൂപയാണ് ചെലവായി ജോത്സ്യൻ പറഞ്ഞത്. വിദേശത്ത് ജോലിയുണ്ടായിരുന്ന മൊബിന് വീണ്ടും വിദേശത്ത് പോകാനായി അന്പതിനായിരം രൂപ വിലയുള്ള വിദേശലക്ഷ്മി യന്ത്രം വീട്ടിൽ സൂക്ഷിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 11,75000 രൂപയും മൊബിൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഗരുഡ രത്നം നൽകിയ നാല് പേർ ഇന്നത്തെ മന്ത്രിസഭയിൽ മന്ത്രിമാർ ആണെന്നും പ്രമുഖരായ ബിസ്നസ്മാൻമാർ വിദേശലക്ഷ്മി യന്ത്രം അവരുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് തങ്ങളെ ജോത്സ്യൻ വിശ്വസിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

Recommended Video

cmsvideo
    Actress Lakshmi Priya against Monson Mavunkal

    ആദിവാസികളിൽ നിന്നാണ് ഗരുഡരത്നം ലഭിക്കുന്നതെന്നാണ് ജോത്സ്യൻ പറഞ്ഞത്. കണ്ണവത്ത് ഓഫീസ് ഉണ്ടെന്നും പറഞ്ഞു. ഓഗസ്റ്റിലാണ് മാസം കണ്ണവത്തെ ഓഫീസിൽ എത്താൻ പറയുകയും ഓഫീസിൽ കയറ്റാതെ ജോത്സ്യന്‍റെ വാഹനത്തിൽ വെച്ച് ആറ് വലുതും നാല് ചെറതുമായ രത്നം തരുകയും പത്ത് ലക്ഷരൂപ ജോത്സ്യന് കൈമാറുകയും ചെയ്തു.എന്നാൽ കണ്ണവത്ത് ഇങ്ങനെയൊരു ഓഫീസ് ഉണ്ടായിരുന്നില്ല. മകന്‍റെ ദോഷം പരിഹരിക്കാനായി തങ്കഭസ്മം തരികയും 1,25000 രൂപ ജോത്സ്യന് നൽകുകയും ചെയ്തു. എന്നാൽ ഇയാൾ നൽകിയ തങ്കഭസ്മം കഴിച്ച് മകന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപെട്ടു. തുടർന്ന് ഇയാൾ നൽകിയ തങ്കഭസ്മവും ഗരുഡരത്നവും വിദേശലക്ഷ്മി യന്ത്രവും പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞതെന്നും മൊബിൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ജില്ലാ പൊലിസ് മേധാവിക്ക്.മൊബിൻ നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണമാരംഭിച്ചിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+