• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ദേശീയപാത വികസനം: കുടിയിറക്കിനെതിരെ അത്താഴക്കുന്നുക്കാരും സമരത്തിലേക്ക്

കണ്ണൂർ: തുരുത്തിയിലെ ദളിത് കുടുംബങ്ങൾ നടത്തുന്ന കുടിയൊഴിക്കൽവിരുദ്ധ സമരത്തിന് പിന്നാലെ അത്താഴക്കുന്നിലെ കുടുംബങ്ങളും സമരരംഗത്തേക്ക്. ദേശീയപാതാ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപെടുന്ന അത്താഴകുന്നിലെ നിവാസികള്‍ക്ക് തൃപ്തികരമില്ലാത്ത നഷ്ടപരിഹാരമാണ് നിലവില്‍ നാഷണല്‍ ഹൈവേ അതോറിറ്റി നിശ്ചയിച്ചതെന്നും അഞ്ചും ആറും അംഗങ്ങളുള്ള വീടുകള്‍ക്ക് നഷ്ടപരിഹാരമായി പാസായത് വേറും 65 ലക്ഷം രൂപയാണെന്നും സമരസമിതിക്കാര്‍ ആരോപിച്ചു.

'കർണാടക അധിനിവേശ പ്രദേശങ്ങൾ’ മഹാരാഷ്ട്രയിൽ ഉൾപ്പെടുത്തും: വീണ്ടും നിലപാട് വ്യക്തമാക്കി ഉദ്ദവ് താക്കറെ

ഈ നഷ്ടപരിഹാരം എല്ലാവർക്കും വീതിച്ചു നല്‍കിയാല്‍ വീട് വെക്കാന്‍ പോലും തികയില്ലെന്നും കുടിയൊഴിപ്പിച്ചതിനു ശേഷം സാവകാശം തന്നില്ലെങ്കില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ കുടില്‍കെട്ടി അവിടെ തമാസിക്കുമെന്നും അത്താഴക്കുന്ന് പ്രദേശവാസികൾ മുന്നറിയിപ്പു നൽകി. ന്യായമായ നഷ്ട പരിഹാരം നൽകിയാൽ തങ്ങൾ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്നും അത്താഴ കുന്നിലെ സമരക്കാർ പറഞ്ഞു.

പാപ്പിനിശേരിയിലെ തുരുത്തിയിലെ ദളിത് കുടുംബങ്ങളെ പോലെ അത്താഴക്കുന്നിലെ കുടുംബങ്ങളും അന്തിമ സമരത്തിനിറങ്ങിയിരിക്കുകയാണ്. മന്ത്രിമാർ,ജില്ലാ കലക്ടർ തുടങ്ങി ഒട്ടേറെ നിവേദനം നല്‍കിയെങ്കിലും ആരും തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണുള്ളതെന്നും സമരക്കാർ പറയുന്നു.

ബൈപാസിനു വേണ്ടി സ്ഥലം വിട്ടു നല്‍കാന്‍ വിസമ്മതിച്ച അത്താഴകുന്ന് നിവാസികളെകൊണ്ട് ഭീഷണിപ്പെടുത്തിയാണ് സമ്മതപത്രം ഒപ്പിട്ടു വാങ്ങിയതെന്ന് സ്ഥലവാസിയായ നജീബ് പറഞ്ഞു. വീട്ടില്‍ പുരുഷന്മാര്‍ ഇല്ലാത്തപ്പോള്‍ വന്നു സ്ട്രീകളെയും കുട്ടികളെയും ഭീഷണിപ്പടുത്തിയാണ് സ്ഥലം വിട്ടുനല്‍കാനുള്ള സമ്മതപത്രത്തില്‍ ഒപ്പ് വാങ്ങിച്ചതെന്ന് നജീബ് പറഞ്ഞു. ഫണ്ട് പാസായ ഉടന്‍ സ്ഥലവാസികള്‍ക്ക് നോട്ടിസ് മുഖേനെയോ ഫോണ്‍ കാള്‍ മുഖേനെയോ അറിയിച്ചതിനുശേഷം വീടിന്റെ താക്കോല്‍ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച ശേഷം മാത്രമേ ഫണ്ട് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യകുകയാണ് ചെയ്യുന്നത്. അന്ന് തന്നെ വീട് വിട്ട് ഇറങ്ങി കൊടുക്കണമെന്നുമുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും നജീബ് പറഞ്ഞു. ഇങ്ങനെ കുടിയിറങ്ങേണ്ടി വരുമ്പോള്‍ തങ്ങള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു. വീട് ശരിയാകുന്നതുവരെ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയാണ് വേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. വാടകയ്ക്ക് വീടെടുക്കുവാണെങ്കിലും ഏകദേശം ഒരുമാസം സമയം ആവശ്യമാണ്. ഈ ഒരു സാവകാശം പോലും തരാതിരിക്കുന്നത് ജനാധിപത്യ രാജ്യത്തിനു ചേരാത്തതാണെന്നും നജീബ് പറഞ്ഞു. ഇതിനോടൊപ്പം മൂന്ന് മാസത്തെ സാവകാശം എങ്കിലും തങ്ങള്‍ക്ക് തരണമെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു.

നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നിലവിലുള്ള അലൈന്‍മെന്റ് പ്രകാരം അത്താഴകുന്ന് ഭാഗത്തു നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നത് 40ഓളം കുടുംബങ്ങളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. നിലവിലുള്ള അലൈന്‍മെന്റ് പ്രകാരം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ താഴെ ഭാഗത്തുകൂടി സ്ഥലം ഉണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് തങ്ങളുടെ വീട് സ്ഥിതിചെയ്യുന്നതിലൂടെ സ്ഥലം ഏറ്റെടുക്കുന്നതെന്ന് അത്താഴക്കുന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.

English summary
Athazhakkunnu natives moves to strike against national highway project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X