തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് മോഷണം: എടിഎം കവർന്നു!
കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ വീണ്ടും കാര്‍ തകര്‍ത്ത് മോഷണം. ഐ ഫോണ്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ ഫോണുകളും എ.ടി.എം കാര്‍ഡുകളും വിദേശ ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ വിലപ്പെട്ട രേഖകളുള്ള ബാഗും 3000 രൂപയും കവര്‍ന്നു. കഴിഞ്ഞ രാജരാജേശ്വരേക്ഷത്ര പരിസരത്ത് പാര്‍ക്ക് ചെയ്ത കാറിന്റെ ഡോര്‍ തകര്‍ത്താണ് മോഷണം നടന്നത്. വൈകുന്നേരം 6.40ന് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഏഴാംമൈല്‍ വടക്കാഞ്ചേരി റോഡിലെ സി.വി ഹരിദാസിന്റെ മാരുതി അള്‍ട്ടോ കാറ് തകര്‍ത്താണ് മോഷണം നടന്നത്.
മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞത് പോലീസ് പരിശോധിച്ചുവരികയാണ്. ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് 7.15ന് ഹരിദാസും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് ഡോര്‍ തകര്‍ത്തത് കണ്ടത്. സിസിടിവി പരിശോധിച്ചപ്പോള്‍ മോഷണം നടന്നത് ഏഴിനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗിലുള്ള ഐ ഫോണ്‍ ഇതേവരെ ഓഫ് ചെയ്യാത്തതിനാല്‍ പോലീസ് ലൊക്കേഷന്‍ കണ്ടെത്തിയിട്ടുണ്ട്.

2019 ജനുവരി 17 ന് കാറിന്റെ ചില്ല് തകര്‍ത്തുള്ള മോഷണ പരമ്പരക്ക് തുടക്കം കുറിച്ച ശേഷം ശനിയാഴ്ച്ച നടന്നത് 14ാമെത്ത കവര്‍ച്ചയാണ്. കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകര്‍ത്ത് മുന്‍ സീറ്റില്‍ വെച്ചിരുന്ന ബാഗ് മോഷ്ടിച്ചതായിരുന്നു ആദ്യ സംഭവം. കഴിഞ്ഞ ദിവസം മോഷണശ്രമം നടന്ന കാര്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.












Click it and Unblock the Notifications