കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എ.ടിഎമ്മുകള്‍ തുറന്നില്ല: പണത്തിനായി ശ്രീകണ്ഠപുരത്ത് ഇടപാടുകാരുടെ നെട്ടോട്ടം

  • By Desk
Google Oneindia Malayalam News

ശ്രീകണ്ഠാപുരം: പ്രളയത്തില്‍ മുങ്ങിയ ശ്രീകണ്ഠാപുരം നഗരത്തിലെ മൂന്ന് എ.ടി.എമ്മുകള്‍ ഒന്നര മാസമായിട്ടും തുറന്നില്ല. ഇപ്പോള്‍ ശ്രീകണ്ഠാപുരം നഗരത്തിലെത്തുന്നവര്‍ പണത്തിനായി പരക്കം പായുന്ന സ്ഥിതിയാണുള്ളത്. വെള്ളം കയറി നശിച്ച എ.ടി.എമ്മുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബാങ്ക് ശാഖാ ജീവനക്കാര്‍പറയുന്നത്. എന്നാല്‍ പ്രളയം തുടര്‍ച്ചയായി സംഭവിക്കുന്ന സാഹചര്യത്തില്‍ തിരക്കുപിടിച്ചു ഇവിടെ എ.ടി. എം കൗണ്ടറുകള്‍ സ്ഥാപിക്കേണ്ട നിലപാടിലാണ് ബാങ്ക് അധികൃതര്‍.

'നീ സിലിണ്ടര്‍ എത്തിച്ചുവല്ലേ,നിന്നെ കണ്ടോളാം'..യോഗി ആദിത്യനാഥിന്‍റെ ഭീഷണി,തുറന്നടിച്ച് കഫീല്‍ ഖാന്‍'നീ സിലിണ്ടര്‍ എത്തിച്ചുവല്ലേ,നിന്നെ കണ്ടോളാം'..യോഗി ആദിത്യനാഥിന്‍റെ ഭീഷണി,തുറന്നടിച്ച് കഫീല്‍ ഖാന്‍

എസ്.ബി.ഐയുടെ രണ്ട് എ.ടി.എമ്മുകളാണ് നഗരത്തിലുള്ളത്. ഇതില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ എ.ടി.എം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്നു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എം.എം കോംപ്ലക്‌സിലെ എ.ടി.എമ്മിലും ഫെഡറല്‍ ബാങ്കിന്റെ കെ.വി.എ കോംപ്ലക്‌സിലെ എ.ടി.എമ്മിലും വെള്ളം കയറി നശിച്ചിരുന്നു. ഇവ മൂന്നും വെള്ളപ്പൊക്കത്തിനു ശേഷം തുറന്നിട്ടില്ല. കെ.എസ്.ഇ.ബി പരിസരത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും എസ്.ബി.ഐയുടെയും എ.ടി.എമ്മുകളാണ് നിലവില്‍ ആശ്രയം.

sbiatm-

ബസ് സ്റ്റാന്‍ഡിലുള്ളവര്‍ക്ക് കെ.എസ്.ഇ.ബി പരിസരത്ത് എത്തണമെങ്കില്‍ 400 മീറ്ററിലധികം നടക്കണം. വൈദ്യുതി പ്രശ്‌നം മൂലം ഈ എ.ടി.എമ്മുകള്‍ പണിമുടക്കുന്ന ദിവസങ്ങളില്‍ പണം കിട്ടാതെ ഇടപാടുകാര്‍ വലയുന്ന അവസ്ഥയാണ്. ഏറെനേരം ക്യൂവില്‍ നിന്നാല്‍ മാത്രമാണ് പണം ലഭിക്കുന്നത്. വെള്ളം കയറിയ ശ്രീകണ്ഠാപുരത്തെ മറ്റ് കടകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചെങ്കിലും എ.ടി.എമ്മുകള്‍ പ്രവര്‍ത്തനക്ഷമമാകാത്തതില്‍ പ്രതിഷേധമുയരുന്നുണ്ട്. പ്രതിസന്ധിക്കു താല്‍ക്കാലിക പരിഹാരമായി കഴിഞ്ഞ ദിവസം മുതല്‍ ജില്ലാസഹകരണ ബാങ്കിന്റെ മൊബൈല്‍ എ.ടി. എമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം ഇൗ എ.ടി. എമ്മിലൂടെ പൊതുമേഖലാ ബാങ്കുകളിലെ കാര്‍ഡുപയോഗിച്ചു പണം പിന്‍വലിക്കാം.

English summary
ATM under service issue in Sree Kandapuram customers facing problems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X