കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെഞ്ഞാറമൂട് കൊലപാതകം: കണ്ണൂരിലും അക്രമം, കോൺഗ്രസ് ഓഫിസുകൾ വ്യാപകമായി തകർത്തു

  • By Desk
Google Oneindia Malayalam News

കണ്ണുർ: വെഞ്ഞാറമൂട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ വൈര്യം ശക്തമാകുന്നു. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ കണ്ണുരിൽ വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. നിരവധി കോൺഗ്രസ് ഓഫീസുകൾ തകർത്തു ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ കരി ഓയിൽ ഒഴിച്ചു വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ തെക്കി ബസാറിലുള്ള രാജീവ് ഗാന്ധി സ്തൂപം നശിപ്പിച്ചു' എടക്കാട് , അഞ്ചരക്കണ്ടി എന്നിവടങ്ങളിലെ പ്രിയദർശിനി ക്ളബുകൾ തീവെച്ചു നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൊല്ലത്ത് ഇതുവരെ 4388 കൊവിഡ് കേസുകൾ, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 25 പേർക്ക്കൊല്ലത്ത് ഇതുവരെ 4388 കൊവിഡ് കേസുകൾ, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 25 പേർക്ക്

തിരുവങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും തകർത്തു. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ പ്രകടനമായെത്തിയ സിപിഎം പ്രവർത്തകരാണ് അഴിച്ചുവിട്ടതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ 40 വര്‍ഷമായി ഇവിടെ പ്രിയദര്‍ശിനി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബായും പ്രവര്‍ത്തിച്ചുവരികയാണ്. ഓഫീസിലെ ഫാനുകളും ലൈറ്റുകളും അടിച്ചുതകര്‍ത്തു. നാലോളം ഫാനുകള്‍ ഉള്ളതില്‍ രണ്ടെണ്ണം അടിച്ചുതകര്‍ക്കുകയും രണ്ടെണ്ണം അക്രമികള്‍ പിഴുതെടുത്തു കൊണ്ടുപോയിട്ടുമുണ്ട്. ഓഫീസ് വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകടന്ന സംഘം കണ്ണില്‍ കണ്ടതൊക്കെ അടിച്ചു തകര്‍ക്കുകയായിരുന്നു. ഓഫീസിലെ ടൈല്‍സുകളും തകര്‍ത്തിട്ടുണ്ട്.

 kannurcongress-15

മോടി പിടിപ്പിക്കാനായി അകത്തു സൂക്ഷിച്ചിരുന്ന പെയിന്റുകളും നശിപ്പിച്ചിട്ടുണ്ട്. ടൈല്‍സുകള്‍ മോഷണം പോയതായി നേതാക്കള്‍ പറഞ്ഞു. അക്രമികള്‍ സമീപത്തെ ആയുര്‍വേദ മെഡിക്കല്‍ ഗോഡൗണിന്റെ വാതിലും ജനല്‍ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ കെ. സുധാകരന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി എന്നിവര്‍ പ്രതിഷേധിച്ചു. കെ.പി.സി.സി മെമ്പര്‍ വി. രാധാകൃഷ്ണന്‍ , ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സി.ടി സജിത്ത്, ഇ. വിജയകൃഷ്ണന്‍, കെ. ജിതേഷ് തുടങ്ങിയ നേതാക്കള്‍ ഓഫീസ് സന്ദര്‍ശിച്ചു.

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ കേസെടുത്തു. തലശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.ഇതിനിടെ തലശേരി താലൂക്കിലെ ഇരുപതോളം വീടുകളിൽ സ്റ്റിക്കർ അജ്ഞാതർ സ്റ്റിക്കർ പതിച്ചു.കിഴക്കെ/ കതിരുർ, പൊന്ന്യം, മൂഴിക്കര എന്നിവടങ്ങളിലെ ബി.ജെ.പി, ആർ.എസ്, എസ് പ്രവർത്തകരുടെ വീടുകളിലാണ് ചുവപ്പും കറുപ്പും നിറത്തിൽ സ്റ്റിക്കർ പതിച്ചത്ചുവരുകളിൽ സങ്കലന രൂപത്തിലാണ് സ്റ്റിക്കർ പതിച്ചിട്ടുള്ളത് ഇതു അപായപ്പെടുത്താനുള്ള മുന്നറിയിപ്പാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ് പറഞ്ഞു ആർ എസ് എസ് നേതാവായ വി ശശിധരൻ്റെ വീട്ടിലടക്കം സ്റ്റിക്കർ പതിച്ചിട്ടുണ്ട്. ഇത് സംഘപരിവാർ നേതാക്കളെ അപായപ്പെടുത്താനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്ന് ഹരിദാസ് ചൂണ്ടിക്കാട്ടി.

നെല്ലൂന്നിയിൽ ബി.ജെ.പി പ്രവർത്തകനെ അക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത് ഇതിൻ്റെ തെളിവാണ് സി.പി.എം അക്രമ രാഷ്ട്രിയത്തിൽ പ്രതിഷേധിച്ച് രണ്ടിന് ബി.ജെ.പി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം ആ സ്ഥാനങ്ങളിൽ കൊ വിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ധർണ നടത്തുമെന്നും ഹരിദാസ് അറിയിച്ചു.
ഇതിനിടെ കണ്ണുരിൽ രാഷ്ട്രീയ അക്രമങ്ങൾ തുടരുകയാണ് തലശേരി മേഖലയിൽ അഞ്ചോളം സ്ഥലങ്ങളിൽ കോൺഗ്രസ് നിയന്ത്രിത സ്ഥാപനങ്ങൾ തകർന്നു.

അഞ്ചരക്കണ്ടി പാളയത്ത് പ്രിയദർശിനി സ്മാരക ക്ളബ്ബ് അഗ്നിക്കിരയാക്കി. കണ്ണൂർ തെക്കി ബസാറിൽ രാജീവ് ഗാന്ധി സ്തൂപം തകർത്തു.ഇതിനിടെ പാനൂർ മേഖലയിൽ ബി.ജെ.പി അക്രമമഴിച്ചുവിടുന്നുവെന്നും മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ.വാസുവിനെ വധിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ബുധനാഴ്ച്ച പാനൂർ മേഖലയിലെ ആയിരം കേന്ദ്രങ്ങളിൽ സി.പി.എം പ്രതിഷേധ സംഗമം നടത്തും. വെഞ്ഞാറമൂട് അക്രമത്തിൽ പ്രതിഷേധിച്ച് പശ്ചാത്തലത്തിൽ. കൂടുതൽ അക്രമം പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്ക പൊലിസിനുണ്ട്. കൊവിഡ് വ്യാപന പ്രതിരോധ പൊട്ടി പുറപ്പെട്ട അക്രമ രാഷ്ട്രീയം പൊലിസിന് തലവേദനയായിട്ടുണ്ട്. തലശേരി താലൂക്കിലെ പാനൂർ മേഖലയിലെ പാർട്ടി ഗ്രാമങ്ങളിൽ വ്യാപക ബോംബ് നിർമാണം നടക്കുന്നുണ്ടെന്നറിയാമെങ്കിലും ഇവ കണ്ടെടുക്കാൻ പൊലിസിനു കഴിയുന്നില്ല'

English summary
Attack against congress structures in Kannur after Venjaramoodu twin murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X