Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിയെ പിടികൂടുന്നതിനിടെയില്‍ എക്‌സൈസ് സംഘത്തിനു നേരെ അക്രമം: രണ്ടു പേര്‍ക്കെതിരെ കേസ്

തലശേരി: തലശേരി നഗരത്തില്‍ എക്‌സൈസ് സംഘത്തിനെതിരെ മയക്കുമരുന്ന് കേസിലെ പ്രതികള്‍ അക്രമം നടത്തിയെന്ന പരാതിയില്‍ തലശേരി ടൗണ്‍പൊലിസ് കേസെടുത്തു. അംബാസിഡര്‍ ലോഡ്ജിന് സമീപം വച്ച് നിരവധി കഞ്ചാവ് കേസിലെ വാറന്‍ഡ് കേസിലെ പ്രതി തില്ലങ്കേരി തൈപ്പറമ്പത്ത് വീട്ടില്‍ മുഹമ്മദ് അസ്ലമിനെ (52) നെ 20 ഗ്രാം കഞ്ചാവുമായി തലശ്ശേരി എക്‌സൈസ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍കുമാറും പാര്‍ട്ടിയും ഞായറാഴ്ച്ച രാവിലെ പിടികൂടിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം എക്‌സൈസു കാര്‍ക്കെതിരെ ലഹരി മാഫിയ അക്രമിക്കുകയായിരുന്നു.

കഞ്ചാവ് കേസ് പ്രതിയെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുന്നതിന് തലശ്ശേരിയിലെ പ്രധാന ലഹരി വില്‍പ്പനക്കാരും മയക്കുമരുന്ന് കേസിലെ പ്രതികളുമായ അസ്ലമിന്റെ സഹോദര പുത്രന്‍ തിരുവങ്ങാട് സ്വദേശി കെ പി യൂനുസ് , മാനന്തവാടി സ്വദേശി ചിറമ്മൂല കോളനിപാച്ചു എന്ന ഫൈസല്‍ എന്നിവരാണ് സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് എക്‌സൈസ്‌കാരെ അക്രമിച്ച് പ്രതിയെ രക്ഷിക്കാന്‍ നോക്കിയത്.

arrest

ലഹരി മാഫിയയുടെ അക്രമണത്തില്‍ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാര്‍ ,സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ ബിനീഷ് എന്നിവര്‍ക്ക് പരിക്കേറ്റു .എക്‌സൈസ് പാര്‍ട്ടിയില്‍ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി സന്തോഷ് ,പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) മാരായ ലിമേഷ് ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസന്ന എം.കെ ,പ്രദീഷ് ടി കെ എന്നിവരടങ്ങിയ സംഘത്തിന് നേരെയാണ് അക്രമണം ഉണ്ടായത് മയക്കുമരുന്ന് ' ജനുവരി 28-ന്് മയക്കുമരുന്ന് ലഹരിമരുന്ന് ഉപയോഗവും വില്‍പനയും തടയാന്‍ ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടന്ന പൊലീസ് പരിശോധനയില്‍ കണ്ണൂര്‍ സിറ്റി പോലീസ് ജില്ലയില്‍ നാല്‍പത് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

5.25 ഗ്രാം കഞ്ചാവും 1.56 ഗ്രാം എം.ഡി.എം.എയും മറ്റ് ലഹരി വസ്തുക്കളുമാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നിര്‍ദേശാനുസരണം സ്റ്റേഷന്‍ എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്റ്റേഷന്‍ പരിധികളില്‍ പരിശോധന നടത്തിയത്. ലഹരിയുടെ ഉപയോഗം, ലഹരി കച്ചവടം, എന്നിവ സ്ഥിരമായി ചെയ്തുവരുന്നവരെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനകള്‍ തുടരുമെന്നും എല്ലാ സ്റ്റേഷന്‍ പരിധികളിലും ലഹരിക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+